കോണ്‍ഗ്രസിന്‍റെ പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുന്നു; കനയ്യയുടെ പ്രചരണം ഭോപ്പാലില്‍
Recommended Video
പട്ന: നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ബിഹാര്‍, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കാശ്മീര്‍ എന്നീ സംസ്ഥാനങ്ങളിലെ 72 സീറ്റുകളില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് കനയ്യകുമാര്‍ മത്സരിക്കുന്ന ബീഹാറിലെ ബഗുസാരായില്‍ ആണ്.
ബിജെപിക്കെതിരായ പോരാട്ടത്തില്‍ കനയ്യകുമാറിന് മണ്ഡലത്തിന് അകത്തും പുറത്തും നിന്നും വലിയ പിന്തുണയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്‍റെ തുടര്‍ച്ചയെന്നോണമാണ് കനയ്യകുമാറിനെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങും രുംഗത്ത് എത്തിയിരിക്കുന്നത്.

തനിക്ക് ആരാധന
ജെഎന്‍യു വിദ്യാര്‍ത്തി യൂണിയന്‍ പ്രസിഡന്‍റായിരിക്കുമ്പോള്‍ മുതല്‍ കനയ്യകുമാറിനോട് തനിക്ക് ആരാധനയായിരുന്നെന്നാണ് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ് വിജയ് സിങ് അഭിപ്രായപ്പെടുന്നത്.

പാര്‍ലമെന്‍റില്‍ എത്തേണ്ടതുണ്ട്
ബഗുസാരായിയില്‍ കനയ്യകുമാറിനെതിരെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയ ആര്‍ജെഡിയുടെ നടപടി അബദ്ധമാണെന്ന് അവരോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. കനയ്യകുമാറിനെ പോലെയുള്ള യുവാക്കള്‍ പാര്‍ലമെന്‍റില്‍ എത്തേണ്ടതുണ്ടെന്നും ദിഗ് വിജയ് സിങ് മാധ്യമങ്ങളോട് പറഞ്ഞു.

ബഗുസാരായി
ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാറിന്‍റെ സ്ഥാനാര്‍ത്ഥിത്വമാണ് ബഗുസാരായിയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. ബിജെപിയുടെ ഗിരിരാജ് സിംഗാണ് മണ്ഡലത്തില്‍ കനയ്യകുമാറിന്‍റെ പ്രധാന എതിരാളി. ആര്‍ജെഡിയുടെ തന്‍വീര്‍ ഹസനും മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുന്നുണ്ട്.

ഭോപ്പാലില്‍
ഭോപ്പാലില്‍ നിന്നും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന തന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി കനയ്യ കുമാര്‍ എത്തുമെന്നും ദിഗ് വിജയ് സിങ് പറഞ്ഞു. മേയ് 8,9 തിയ്യതികളിലായിരിക്കും കനയ്യകുമാര്‍ ഭോപ്പാലില്‍ എത്തുക.

പ്രജ്‍ഞാ സിങ്
മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയായ പ്രജ്‍ഞാ സിങ് ഠാക്കൂറാണ് ഭോപ്പാലില്‍ ദിഗ് വിജയ് സിങിന്‍റെ എതിരാളി. അതുകൊണ്ട് തന്നെ കനയ്യകുമാറിനെ പോലുള്ള യുവ നേതാക്കളെ രംഗത്തിറക്കിയാല്‍ യുവാക്കളുടെ വോട്ടുകള്‍ കൂടുതല്‍ ലഭിക്കുമെന്നാണ് കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ.

രണ്ടാം യുപിഎയുടെ കാലത്ത്
ഇടത് കക്ഷികളുമായി വേര്‍പിരിഞ്ഞ് തിരഞ്ഞെടുപ്പിനെ നേരിട്ടതാണ് 2014 ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടാക്കിയത്. ഒന്നാം യുപിഎയുടെ കാലത്ത് സാമൂഹ്യ, സാമ്പത്തിക നയങ്ങളിലുണ്ടായ നിയന്ത്രണം രണ്ടാം യുപിഎയുടെ കാലത്ത് നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

ഒറ്റയ്ക്ക് മൽസരിക്കാൻ
പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയായി കനയ്യകുമാർ ബിഹാറിൽ ബിജെപിക്കെതിരെ മൽസരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ കോൺഗ്രസുമായി സഖ്യത്തിലേർപ്പെട്ട ആർജെഡി സിപിഐയെ മുന്നണയില്‍ എടുക്കാന്‍ തയാറായില്ല. ഇതിനെ തുടർന്നു ബേഗുസരായിൽ ഒറ്റയ്ക്ക് മൽസരിക്കാൻ കനയ്യകുമാർ തീരുമാനിക്കുകയായിരുന്നു.

പ്രചരണത്തിനായി പ്രമുഖര്‍
അതേസമയം, മുതിർന്ന സിപിഎം, സിപിഐ നേതാക്കളടക്കം നിരവധി ചലച്ചിത്ര താരങ്ങളും സംസ്കാരിക പ്രവര്‍ത്ത്കരുമാണ് കനയ്യ കുമാറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിഹാറിലെ ബെഗുസരായിയിൽ എത്തിയത്.

ഇവര്‍
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിർന്ന സിപിഐ നേതാക്കളായ ഡി രാജ, സുധാകർ റെഡ്ഡി, ഗാനരചയിതാവ് ജാവേദ് അക്തർ എന്നിവർ കനയ്യ കുമാറിന്റെ പ്രചാരണ റാലിയിൽ പങ്കെടുക്കുന്നതിനായി ബിഹാറിലെത്തിയിരുന്നു,
|
ട്വീറ്റ്
ബെഗുസരായിയില്‍ വോട്ട് ചെയ്തു മടങ്ങുന്ന കനയ്യ












Click it and Unblock the Notifications