വിവാഹക്ഷണക്കത്തിലും ട്രെന്‍ഡ് സെറ്ററായി മോദി... ക്ഷണക്കത്തിലും രാഷ്ട്രീയം, സമ്മാനം മോദിക്കുള്ള വോട്ട്!!
സൂറത്ത്: 2019 തുടക്കത്തിലെ സംഭവബഹുലമാണ്. ഇനി വരാനിരിക്കുന്നത് തിരഞ്ഞെടുപ്പ് കാലവും. പല രീതിയില്‍ വിഭിന്നമായ പല തിരഞ്ഞെടുപ്പ് പ്രചാരണവും ഇനി ഇന്ത്യന്‍ ജനത സാക്ഷ്യം വഹിക്കും. ഈ തിരഞ്ഞെടുപ്പ് വര്‍ഷം നിരവധി ആകസ്മികതകളും അമ്പരപ്പുകളും നിറഞ്ഞതാകും. ഏതെങ്കിലും പാര്‍ട്ടിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും കൂറുപുലര്‍ത്താനും വ്യക്തികള്‍ക്കവകാശമുണ്ട്. ഇത്തരത്തില്‍ വ്യത്യസ്തമായ ഒറു കല്യാണക്കത്തുമായാണ് സൂറത്തില്‍ നിന്നും മോദിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചത്.
കണ്ണൂരിൽ അക്രമ പരമ്പര; സിപിഎം പ്രവർത്തകന് വെട്ടേറ്റു,പി ശശിയുടെയും ഷംസീറിന്റെയും വീടിന് ബോംബെറിഞ്ഞു
വിവാഹക്ഷണക്കത്തില്‍ സമ്മാനമായി നരേന്ദ്രമോദിക്ക് വോട്ട് ചെയ്യണമെന്നാണ് അഭ്യര്‍ത്ഥിക്കുന്നത്. വരുന്ന തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വോട്ട് നല്കുന്നതാണ് വധൂവരന്മാര്‍ക്കുള്ള ഏറ്റവും വലിയ സമ്മാനമന്നാണെന്നാണ് ക്ഷണക്കത്ത് പറയുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായ വോട്ടഭ്യര്‍ത്ഥനയുമായി വന്ന കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ജനുവരി ഒന്നിന് നടന്ന വിവാഹത്തിന്‍റെ കത്ത് മോദിക്ക് വോട്ടഭ്യര്‍ത്ഥിച്ചതിനാല്‍ വലിയ ചര്‍ച്ചയായിരിക്കയാണ്. കത്തിന്‍െര ഒടുക്കത്തില്‍ നിങ്ങളുടെ സമ്മാനങ്ങള്‍ വരുന്ന പൊതു തിരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ട് നല്കുന്നതാണെന്ന് പറയുന്നു.

സമാനമായ രീതിയില്‍ മംഗാലാപുരത്തെ ഒരു മോദി ഭക്തനും വിവാഹക്ഷണക്കത്തില്‍ മോദിക്കായി വോട്ടര്‍ഭ്യത്ഥിച്ചിരുന്നു. ഫെബ്രുവരി 10നാണ് ഈ വിവാഹം. മറ്റൊരു കാര്‍ഡില്‍ മോദി സര്‍ക്കാറിന്‍റെ പദ്ധതികളും നേട്ടങ്ങളും വിവരിച്ചുകൊണ്ടുള്ളതാണ്. അതിഥികള്‍ ഇത്തരം പദ്ധതികളുടെ ഗുണഭോക്താക്കളാകണമെന്ന് കത്തില്‍ പറയുന്നു.












Click it and Unblock the Notifications