കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ വയനാട്ടില്‍ ഉറപ്പിക്കേണ്ടി വരും! അമേഠിയില്‍ ഇത്തവണ സ്മൃതി തന്നെ? സൂചനകള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിന് ഇനി വയനാട് തന്നെ രക്ഷ

ലഖ്നൗ: ഇത്തവണ അമേഠിയില്‍ പൊടിപാറുമെന്ന് കോണ്‍ഗ്രസ് നേതൃത്വം പോലും തുറന്ന് സമ്മതിക്കുന്നു. ദക്ഷിണേന്ത്യയിലെ ജനങ്ങളോടുള്ള സ്നേഹമാണ് വയനാട്ടിലും മത്സരിക്കാനുള്ള തരുമാനത്തിന് പിന്നിലെന്ന് രാഹുല്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും അമേഠി ഇത്തവണ രാഹുലിന് സുരക്ഷിതമല്ലെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്.

<strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്</strong>'തൃത്താലത്തുർക്കി',പീ‍ഡന പ്രതിക്കൊപ്പം വിടി ബല്‍റാം, ഫോട്ടോകള്‍ പുറത്തുവിട്ട് മന്ത്രി,കുറിപ്പ്

അതേസമയം മണ്ഡലത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. മണ്ഡലത്തില്‍ പ്രചരണത്തിന് എത്തിയ സ്ഥാനാര്‍ത്ഥിയെ ദീദീ എന്ന് വിളിച്ച് തടിച്ച് കൂടിയ സ്ത്രീകള്‍ അവരുടെ ആത്മവിശ്വാസം എന്തെന്ന് തെളിയിക്കുന്നുണ്ട്. ദീദി എന്ന വിളിയില്‍ സ്മൃതി പുലര്‍ത്തുന്ന ആത്മവിശ്വാസം ചെറുതല്ല. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സ്മൃതി ഇറാനിയില്‍ നിന്ന് ദീദിയിലേക്കുള്ള ചുവടുമാറ്റം തന്നെയാണ് സ്മൃതിയുടെ പ്രതീക്ഷയും. മണ്ഡലത്തില്‍ സ്മൃതി ഒരു ലക്ഷം വോട്ടുകള്‍ക്ക് വിജയിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. അതിന് കാരണവുമുണ്ട്. ദിപ്രിന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലേക്ക്

 അമേഠി സേഫ് അല്ല

അമേഠി സേഫ് അല്ല

അമേഠിയിലെ പരാജയ ഭീതിയാണ് ഇത്തവണ രാഹുല്‍ ഗാന്ധിയെ വയനാട്ടിലെ സുരക്ഷിത മണ്ഡലത്തില്‍ എത്തിച്ചതെന്നാണ് ബിജെപി തുടക്കം മുതലേ ആവര്‍ത്തിച്ചത്. അമേഠി ഒന്നു കൊണ്ടും ഇത്തവണ രാഹുലിന് സുരക്ഷിതമായിരിക്കില്ലെന്നും ബിജെപിയും സ്മൃതി ഇറാനിയും അവകാശപ്പെടുന്നു.

 കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പറയുന്നത്

കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലമായ അമേഠിയില്‍ കഴിഞ്ഞ തവണ രാഹുല്‍ കഷ്ടി രക്ഷപ്പെടുകയായിരുന്നു. 2014 ല്‍ മോദി പ്രഭാവം ആഞ്ഞടിച്ചപ്പോള്‍ പോലും രാഹുലിന് പിടിച്ച് നല്‍കാന്‍ സാധിച്ചെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുന്നുണ്ടെങ്കിലും കണക്കുകള്‍ സ്ഥിതി വ്യത്യസ്തമാണെന്ന് വ്യക്തമാക്കുന്നു.

 വന്‍ വികസനം

വന്‍ വികസനം

വരവില്‍ തന്‍റെ സാന്നിധ്യം മണ്ഡലത്തില്‍ ഉറപ്പിക്കുക കൂടി ചെയ്തിട്ടുണ്ട് സ്മൃതി. മന്ത്രി എന്ന നിലയിലുള്ള സ്വാധീനം ഉപയോഗിച്ച് പല വികസനങ്ങളും സ്മൃതി മണ്ഡലത്തില്‍ ഒരുക്കി. തിലോയില്‍ 200 ബെഡ് ഹോസ്പിറ്റല്‍, സിടി സ്കാന്‍ സെന്‍റര്‍, വൈഫൈ സെന്‍റര്‍, കേന്ദ്രീയ വിദ്യാലയ, സൈനിക് സ്കൂള്‍, എഫ്എം സെന്‍റര്‍ എന്നിവ ഇതില്‍ പെടും

 ബിജെപിയിലെ താരങ്ങള്‍

ബിജെപിയിലെ താരങ്ങള്‍

ഈ വരവൊന്നും വെറുതെയാവില്ലെന്നാണ് ബിജെപിയുടെ പ്രതീക്ഷ.ഇത്തവണ സ്മൃതിക്ക് വേണ്ടി അമേഠിയില്‍ പ്രചരണത്തിന് ഇറങ്ങിയതാകട്ടെ ബിജെപിയിലെ കൊലകൊമ്പന്‍മാര്‍ തന്നെ. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി നേതാവും നടനുമായ മനോജ് തിവാരി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരാണ് മണ്ഡത്തില്‍ എത്തിയത്.

 വയനാട്ടിലേക്ക് ഒളിച്ചോടി

വയനാട്ടിലേക്ക് ഒളിച്ചോടി

രണ്ട് തവണ മാത്രമാണ് അമേഠി കോണ്‍ഗ്രസിനെ കൈവിട്ടത്. ഒന്ന് 1977ല്‍ ജനതാ പാര്‍ട്ടി തരംഗത്തില്‍. മറ്റൊന്ന് 1988ലും. ഇത്തവണയും മണ്ഡലത്തില്‍ കോണ്‍ഗ്രസ് തകരുമെന്ന് തന്നെയാണ് ബിജെപി ആവര്‍ത്തിക്കുന്നത്. മണ്ഡലത്തിലെ രാഹുലിന്‍റെ അസാന്നിധ്യവും വയനാട്ടിലേക്കുളള ഒളിച്ചോട്ടവും ബിജെപി ചൂണ്ടിക്കാട്ടുന്നു.

 കോണ്‍ഗ്രസിനെ

കോണ്‍ഗ്രസിനെ

ഞങ്ങള്‍ ഇതുവരെ കോണ്‍ഗ്രസിനെയാണ് പിന്തുണച്ചത്. 2014 ല്‍ ജയിച്ച് പോയ ശേഷം മണ്ഡ‍ലത്തില്‍ ഇന്ന് വരെ രാഹുല്‍ ഗാന്ധി തിരിഞ്ഞ് നോക്കിയിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം മണ്ഡലത്തില്‍ വന്നു. ഗാന്ധികുടുംബം തങ്ങളെ വോട്ടിന് മാത്രമാണ് ഉപയോഗിച്ചത്, പ്രദേശവാസിയായ ആഷാ ദേവി പറയുന്നു.

 നേരില്‍ കണ്ടു

നേരില്‍ കണ്ടു

അതേസമയം പരാജയപ്പെട്ടിട്ടും സ്മൃതി ഇറാനി മണ്ഡലത്തില്‍ പല തവണ എത്തി. ജനങ്ങളെ നേരില്‍ കണ്ടു, മണ്ഡലത്തില്‍ പല വികസന പ്രവര്‍ത്തനങ്ങളും ചെയ്തു, ഇത്തവണ തങ്ങള്‍ ബിജെപിക്കൊപ്പം നില്‍ക്കും, ആശാ ദേവി പറഞ്ഞു.

 പ്രതീക്ഷയോടെ

പ്രതീക്ഷയോടെ

ഇന്ന് വരെ കോണ്‍ഗ്രസിനൊപ്പം നിന്ന മണ്ഡലം ഇത്തവണയും ഗാന്ധികുടുംബത്തിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ എത്തിയില്ലേങ്കിലും യുപിയുടെ ചുമതലയുള്ള പ്രിയങ്ക ഗാന്ധി മണ്ഡലത്തില്‍ സജീവമായിരുന്നു.

 വോട്ട് തരണം

വോട്ട് തരണം

വോട്ടെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി മണ്ഡലത്തിലെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്ത് എഴുതിയിരുന്നു. മണ്ഡലത്തിലെ വികസനങ്ങളെ കുറിച്ച് കത്തില്‍ വാചാലനായ രാഹുല്‍ തനിക്ക് വേണ്ടി എല്ലാവരും വോട്ട് ചെയ്യണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു

<strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,</strong>ബിജെപി വോട്ട് ബാങ്ക് പിളര്‍ത്തി പ്രിയങ്കയുടെ തന്ത്രം, ഇന്ന് അഗ്നി പരീക്ഷ, 14 സീറ്റ്,

English summary
in amethi bjp hopes smriti iranis victory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X