ലക്കി നമ്പറിന്റെ വില എട്ട് ലക്ഷം
ഛണ്ഡിഗഡ് :വാഹനത്തിന്റെ നമ്പറിനോട് പലര്‍ക്കും പ്രത്യേക താല്പര്യമാണ്. പലരും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്പറുകള്‍ കിട്ടാന്‍ ആഗ്രഹിക്കുന്നവരോ അല്ലെങ്കില്‍ അതിനു ശ്രമിക്കുന്നവരുമാണ്. അതിനായി എത്ര പണം ചിലവഴിക്കാനും അവര്‍ക്ക് മടിയില്ല.
50,000രൂപയുടെ സ്‌കൂട്ടറിന് ഫാന്‍സി നമ്പര്‍ സ്വന്തമാക്കുന്നതിന് എട്ട് ലക്ഷം രൂപ മുടക്കിയിരിക്കുകയാണ് ഛണ്ഡിഗഡ് സ്വദേശിയായ കന്‍വാല്‍ജിത് വാലിയ എന്ന ബിസിനസുകാരന്‍. തന്റെആക്റ്റീവ് സ്‌കൂട്ടറിന് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിന് വാഹന വിലയുടെ പല മടങ്ങ് തുക ചെലവഴിച്ചത്.

ഇഷ്ട നമ്പറായ സി.എച്ച് 01, ബി.സി 0001 എന്ന നമ്പര്‍ ലഭിക്കുന്നതിന് വാലിയ 8.1 ലക്ഷം രൂപ മുടക്കിയത്. കേറ്ററിംഗ് ബിസിനസുകാരനാണ് വാലിയ. ഛണ്ഡിഗഡ് ലൈസന്‍സിങ് അഥോറിറ്റിയില്‍ നടന്ന ലേലത്തിലാണ് വാലിയ തന്റെ ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. നേരത്തെ തന്റെ മകന്റെ ബൈക്കിന് സി.എച്ച് 01 ബി.സി 0011 എന്ന നമ്പര്‍ സ്വന്തമാക്കുന്നതിന് ഇദ്ദേഹം രണ്ട് ലക്ഷം രൂപ മുടക്കിയിട്ടുണ്ട്.
ഫാന്‍സി നമ്പറിന് വേണ്ടി വന്‍ ലേലം വിളിയാണ് ചണ്ഡീഗഢില്‍ നടക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയുമായി ഇഒ01ആഇ സീരിസില്‍ നടന്ന ലേലത്തില്‍ 77.71 ലക്ഷം രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്












Click it and Unblock the Notifications