കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ റാലി കഴിയാൻ വാർത്താ സമ്മേളനം മാറ്റിവെച്ചു? തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണം!

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിക്കാനായാണ് തെരഞ്ഞെടുപ്പു കമ്മീഷന്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. 12.30ന് വാര്‍ത്താസമ്മേളനം നടത്താന്‍ തീരുമാനിച്ച് പിന്നീട് മൂന്നു മണിയിലേക്ക് നീട്ടുകയായിരുന്നു. വാർത്താസമ്മേളനം നീട്ടിയത് മോദിയുടെ രാജസ്ഥാനിലെ റാലിക്കുവേണ്ടിയാണെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.

രാജസ്ഥാനില്‍ ഒരു മണിക്ക് നടക്കുന്ന മോദിയുടെ റാലിക്കുവേണ്ടിയാണ് സമയം നീട്ടിയതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. അതിനു മുമ്പ് തെരഞ്ഞെടുപ്പു തിയ്യതി പ്രഖ്യാപിച്ചാല്‍ തെരഞ്ഞെടുപ്പു പെരുമാറ്റചട്ടം നിലവില്‍ വരും. അതോടെ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് സര്‍ക്കാറിന് പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ കഴിയാതെ വരും. ഈ പ്രതിസന്ധി മറികടക്കാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ ഇത്തരത്തിൽ വാർത്താ സമ്മേളനം മാറ്റിവെച്ചതെന്നാണ് കോൺഗ്രസ് ഉന്നയിക്കുന്ന ആരോപണം.

കോൺഗ്രസിനൊപ്പമില്ലെന്ന് മമത

കോൺഗ്രസിനൊപ്പമില്ലെന്ന് മമത


അതേസമയം 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായുള്ള സഖ്യസാധ്യത തള്ളി തൃണമൂല്‍ കോണ്‍ഗ്രസും രംഗത്തെത്തി. പശ്ചിമബംഗാളില്‍ മമ്ത ബാനര്‍ജിക്ക് കോണ്‍ഗ്രസിന്റെ ഒരു സഹായവും വേണ്ടെന്ന് ചന്ദന്‍ മിത്ര പറഞ്ഞു. ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കവെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ചന്ദന്‍ മിത്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലെ തെരഞ്ഞെടുപ്പില്‍ മോദിയേയും അമിത് ഷായേയും നേരിടാന്‍ മമത് ബാനര്‍ജി എന്ത് നീക്കമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും, കോണ്‍ഗ്രസുമായുള്ള സഖ്യം പ്രതീക്ഷിക്കാമോ എന്നുമുള്ള ചോദ്യത്തിനായിരുന്നു ചന്ദന്‍ മിത്രയുടെ പ്രതികരണം.

പശ്ചിമ ബംഗാളിലും കോൺഗ്രസിന് വെട്ട്

പശ്ചിമ ബംഗാളിലും കോൺഗ്രസിന് വെട്ട്


പശ്ചിമബംഗാളില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം കുറഞ്ഞ സാഹചര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് ബി.ജെ.പിയെ നേരിടാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. എന്നാൽ നീക്കങ്ങളൊക്കെ അസ്ഥാനത്തായിരിക്കുകയാണ്. ബിഎസ്പി നേതാവ് മായാവതിയും സമാജ് വാദി പാർട്ടി അഖിലേഷ് യാദവും നേരത്തെ തന്നെ കോൺഗ്രസിനൊപ്പം ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പശ്ചിമ ബംഗാളിലും നിലയുറപ്പിക്കാനുള്ള കോൺഗ്രസ് നീക്കത്തിന് കത്തി വീണത്.

സഖ്യത്തിനില്ലെന്ന് പ്രാദേശിക പാർട്ടികൾ

സഖ്യത്തിനില്ലെന്ന് പ്രാദേശിക പാർട്ടികൾ

മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസുമായി സഖ്യമില്ലെന്നും ഒറ്റയ്ക്ക് മത്സരിക്കുമെന്നുമായിരുന്നു സമാജ്‌വാദി പാര്‍ട്ടി പറഞ്ഞിരുന്നത്. കോണ്‍ഗ്രസുമായി സഖ്യത്തിലില്ലെന്ന് വ്യക്തമാക്കി ബിഎസ്പി രംഗത്തെത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നുറച്ച് സമാജ്‌വാദി പാര്‍ട്ടിയും രംഗത്തെത്തിയത്. മധ്യപ്രദേശിലേയും രാജസ്ഥാനിലേയും തെരഞ്ഞെടുപ്പ് തിയതികള്‍ തെരഞ്ഞെടുപ്പ് തിയതികള്‍ കമ്മീഷന്‍ പ്രഖ്യാപിക്കുകയും ചെയ്തു. 2019 ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടി നല്‍കുന്നതാണ് എസ്പിയുടേയും ബിഎസ്പിയുടേയും തൃണമൂലിന്റേയും തീരുമാനം. ബിഎസ്പി കോൺഗ്രസ് സഖ്യത്തിനൊപ്പം ഇല്ലെങ്കിൽ ഉത്തർപ്രദേശിൽ ബിജെപി തരംഗം തന്നെയായിരിക്കുമെന്ന് കഴിഞ്ഞ ദിവസം എബിപി നടത്തിയ സർവ്വെ ഫലം വ്യക്തമാക്കുകയും ചെയ്തിരുന്നു.

തിരഞ്ഞെടുപ്പ് തീയ്യതികൾ

തിരഞ്ഞെടുപ്പ് തീയ്യതികൾ


മധ്യപ്രദേശ്, രാജസ്ഥാന്‍, മിസോറാം, ചത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയ്യതികളാണ് കമ്മീഷൻ പ്രഖ്യാപിച്ചിരിക്കുന്നത്. ചത്തീസ്ഗഡ് നിയമസഭയിലേക്ക് രണ്ട് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒന്നാം ഘട്ടം നവംമ്പർ 12നും രണ്ടാം ഘട്ടം നവംമ്പർ 18നും നടക്കും. മധ്യപ്രദേശിലും മിസോറാമിലും ഒറ്റഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ 28 നാണ് ഇരു സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ 7 ന് വോട്ടെടുപ്പ് നടക്കും. ഡിസംബര്‍ 11 നാണ് അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെണ്ണല്‍ നടക്കുക. നാല് സംസ്ഥാനങ്ങളിലും പെരുമാറ്റ ചട്ടം നിലവിൽ വന്നിരിക്കുകയാണ്.

സ്ത്രീകൾക്ക് മാത്രമായി ബൂത്ത്

സ്ത്രീകൾക്ക് മാത്രമായി ബൂത്ത്

എല്ലാ മണ്ഡലങ്ങൡും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടായിരിക്കും. സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പത്രികയില്‍ രേഖപ്പെടുത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി നാമനിര്‍ദേശ പത്രികയില്‍ പ്രത്യേക കോളവുമുണ്ട്. മധ്യപ്രദേശില് ആകെ 231 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. രാജസ്ഥാന്‍ നിയമസഭയില്‍ 200 സീറ്റുകളിലേക്കും തെരഞ്ഞെടുപ്പ് നടക്കും. 40 സീറ്റിലേക്കാണ് മിസോറാം നിയസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.

English summary
In Election Body's Announcement Delay, Congress Sees Link To PM Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X