ബിഹാറിൽ പിന്നാക്ക വിഭാഗം 63 ശതമാനം,മുന്നാക്ക വിഭാഗം 15.5 ശതമനാം; സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടു
പാട്ന: ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിട്ട് ബിഹാർ സർക്കാർ. ജനസംഖ്യയുടെ 36 ശതമാനം അതിപിന്നാക്ക വിഭാഗക്കാരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. 27.1 ശതമാനം പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 19.7 ശതമാനം പട്ടികജാതിക്കാരും 1.7 ശതമാനം പട്ടികവർഗക്കാരുമാണ്. മുന്നാക്ക വിഭാഗം 15.5 ശതമാനമാണ്. സംസ്ഥാനത്തെ ആകെ ജനസംഖ്യ 13.1 കോടിയിലധികമാണ്.
സംസ്ഥാന ജനസംഖ്യയുടെ 63.12 മാനവും ഒബിസി വിഭാഗമാണ്. ഇതില്‍ തന്നെ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഉള്‍പ്പെടുന്ന യാദവര്‍ .14.27 ശതമാനമാണ്.ഭൂമിഹാര്‍ 2.86 ശതമാനം, ബ്രാഹ്മണര്‍ 3.66 ശതമാനം, മുശാഹര്‍ 3 ശതമാനം എന്നിങ്ങനെയാണ് മറ്റ് ജാതി വിഭാഗങ്ങൾ. ഹിന്ദുക്ൾ 81.99 ശതമാനമാണ്. മുസ്ലീങ്ങൾ 17.70 ശതമാനവും ക്രിസ്ത്യാനികൾ 0.05 ശതമാനവും, സിഖ് വിശ്വാസികൾ 0.01 ശതമാനവും ബുദ്ധമതവിശ്വാസികൾ 0.08% ശതമാനവും ഉൾപ്പെടുന്നു.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ വിഭാഗങ്ങളുടെയും വികസനത്തിനും ഉന്നമനത്തിനുമായി തുടർനടപടികൾ സ്വീകരിക്കുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കി. സെന്‍സസ് എല്ലാവര്ക്കും ഗുണകരമാകുമെന്നും ദരിദ്രരുള്‍പ്പടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളുടെ ക്ഷേമത്തിനുതകുന്നതാകുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സർക്കാരിന്റേത് കണ്ണിൽപൊടിയിടാനുള്ള തന്ത്രം മാത്രമാണെന്നായിരുന്നു ബിജെപി എംപി ഗിരിരാജ് സിംഗിന്റെ വിമർശനം. അതേസമയം സർവ്വേയെ കുറിച്ച് വിശദമായി പഠിച്ചതിന് ശേഷം ഔദ്യോഗിക പ്രതികരണം നടത്തുമെന്ന് സംസ്ഥാന ബിജെപി നേതൃത്വം പ്രതികരിച്ചു.
-
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത് -
രാഷ്ട്രപതിയുടെ വേദിമാറ്റം; വിവാദം മുറുകുന്നു..സർക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്രം -
യുഎസ് സൈനികരെ പിടികൂടി എന്ന് ഇറാന്; നിഷേധിച്ച് അമേരിക്ക, യുദ്ധം പുതിയ തലത്തിലേക്ക്












Click it and Unblock the Notifications