അ‍ഞ്ചുവയസ്സുകാരിയോട് പ്യൂണ്‍ ചെയ്തത്! കൗണ്‍സിലിംഗില്‍ എല്ലാം പൊളിഞ്ഞു, ഒടുവില്‍ അറസ്റ്റ്!

  • Posted By: sandra
Subscribe to Oneindia Malayalam

ദില്ലി: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്യൂണ്‍ അറസ്റ്റില്‍. ക്സാസ് മുറിയ്ക്കുള്ളില്‍ വച്ച് അ‍ഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ 40 കാരനായ പ്യൂണാണ് അറസ്റ്റിലായത്. നോര്‍ത്ത് ദില്ലിയിലെ ഷാഹ്ദര സ്കൂളില്‍ ശനിയാഴ്ചയായിരുന്നു സംഭവം. മൂന്ന് വര്‍ഷമായി സ്കൂളില്‍ ജോലി ചെയ്യുന്ന വികാസ് എന്നയാളാണ് സംഭവത്തില്‍ അറസ്റ്റിലായിട്ടുള്ളത്.

പെണ്‍കുട്ടിയെ ഉച്ചയ്ക്ക് ശേഷം ഒഴിഞ്ഞ ക്ലാസ് മുറിയിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആരോടെങ്കിലും ഇക്കാര്യം പറഞ്ഞാല്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് പറഞ്ഞ് പ്യൂണ്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

rape-08

വീട്ടിലെത്തിയ കുട്ടിയ്ക്ക് അബോധാവസ്ഥയിലാവുകയും സ്വകാര്യ ഭാഗത്ത് രക്ത സ്രാവമുണ്ടാവുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കൗണ്‍സിലിംഗിന് വിധേയയാക്കിയതോടെ പെണ്‍കുട്ടി ഡോക്ടറോട് ഇക്കാര്യങ്ങള്‍ തുറന്നുപറയുകയായിരുന്നു. പ്രതിയെക്കുറിച്ചുള്ള മറ്റ് വിവരങ്ങളും കുട്ടി ഡോക്ടറോട് പങ്കുവെച്ചു. തൊപ്പി ധരിച്ചയാളാണ് തന്നെ ആക്രമിച്ചതെന്ന പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ കൂടി കണക്കിലെടുത്ത പോലീസ് അടിസ്ഥാനത്തില്‍ പ്യൂണിനെ കസ്റ്റ‍ഡിയിലെടുക്കുകയായിരുന്നു.

ഏഴുവയസ്സുകാരനെ സ്കൂള്‍ ബസിലെ കണ്ടക്ടര്‍ കൊലപ്പെടുത്തി മൃതശരീരം ശുചിമുറിയില്‍ ഉപേക്ഷിച്ച സംഭവത്തിന് പിന്നാലെയാണ് പെണ്‍കുട്ടി ക്ലാസ് മുറിയില്‍ വച്ച് പീഡിപ്പിക്കപ്പെടുന്നത്. ഗുഡ്ഡാവിലെ റയാന്‍ ഇന്‍റര്‍നാഷണല്‍ സ്കൂളിലായിരുന്നു ഏഴ് വയസ്സുകാരന്‍ കൊല്ലപ്പെട്ടത്. ലൈംഗികാതിക്രമ ശ്രമത്തിനിടെയാണ് കുട്ടി കൊലചെയ്യപ്പെട്ടതെന്നാണ് സൂചന.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A five-year-old girl was raped allegedly by a peon inside a classroom in a school in north Delhi's Shahdara on Saturday. The 40-year-old staffer has been arrested.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്