ചെയ്തത് തെറ്റ്; പ്രായശ്ചിത്തം ചെയ്ത് കെജ്രിവാള്‍
അമൃത്സര്‍: ചെയ്തുപോയ തെറ്റിന് പ്രായശ്ചിത്തം ചെയ്ത് ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. സുവര്‍ണ്ണ ക്ഷേത്രത്തില്‍ പാത്രം കഴുകിയാണ് അരവിന്ദ് കെജ്രിവാള്‍ പ്രായശ്ചിത്തം ചെയ്തത്.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എഎപി പ്രകടനപത്രികയില്‍ പാര്‍ട്ടി ചിഹ്നമായ ചൂലിനൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം ഉപയോഗിച്ചതിനാണ് കെജ്രിവാള്‍ പ്രായശ്ചിത്തം ചെയ്തത്. അറിയാതെ ചെയ്ത തെറ്റിന് മാപ്പ് ചോദിക്കുന്നതിന് വേണ്ടിയാണ് താന്‍ ക്ഷേത്രത്തിലെത്തി പാത്രം കഴുകിയതെന്ന് കെജ്രിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം തനിക്ക് മാനസികമായ സംതൃപ്തി അനുഭവപ്പെട്ടു. ഇത്തരമൊരു തെറ്റ് ഇനി ആവര്‍ത്തിക്കില്ലെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു.
2017ല്‍ പഞ്ചാബില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിലാണ് പാര്‍ട്ടി ചിഹ്നമായ ചൂലിനോടൊപ്പം സുവര്‍ണ്ണ ക്ഷേത്രത്തിന്റെ ചിത്രം നല്‍കിയത്. നാല്‍പ്പത്തഞ്ച് മിനിറ്റ് സമയം ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ചിലവഴിച്ചു.












Click it and Unblock the Notifications