കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമിത് ഷായും സ്മൃതി ഇറാനിയും രാജിവച്ചത് വ്യത്യസ്ത തിയ്യതികളില്‍; ആസൂത്രിതമെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: ഗുജറാത്തില്‍ നിന്നുള്ള ബിജെപിയുടെ രാജ്യസഭാംഗങ്ങളായിരുന്നു അമിത് ഷായും സ്മൃതി ഇറാനിയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രണ്ടു പേരും വിജയിച്ചു. ഇതോടെ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ രണ്ടുപേരുടെയും രാജി വ്യത്യസ്ത ദിവസങ്ങളിലായിരുന്നു. ഇങ്ങനെ ചെയ്തത് ബിജെപിയുടെ ആസൂത്രണത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

Amit

ഗുജറാത്തിലെ ഗാന്ധിനഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്നാണ് അമിത് ഷാ ജയിച്ചത്. ഉത്തര്‍ പ്രദേശിലെ അമേഠി മണ്ഡലത്തില്‍ നിന്നാണ് സ്മൃതി ഇറാനി ജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം മെയ് 28ന് അമിത് ഷാ രാജ്യസഭാംഗത്വം രാജിവെച്ചു. എന്നാല്‍ അന്ന് സ്മൃതി ഇറാനി രാജ്യസഭാംഗത്വം രാജിവെച്ചില്ല. തൊട്ടടുത്ത ദിവസമാണ് അവര്‍ രാജ്യസഭാംഗത്വം ഒഴിഞ്ഞത്.

രണ്ടുപേരും ഒരുമിച്ച് ഒഴിഞ്ഞാല്‍ ഗുജറാത്ത് നിയമസഭയില്‍ ഒരേ സമയം രാജ്യസഭയിലേക്ക് വോട്ടെടുപ്പ് നടത്തേണ്ടി വരുമെന്നും അത് കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടാന്‍ ഇടയാക്കുമെന്നും ബിജെപി കരുതുന്നു. കോണ്‍ഗ്രസിന് ഒരു സീറ്റ് കിട്ടുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് രാജി രണ്ടു ദിവസങ്ങളില്‍ പ്രഖ്യാപിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.

ഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങിഗള്‍ഫില്‍ 'തീപ്പടര്‍ത്താന്‍' നീക്കം; കപ്പലുകള്‍ക്ക് നേരെ ആക്രമണം, ടോര്‍പിഡോ!! കപ്പലുകള്‍ മുങ്ങി

അമിത് ഷായും സ്മൃതി ഇറാനിയും രാജിവെച്ച രാജ്യസഭാ സീറ്റുകളിലേക്ക് ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തണമെന്ന് സിങ്വി ആവശ്യപ്പെട്ടു. ഗുജറാത്ത് നിയമസഭയില്‍ ബിജെപിക്ക് 99 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 77ഉം. രണ്ടു ദിവസങ്ങളില്‍ തിരഞ്ഞെടുപ്പ് നടത്തിയാല്‍ ഫസ്റ്റ് പ്രിഫറന്‍സ് വോട്ട് ഫലപ്രദമായി ഉപയോഗിച്ച് ബിജെപിക്ക് ജയം ഉറപ്പാക്കാം. എന്നാല്‍ ഒരുദിവസമാണ് രണ്ട് തിരഞ്ഞെടുപ്പും നടക്കുന്നതെങ്കില്‍ ഇത് നീക്കം പാളും. ഒരുസീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയും ചെയ്യും. തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടതെന്നും സിങ്വി പറഞ്ഞു.

English summary
In Amit Shah, Smriti Irani's Rajya Sabha membership Exit Dates, Congress Doubts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X