കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ചരിത്ര നിമിഷം; പെട്രോളിനെക്കാള്‍ വില ഡീസലിന്!! ഒത്തുകളിയുടെ ഫലമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
ഒത്തുകളിയുടെ ഫലമെന്ന് കോണ്‍ഗ്രസ് | Oneindia Malayalam

ഭുവനേശ്വര്‍: രാജ്യത്ത് ആദ്യമായി പെട്രോളിനേക്കാള്‍ വില ഡീസലിന് ഈടാക്കുന്നു. സാധാരണ പെട്രോളിനാണ് വില കൂടുതല്‍ ഈടാക്കുക. ഡീസലിനേക്കാള്‍ ആറ് രൂപയ്ക്കും പത്തു രൂപയ്ക്കുമിടയില്‍ അധികം വില പെട്രോളിന് കൊടുക്കേണ്ടി വരും. എന്നാല്‍ ഒഡീഷയില്‍ ഡീസലിനാണ് വില കൂടുതല്‍.

ദേശീയതലത്തില്‍ എണ്ണവില തുടര്‍ച്ചയായ ദിവസങ്ങളില്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിലാണ് ഒഡീഷയില്‍ ഡീസല്‍ വില പെട്രോളിനേക്കാള്‍ കൂടിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഈ വില വ്യത്യാസത്തിന് കാരണമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. എന്താണ് ഡീസല്‍ വില പെട്രോളിന് മറികടക്കാന്‍ കാരണം. വിശദമാക്കാം....

ഭുവനേശ്വറില്‍ ഡീസലിനാണ് വില

ഭുവനേശ്വറില്‍ ഡീസലിനാണ് വില

ഒഡീഷ തലസ്ഥാനമായ ഭുവനേശ്വറില്‍ ഡീസലിനാണ് വില കൂടുതല്‍. ഡീസല്‍ ലിറ്ററിന് 80.69 രൂപ കൊടുക്കേണ്ടി വരുമ്പോള്‍ പെട്രോളിന് 80.57 രൂപയാണ് പെട്രോളിന് ഈടാക്കുന്നത്. പെട്രോളിനേക്കാള്‍ 12 പൈസ കൂടുതലാണ് ഡീസലിന്. രാജ്യത്ത് ആദ്യമായിട്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നികുതി നിരക്കില്‍ വന്ന മാറ്റമാണ് ഡീസലിനെ പെട്രോളിനെ മുമ്പിലെത്തിച്ചത്.

വിലയിലെ മാറ്റത്തിന് കാരണം

വിലയിലെ മാറ്റത്തിന് കാരണം

കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് വിലയില്‍ മാറ്റം വരാന്‍ കാരണമെന്ന് ഒഡീഷ ഭരണകക്ഷിയായ ബിജു ജനതാദളും കോണ്‍ഗ്രസും ആരോപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും വ്യത്യസ്തമായ വാറ്റ് നിരക്കാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഒഡീഷയിലെ കാര്യം മറിച്ചാണ്. അവിടെ ഡീസലിനും പെട്രോളിനും ഒരേ മൂല്യവര്‍ധിത നികുതി ഈടാക്കുന്നതാണ് പ്രശ്‌നമെന്ന് ഉത്കാല്‍ പെട്രോളിയം ഡീലേഴ്്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സഞ്ജയ് ലാത്ത് പറഞ്ഞു.

ഡീസല്‍ വില്‍പ്പന കുറഞ്ഞു

ഡീസല്‍ വില്‍പ്പന കുറഞ്ഞു

ഒഡീഷയില്‍ ഡീസല്‍ വില്‍പ്പന കുറഞ്ഞിരിക്കുകയാണ്. വില കൂടിയതോടെ ആളുകള്‍ ഡീസല്‍ വാങ്ങുന്നില്ല. ഡീസല്‍ വാഹനങ്ങള്‍ വന്‍തോതില്‍ വിറ്റഴിക്കുകയും ചെയ്യുന്നുണ്ട്. മിക്ക സംസ്ഥാനങ്ങളിലും ഡീസലും പെട്രോളും തമ്മിലുള്ള വിലയില്‍ കാര്യമായ മാറ്റമില്ല. കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരം വില വ്യതിയാനത്തിന് കാരണമെന്ന് ഒഡീഷ ധനമന്ത്രി എസ്ബി ബെഹറ കുറ്റപ്പെടുത്തി.

 ഒത്തുകളിയുടെ ഫലം

ഒത്തുകളിയുടെ ഫലം

കേന്ദ്രസര്‍ക്കാരും എണ്ണകമ്പനികളും ഒത്തുകളിക്കുകയാണ്. ഡീസല്‍ വില കൂടിയാല്‍ നിലവിലെ അങ്ങാടി നിലവാരത്തില്‍ മാറ്റം സംഭവിക്കും. അവശ്യസാധനങ്ങള്‍ക്ക് വില കുത്തനെ വര്‍ധിക്കാന്‍ ഇടയുണ്ടെന്ന് ഒഡീഷ ധനമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. ഇത് സാധാരണക്കാരെ പോലും പ്രതിസന്ധിയിലാക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. കേന്ദ്രം ഒത്തുകളിക്കുകയാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.

നികുതി കുറയ്ക്കണമെന്ന് ബിജെപി

നികുതി കുറയ്ക്കണമെന്ന് ബിജെപി

കേന്ദ്രസര്‍ക്കാരിന്റെ കാര്യശേഷി ഇല്ലായ്മയാണ് ഇതിലൂടെ പ്രകടമാകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യ ഗ്യാനേന്ദ്ര പറഞ്ഞു. എന്നാല്‍ നികുതി കുറയ്ക്കാന്‍ ഒഡീഷ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് ഹരിചന്ദന്‍ ആവശ്യപ്പെട്ടു. അതേസമയം, രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എണ്ണ വില കുറയുകയാണ്.

 രാജ്യത്ത് വില കുറഞ്ഞു

രാജ്യത്ത് വില കുറഞ്ഞു

ആഗോളവിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. നേരത്തെ രണ്ടുമാസമായി വന്‍ കുതിപ്പായിരുന്നു. ഇപ്പോള്‍ വില കുറയുകയാണ്. അതിന്റെ പ്രതിഫലനമാണ് ആഭ്യന്തര വിപണിയിലും എണ്ണവില കുറയുന്നത്. ദില്ലിയില്‍ പെട്രോളിന് 30 പൈസ കുറഞ്ഞു. ലിറ്ററിന് 81.34 രൂപയാണ് തിങ്കളാഴ്ചത്തെ വില. ഡീസലിന് 27 പൈസ കുറഞ്ഞ് 74.92 പൈസയായി കുറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതലാണ് വില കുറയാന്‍ തുടങ്ങിയത്.

English summary
In a first, diesel is costlier than petrol in Odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X