കർഷകരെ കയ്യിലെടുത്ത് മോദി: മുഖ്യപരിഗണന കര്‍ഷകർക്ക്! ബെംഗളൂരുവില്‍ സബര്‍ബന്‍ റെയിൽവേ നടപ്പിലാക്കും!

  • Written By:
Subscribe to Oneindia Malayalam

ബെംഗളൂരു: കേന്ദ്രത്തിൽ എന്‍ഡിഎ സർക്കാര്‍ അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുന്ന പദ്ധതികളുമായി പ്രധാനമണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്
മന്ത്രി. ബെംഗളൂരുവിൽ ബിജെപിയുടെ ജനപരിവർത്തന്‍ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മോദി ഇക്കാര്യങ്ങൾ‍ വ്യക്തമാക്കിയത്. കർ‍ണാടയ്ക്ക് വേണ്ടി ചെലവഴിക്കുന്ന തുക 180 ശതമാനമായി ഉയർ‍ത്തുമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. സംസ്ഥാനം ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് പണം കൈമാറില്ലെന്നും മോദി ചൂണ്ടിക്കാണിക്കുന്നു. ബെംഗളൂരുവില്‍ സബര്‍ബന്‍ റെയില്‍‍വേയ്ക്ക് പുറമേ കർഷകർക്ക് വേണ്ടിയുള്ള പദ്ധതികൾ നടപ്പിലാക്കുമെന്നും മോദി വാഗ്ദാനം നല്‍കുന്നു.

മണിപ്ലാന്റ് വീടിനുള്ളിൽ വച്ചാൽ സമ്പത്തുണ്ടാകും!! സമ്പത്തിന് വാസ്തുശാസ്ത്രം നിർദേശിക്കുന്നത്

2018ൽ കർണ്ണാടകയിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 90 ദിവസം നീണ്ട ജനപരിവർത്തൻ യാത്രയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് മോദി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ബിജെപി സർക്കാർ പാവപ്പെട്ടവർക്ക് മികച്ച ജീവിതം ഉറപ്പുനല്‍കുമെന്നും പെട്ടെന്ന് തന്നെ കർണാടകയ്ക്ക് തങ്ങളില്‍ നിന്നുള്ള പരിഷ്കാരങ്ങൾ ലഭ്യമാകുമെന്ന വാഗ്ധാനവും മോദി നൽകുന്നു.

ഈ സ്ഥലങ്ങളില്‍ ലൈംഗിക ബന്ധം പാടില്ല: വാസ്തു ശാസ്ത്രം നിര്‍ദേശിക്കുന്നത് ഇക്കാര്യങ്ങള്‍

കോൺഗ്രസിന്റെ കൗണ്ട് ഡൗൺ തുടങ്ങി

കോൺഗ്രസിന്റെ കൗണ്ട് ഡൗൺ തുടങ്ങി


കർണാടകത്തില്‍ കോൺഗ്രസിന്റെ കൗണ്ട് ഡൗൺ തുടങ്ങിയെന്നും പാർട്ടി എക്സിറ്റ് ഗേറ്റിന് സമീപത്താണ് ഉള്ളതെന്നും മോദി ബെംഗളൂരുവിൽ പറഞ്ഞു. കാറ്റ് വീശുന്ന വഴി മുഴുവൻ രാജ്യവും നോക്കിക്കാണുകയാണെന്നും മോദി കൂട്ടിച്ചേർത്തു. കര്‍ണാടകയെ കോൺഗ്രസ് മുക്തമാക്കുമെന്നും കോണ്‍ഗ്രസ് സംസ്കാരത്തിൽ നിന്ന് സംസ്ഥാനത്തെ പുറത്തെത്തിക്കുമെന്നും മോദി പറഞ്ഞു. റാലിയിൽ തടിച്ച് കൂടിയ ജനങ്ങളെ കന്നഡയിൽ അഭിസംബോധന ചെയ്ത മോദി ജനങ്ങളുടെ ആകാംക്ഷ പിടിച്ചുപറ്റുകയും ചെയ്തുു.

ജനങ്ങളിലേയ്ക്ക് എത്താൻ‍ കഴിഞ്ഞില്ല

ജനങ്ങളിലേയ്ക്ക് എത്താൻ‍ കഴിഞ്ഞില്ലകോൺഗ്രസിന്റെ കാര്യക്ഷമതയില്ലായ്മ കാരണം കഴിഞ്ഞ മൂന്ന് വർഷം കേന്ദ്രം കേന്ദ്രത്തിന് കർണാടകത്തിലെ ജനങ്ങളിലേയ്ക്ക് എത്താൻ കഴിഞ്ഞില്ല. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലിരിക്കെ സംസ്ഥാനത്തിന് 73,000 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. എന്നാൽ ബിജെപി അധികാരത്തിലെത്തിയാൽ രണ്ട് ലക്ഷം കോടി ഗ്രാന്റ് സംസ്ഥാനത്തിന് ലഭിക്കുമെന്നും മോദി വാഗ്ദാനം നൽകുന്നു. ഈ പണം കൃത്യമായി ചെലവഴിച്ചാൽ കര്‍ണാടക ഉയരങ്ങളിൽ എത്തുമെന്നും ബിജെപിയാണ് എല്ലാത്തിനുമുള്ള പരിഹാരമെന്നും മോദി കൂട്ടിച്ചേർക്കുന്നു.

 സബർബൻ റെയിൽ നെറ്റ് വർക്ക്

സബർബൻ റെയിൽ നെറ്റ് വർക്ക്

ബെംഗളൂരുവിന് 17,000 കോടി രൂപ മുതൽ മുടക്കിൽ സബ്- അര്‍ബൻ റെയിൽ നെറ്റ് വർക്ക് ആരംഭിക്കും. ലക്ഷക്കണക്കിന് ജനങ്ങൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നും മോദി അവകാശപ്പെടുന്നു. ആരാണ് കർണാടകയെ ശ്രദ്ധിക്കുന്നതെന്ന് അറിയുയോ? യുപിഎ സര്‍ക്കാർ കർണാടകയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങളേക്കാൾ എന്‍ഡിഎ സർക്കാർ‍ ചെയ്യുന്നുണ്ടെന്നും മോദി അവകാശപ്പെടുന്നു. തന്റെ മുദ്രാവാക്യം പ്രകടനവും പരിവർത്തനവുമാണെന്നും ഹവായ് ധരിച്ചവർക്ക് പോലും വിമാനത്തിൽ സഞ്ചരിക്കാൻ കഴിയണമെന്നതാണ് തന്റെ സ്വപ്നമെന്നും മോദി ചൂണ്ടിക്കാണിക്കുന്നു.

 യെദ്യൂരപ്പയുടെ വാഗ്ദാനം

യെദ്യൂരപ്പയുടെ വാഗ്ദാനം


കർണാടകത്തിലെ കർഷകർക്ക് ഗുണകരമായ മാറ്റം പ്രദാനം ചെയ്യുമെന്ന് ബിജെപി തലവൻ യെദ്യൂരപ്പ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി. ഈ പ്രശ്നത്തിന് വേണ്ടി കേന്ദ്രസര്‍ക്കാരും സംസ്ഥാന സർക്കാരും യോജിച്ച് പ്രവർത്തിച്ചാൽ കർഷകർക്ക് എത്രയധികം ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് അറിയുമോ എന്നും അദ്ദേഹം ചോദിക്കുന്നു. യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയാവമെന്നും അദ്ദേഹം കർഷകരുടെ പ്രശ്നങ്ങള്‍ അഭമുഖീകരിക്കുമെന്നും മോദി കൂട്ടിച്ചേർക്കുന്നു. സംസ്ഥാനത്തെ കർഷർക്ക് ആനുകൂല്യം ലഭ്യമാക്കുന്നതിനായി കേന്ദ്രസർക്കാര്‍ അധികസമയം പ്രവര്‍ത്തിക്കുമെന്നും മോദി ഉറപ്പുനൽകുന്നു. കർഷകർക്ക് കാർഷിക വിളകള്‍‍ക്ക് മിനിമം താങ്ങുവില ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറയുന്നു.

English summary
Prime Minister Narendra Modi today said there has been a 180 per cent increase in the allocation for Karnataka after the BJP-led NDA government came to power in the Centre. The money, however, has not been passed on by the state's Congress government, he said.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്