കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ബിഹാറില്‍ യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു
പട്ന: ബീഹാറില്‍ കന്നുകാലികളെ മോഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് യുവാവിനെ ജനക്കൂട്ടം മര്‍ദ്ദിച്ചു കൊലപ്പെടുത്തി. രണ്ട് പേര്‍ക്ക് ക്രൂരമായി മർദ്ദനമേല്‍ക്കുകയും ചെയ്തു പൂർണിയ ജില്ലയിലെ കൃത്യാനന്ദ് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള കാഡ്ഗാമ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് ആക്രമസംഭവങ്ങള്‍ അരങ്ങേറിയത്. 36 കാരനായ ശ്യമാനന്ദ് യാദവ് എന്ന യുവാവാണ് മരിച്ചതെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നത്.
മര്ദേനമേറ്റവരില് ഒരാളുടെ കണ്ണിന് ഗുരുതര പരിരക്കേറ്റിട്ടുണ്ടെന്നും പൂർണ സർദാർ ആശുപത്രി സൂപ്രണ്ട് സുരേന്ദ്ര ദാസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. 40 കാരനായ മനോജ് യാദവ്, 25 കാരനായ കൈലാഷ് സാഹ എന്നിവര്‍ക്കാണ് പരിക്കേറ്റത്. രണ്ടുപേരും സർദാർ ആശുപത്രിയിൽ ചികിത്സയില്‍ തുടരുകയാണ്. ശ്രീനഗറിലെ ദേവിനഗർ ഗ്രാമത്തിൽ താമസിക്കുന്നയാളാണ് മനോജ്. മരിച്ചയാളും പരിക്കേറ്റ മറ്റ് ആളുകളും അരാരിയ ജില്ലയിലെ റാണിഗഞ്ച് പോലീസ് സ്റ്റേഷന് കീഴിലുള്ള കോസ്കാപൂർ ഗ്രാമത്തിൽ നിന്നുള്ളവരാണ്.

സംഭവ സ്ഥലത്ത് വെച്ച് തന്നെ ശ്യാമാനന്ദ് മരിച്ചു. മരിച്ച നിലയിലാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. പോസ്റ്റ് മോര്‍ച്ച് പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കുടുംബത്തിനായി കൈമാറുന്നതിനായി പോലീസ് കാത്തിരിക്കുകയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കഡ്ഗാമ ഗ്രാമത്തിലെ ഒറാവോൺ തോലയിൽ നിന്നുള്ള ജാൻകി ദേവി എന്ന സ്ത്രീ മൂന്നുപേർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തു. ഗ്രാമവാസികൾ മൂന്നുപേരെയും ക്രൂരമായി മർദ്ദിക്കുകയും രാവിലെ വരെ കെട്ടിയിടുകയുമായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു
-
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി












Click it and Unblock the Notifications