കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെച്ചൂരിക്ക് വേണ്ടി സിപിഎം പാര്‍ട്ടി ചട്ടം മാറ്റുമോ? മത്സരിക്കാനില്ലെന്ന് യെച്ചൂരി, പിബിക്ക് കത്ത്!!

  • By Akshay
Google Oneindia Malayalam News

ദില്ലി: സീതാറാം യെച്ചൂരിയെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ബംഗാള്‍ ഘടകത്തിന്റെ ആവശ്യം ശക്തമാകുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊളിറ്റ് ബ്യൂറോയ്ക്ക് സിപിഐഎം ബംഗാള്‍ ഘടകം കത്ത് കൈമാറി. അടുത്ത യോഗത്തില്‍ പിബി കത്ത് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. 2016 ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി യെച്ചൂരി നടത്തിയ കൂടിക്കാഴ്ചയില്‍ രാഹുല്‍ കോണ്‍ഗ്രസിന്റെ ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു.

 രണ്ട് ടേം മാറ്റണം

രണ്ട് ടേം മാറ്റണം

യെച്ചൂരിയെ പോലൊരാള്‍ രാജ്യസഭയില്‍ വേണമെന്നും ഇതിനായി രണ്ടു ടേം മാറ്റണമെന്നും ബംഗാള്‍ ഘടകം അയച്ച കത്തില്‍ നിര്‍ദേശിക്കുന്നു.

 പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തം

പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് ഉത്തരവാദിത്തം

രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാനില്ലെന്ന് സീതാറാം യെച്ചൂരി നേരത്തെ വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലക്ക് പാര്‍ട്ടി നയം സംരക്ഷിക്കേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും യെച്ചൂരി പറഞ്ഞിരുന്നു.

 സിപിഎം പ്രാതിധ്യം നഷ്ടമാകും

സിപിഎം പ്രാതിധ്യം നഷ്ടമാകും

യെച്ചൂരി മത്സരിക്കുന്നില്ലെങ്കില്‍ മേല്‍സഭയില്‍ സിപിഐഎം പ്രാതിനിധ്യം നഷ്ടമാകും. 294 അംഗ പശ്ചിമ ബംഗാള്‍ നിയമസഭയില്‍ 26 എംഎല്‍എമാര്‍ മാത്രമാണ് സിപിഐഎമ്മിനുള്ളത്.

 സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഎമ്മിന് ഒറ്റക്ക് കഴിയില്ല

സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഎമ്മിന് ഒറ്റക്ക് കഴിയില്ല

തെരഞ്ഞെടുപ്പില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ രക്ഷിക്കാന്‍ സിപിഐഎമ്മിന് ഒറ്റക്ക് കഴിയില്ല. ആറ് രാജ്യസഭാ സീറ്റുകളില്‍ അഞ്ചും തൃണമൂല്‍ കോണ്‍ഗ്രസിനാണ്.

 കോണ്‍ഗ്രസ്

കോണ്‍ഗ്രസ്

സീതാറാം യെച്ചൂരി പശ്ചിമ ബംഗാളില്‍ നിന്നും രാജ്യസഭയിലേക്ക് വീണ്ടും മല്‍സരിച്ചാല്‍ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു.

 സ്വന്തം സ്ഥാനാര്‍ത്ഥി

സ്വന്തം സ്ഥാനാര്‍ത്ഥി

യെച്ചൂരിയല്ലാതെ മറ്റാരെയെങ്കിലുമാണ് സിപിഎം രാജ്യസഭയിലേക്ക് അയക്കാന്‍ നോക്കുന്നതെങ്കില്‍ സ്വന്തം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാവും കോണ്‍ഗ്രസ് ശ്രമിക്കുക എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

നദീറിന്റെ മാവോയിസ്റ്റ് ബന്ധം; ഹൈക്കോടതി സര്‍ക്കാരിനോട് നിലപാട് തേടി, സര്‍ക്കാര്‍ കനിയും?കൂടുതല്‍ വായിക്കൂ

നേരവുമല്ല പ്രേമവുമല്ല പുതിയ ചിത്രവുമായി അല്‍ഫോന്‍സ് പുത്രന്‍!!! ഇക്കുറി നിവിന്‍ പോളി ഇല്ല!!!കൂടുതല്‍ വായിക്കൂ

English summary
In a significant move the West Bengal CPM leadership has sent a formal communique to the central leadership, unanimously recommending another term in Rajya Sabha from the state for party general secretary Sitaram Yechury, sources in Bengal CPM said on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X