ദാദ്രി കൊലപാതകം,ഏഴ് പ്രതികളും ബിജെപി നേതാവിന്റെ ബന്ധുക്കള്‍
ദില്ലി: ദാദ്രി കൊലപാതകത്തിനു പിന്നില്‍ ഹിന്ദുക്കളാണെന്ന ആരോപണം ശക്തമാകുമ്പോള്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ പുറത്തുവരുന്നു. മുഹമ്മദ് അഖ്‌ലാഖ് എന്നയാളെ മര്‍ദ്ദിച്ചു കൊന്ന സംഭവത്തില്‍ അറസ്റ്റ് ചെയ്ത പത്തില്‍ ഏഴ് പ്രതികളും ബിജെപിയുടെ ആള്‍ക്കാരെന്നാണ് പറയുന്നത്.
പ്രാദേശിക ബിജെപി നേതാവ് സഞ്ജയ് റാണയുടെ ബന്ധുക്കളാണ് പ്രതികളില്‍ ഏഴു പേരും. ഇതില്‍ പ്രധാന പ്രതിയായ വിശാല്‍ റാണ ഇയാളുടെ മകനുമാണ്. ഇതോടെ ബിജെപി നേതാവ് സഞ്ജയ് റാണയ്ക്കുമേല്‍ സംശയം മുറുകുകയാണ്. പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇതേക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

കേസില്‍ അറസ്റ്റ് ചെയ്ത പ്രതികളെല്ലാം 18നും 24നും ഇടയ്ക്ക് പ്രായമുള്ളവരാണ്. പ്രതികള്‍ തന്റെ ബന്ധുക്കളാണെന്ന വിവരം സഞ്ജയ് റാണ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, പോലീസ് തന്നോട് വിദ്വേഷം കാണിക്കുകയാണെന്നും മനപൂര്‍വ്വം തന്റെ ബന്ധുക്കളെ പ്രതിചേര്‍ത്തതാണെന്നും സഞ്ജയ് പറഞ്ഞു.
പ്രതികളായ വിശാല്‍, സന്ദീപ്,സൗരഭ്,ശിവം,സച്ചിന്‍,വിവേക് തുടങ്ങിയവരാണ് സഞ്ജയുടെ ബന്ധുക്കള്‍. സഞ്ജയ് റാണയുടെ മറ്റൊരു ബന്ധുവായ ഹോംഗാര്‍ഡ് കോണ്‍സ്റ്റബിള്‍ വിനയ് ആണ് ക്ഷേത്രത്തിലെ മൈക്കിലൂടെ വിവരം വിളിച്ചു പറഞ്ഞത്. അഖ്‌ലാഖിന്റെ വീട്ടില്‍ പശുവിന്റെ മാംസം ഉണ്ടെന്നാണ് ഇയാള്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞത്. അതിനുശേഷമാണ് ആള്‍ക്കൂട്ടം അഖ്‌ലാഖിന്റെ വീട് ആക്രമിക്കുന്നത്.












Click it and Unblock the Notifications