കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനെ ഞെട്ടിച്ച് ഇന്ത്യ... നയതന്ത്ര പ്രതിനിധി പോലും 'വാണ്ടഡ്' ലിസ്റ്റിൽ; റെഡ് കോർണർ നോട്ടീസ്

  • By Desk
Google Oneindia Malayalam News

ദില്ലി: പാകിസ്താനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി. പാക് നയതന്ത്ര പ്രതിനിധിയെ 'വാണ്ടട്' ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ് എന്‍ഐഎ ഇപ്പോള്‍. ഇയാളുടെ ഫോട്ടോ സഹിതം ഉള്ള വിവരങ്ങള്‍ ഇന്റര്‍പോളിന് കൈമാറുകയും ചെയ്തു.

ആമിര്‍ സുബൈര്‍ സിദ്ദിഖി എന്ന നയതന്ത്ര ഉദ്യോഗസ്ഥന്റെ ഫോട്ടോയും വിവരങ്ങളും ആണ് ഇപ്പോള്‍ പുറത്ത് വിട്ടിട്ടുള്ളത്. കൊളംബോയിലെ പാക് ഹൈക്കമ്മീഷനില്‍ വിസ കൗണ്‍സിലര്‍ ആണ് ഇയാള്‍ എന്നാണ് വിവരം. ഇയാളെ കൂടാതെ മറ്റ് മൂന്ന് പാകിസ്താന്‍ ഉദ്യോഗസ്ഥരെ കൂടി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് എന്‍ഐഎയുടെ റിപ്പോര്‍ട്ട്.

ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!ആര്‍സിബി ബോണ്ട ബേണ്ടേയ്..... കോലിക്കും പിള്ളേര്‍ക്കും ഇടിവെട്ട് ട്രോള്‍ പൊങ്കാല! സുനിയാണ് താരം!!!

മുംബൈ ഭീകരാക്രമണത്തിന് സമാനമായ ഭീകരാക്രമണങ്ങള്‍ ഇന്ത്യയിലെ അമേരിക്കന്‍, ഇസ്രായേല്‍ കോണ്‍സുലേറ്റുകളില്‍ നടത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം. 2014 ല്‍ ആയിരുന്നു ഇവര്‍ ഇതിനുള്ള ഗൂഢാലോചന നടത്തിയത്. ദക്ഷിണേന്ത്യയില്‍ സൈനിക, നാവകി കമാന്‍ഡുകള്‍ക്കടുത്തുള്ള കോണ്‍സുലേറ്റുകളില്‍ ആയിരുന്നത്രെ ഭീകരാക്രമണങ്ങള്‍ക്ക് പദ്ധതിയിട്ടത്.

India Pak

ഈ പാകിസ്താന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് അഭ്യര്‍ത്ഥിക്കാനിരിക്കുകയാണ് എന്‍ഐഎ. ഈ ഉദ്യോഗസ്ഥരെല്ലാം തന്നെ ഇപ്പോള്‍ തിരികെ പാകിസ്താനില്‍ എത്തിയിട്ടുണ്ട് എന്നാണ് വിവരം.

സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്സെക്‌സ് വർക്കേഴ്‌സിൽ അടിമുടി മാറ്റം; കേരളത്തിൽ ആൺവേശ്യകളുടെ എണ്ണത്തിൽ ഞെട്ടിക്കുന്ന വർദ്ധന... ഹൈടെക്

ആമിര്‍ സുബൈര്‍ സിദ്ദിഖിക്കെതിരെയുള്ള കുറ്റപത്രം ഫെബ്രുവരില്‍ തന്നെ തയ്യാറാക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ മറ്റ് മൂന്ന് ഉദ്യോഗസ്ഥരെ തിരിച്ചറിഞ്ഞിട്ടില്ല. വാണ്ടഡ് ലിസ്റ്റില്‍ ഉള്ള രണ്ട് പേര്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥരാണെന്നാണ് സൂചന. വിനീത് എന്ന പേരാണ് ഇതില്‍ ഒരാള്‍ സ്വീകരിച്ചിരുന്നത്. രണ്ടാമത്തെ ആള്‍ ബോസ്സ് അഥവാ ഷാ എന്ന പേരും സ്വീകരിച്ചിരുന്നതായണ് വിവരം.

എന്തായാലും ഇന്ത്യ-പാകിസ്താന്‍ ബന്ധത്തില്‍ കൂടുതല്‍ വിള്ളലുകള്‍ ഉണ്ടാക്കാന്‍ പ്രാപ്തമായ കാര്യങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു പാക് നയന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യ വാണ്ടഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭാഗ്യവശാല്‍ 2014 ലെ ഭീകരാക്രമണ പദ്ധതി തടയാനും ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് സാധിച്ചു.

2009 മുതല്‍ 2016 വരെയാണ് സിദ്ദിഖ് കൊളംബോയില്‍ ജോയി ചെയ്തിരുന്നത്. ചെന്നൈയിലെയും ദക്ഷിണേന്ത്യയിലേയും സുപ്രധാന കേന്ദ്രങ്ങള്‍ ആക്രമിക്കുക എന്നതായിരുന്നു ലക്ഷ്യം. ഇതിന് വേണ്ടി ചില ശ്രീലങ്കന്‍ പൗരന്‍മാരേയും ഇയാള്‍ വിലയ്‌ക്കെടുത്തിരുന്നു. ഈ ശ്രീലങ്കന്‍ പൗരന്‍മാരെല്ലാം പിന്നീട് അറസ്റ്റിലാവുകയും ചെയ്തു.

English summary
In a first, the National Investigation Agency (NIA) has put a Pakistani diplomat on its ‘wanted’ list and released his photo, seeking information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X