കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍ പ്രദേശില്‍ 40 ലക്ഷം പേരുടെ പൗരത്വം ആശങ്കയില്‍; സുപ്രീംകോടതി പ്രത്യേകം പരിഗണിച്ചേക്കും

Google Oneindia Malayalam News

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടം രൂപീകരിക്കുന്നതിന് മുമ്പ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ പൗരത്വ കണക്കെടുപ്പ് തുടങ്ങിയ വിഷയം വിവാദമാകുന്നു. സുപ്രീംകോടതി ഉത്തര്‍ പ്രദേശിലെ പൗരത്വ നടപടികള്‍ പ്രത്യേകം പരിഗണിച്ചേക്കും. പൗരത്വ ഭേദഗതിനിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഉത്തര്‍ പ്രദേശിലെ കണക്കെടുപ്പ് മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും കണ്ടെത്താന്‍ ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപടി തുടങ്ങിയത് ശരിയല്ലെന്നും അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിങ്‌വി ആവശ്യപ്പെട്ടു. വിശദാംശങ്ങള്‍....

പ്രത്യേകം പരിഗണിച്ചേക്കും

പ്രത്യേകം പരിഗണിച്ചേക്കും

ഉത്തര്‍ പ്രദേശിലെ പൗരത്വ നടപടികളുമായി ബന്ധപ്പെട്ട വിഷയം പ്രത്യേകം എടുക്കുന്ന കാര്യം പരിഗണിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് പൗരത്വ നിയമത്തിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചത്.

നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം

നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശിക്കണം

യുപിയില്‍ പൗരത്വ നിയമ നടപടികള്‍ ആരംഭിച്ചുകഴിഞ്ഞു. അന്തിമ വിധി കോടതി പ്രഖ്യാപിക്കും വരെ എല്ലാ നടപടികളും നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടണമെന്ന് സിങ്‌വി ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശില്‍ ജില്ലാ ഭരണകൂടങ്ങള്‍ അഭയാര്‍ഥികളെയും കുടിയേറ്റക്കാരെയും കണ്ടെത്താന്‍ നടപടി തുടങ്ങിയെന്ന് മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

32000 പേരെ കണ്ടെത്തി

32000 പേരെ കണ്ടെത്തി

പൗരത്വം ലഭിക്കാന്‍ യോഗ്യരായ മുസ്ലിങ്ങളല്ലാത്ത 32000 പേരെ കണ്ടെത്തിയെന്ന് യുപി മന്ത്രിയും യോഗി സര്‍ക്കാരിന്റെ വക്താവുമായ ശക്തികാന്ത് ശര്‍മ പറഞ്ഞിരുന്നു. എന്നാല്‍ എന്ത് മാനദണ്ഡ പ്രകാരമാണ് കണ്ടെത്തിയത് എന്ന് മന്ത്രി വ്യക്തമാക്കിയില്ല.

40 ലക്ഷം പേര്‍ സംശയകരം പട്ടികയില്‍

40 ലക്ഷം പേര്‍ സംശയകരം പട്ടികയില്‍

ഉത്തര്‍ പ്രദേശില്‍ ജില്ലാ അടിസ്ഥാനത്തില്‍ പൗരത്വ കണക്കെടുപ്പ് നടത്തുന്നുണ്ട്. സംശയകരം എന്ന പട്ടികയില്‍ 40 ലക്ഷം പേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 70 വര്‍ഷത്തിനിടെ ഇത്തരം നടപടി രാജ്യത്ത് നടന്നിട്ടില്ല. എന്തുകൊണ്ട് യുപി സര്‍ക്കാരിന് ചട്ടങ്ങള്‍ രൂപീകരിക്കുന്നത് വരെ കാത്തിരുന്നുകൂടാ എന്നും സിങ്‌വി ചോദിച്ചു.

19 ജില്ലകളിലുള്ളവര്‍

19 ജില്ലകളിലുള്ളവര്‍

നിയമ പിന്‍ബലമില്ലാതെ കണക്കെടുപ്പ് നടത്തുകയാണ്. 19 ജില്ലകളിലെ 40 ലക്ഷം പേരെ സംശയകരം എന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അവരുടെ വോട്ട് ചെയ്യാനുള്ള അവകാശം എടുത്തുകളയപ്പെടും. സംഘര്‍ഷത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുമെന്നും സിങ്‌വി ബോധിപ്പിച്ചു.

ഇന്ദിര ഗാന്ധി എങ്ങനെ ധനമന്ത്രിയായി? സ്വപ്‌ന ബജറ്റ് ചിദംബരം വക, കേന്ദ്ര ബജറ്റിന്റെ 10 പ്രത്യേകതകള്‍ഇന്ദിര ഗാന്ധി എങ്ങനെ ധനമന്ത്രിയായി? സ്വപ്‌ന ബജറ്റ് ചിദംബരം വക, കേന്ദ്ര ബജറ്റിന്റെ 10 പ്രത്യേകതകള്‍

എന്റെ പേരല്ല ബിജെപിക്ക് പ്രശ്‌നമെന്ന് രശ്മിത രാമചന്ദ്രന്‍; വണ്‍ ഇന്ത്യയുമായുള്ള പ്രത്യേക അഭിമുഖംഎന്റെ പേരല്ല ബിജെപിക്ക് പ്രശ്‌നമെന്ന് രശ്മിത രാമചന്ദ്രന്‍; വണ്‍ ഇന്ത്യയുമായുള്ള പ്രത്യേക അഭിമുഖം

English summary
In CAA Hearing, SC Told 40 Lakh Marked ‘Doubtful’ in UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X