കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റേത് വ്യാജഏറ്റുമുട്ടലെന്ന് ആവര്‍ത്തിച്ച് വാദിഭാഗം.. ഹാജരാക്കിയ തെളിവുകളെല്ലാം വ്യാജം..

  • By Desk
Google Oneindia Malayalam News

മുംബൈ: ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റേത് വ്യാജ ഏറ്റുമുട്ടല്‍ തന്നെ എന്ന് സിബിഐ. സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വസ്റ്റിഗേഷന്‍ പ്രത്യേക കോടതിയില്‍ ഷൊറാബുദ്ദീന്‍ ഷെയ്ഖിന്‍റേത് വ്യാജ എറ്റുമുട്ടല്‍ തന്നെ എന്ന് അന്തിമവാദത്തിലും ആവര്‍ത്തിച്ച് സിബിഐ. 2005ല്‍ ഗുജറാത്ത് രാജസ്ഥാന്‍ പോലീസിന്‍റെ സംയോജിതമായുള്ള ആസുത്രണത്തിന്‍റെ ഭാഗമായാണ് ഷൊറാബുദ്ദാന്‍ ഷെയ്ഖിനെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് 2006ല്‍ തുളസീറാം പ്രജാപതിയും കൊല്ലപ്പെട്ടു. സിബിഐയ്ക്കായി ഹാജരായ പബ്ളിക് പ്രോസിക്യൂട്ടര്‍ ബിപി രാജു പ്രതിഭാഗം കേസില്‍ ഹാജരാക്കിയ തെളിവുകളെല്ലാം തന്നെ ഏറ്റുമുട്ടല്‍ വ്യാജമെന്ന് പറയുന്നു.

<strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ഫോണ്‍സംഭാഷണം പുറത്ത്, ഓപ്പറേഷന്‍ കമലയുമായി വീണ്ടും ബിജെപി</strong>10 കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്? ഫോണ്‍സംഭാഷണം പുറത്ത്, ഓപ്പറേഷന്‍ കമലയുമായി വീണ്ടും ബിജെപി

ഷൊറാബുദ്ദീന്‍ ഷെയ്ഖിന് ലഷ്‌കര്‍ ഇ ത്വയിബയുമായും ഐസിസുമായും ബന്ധമുണ്ടെന്നും ഒരു മുതിര്‍ന്ന രാഷ്ട്രീയ നേതാവിനെ വധിക്കാനാണ് ഷെയ്ഖ് വന്നതെന്നും രാജസ്ഥാന്‍ പോലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വാദിച്ചിരുന്നു.എന്നാല്‍ ഈ വാര്‍ത്ത ഉദയ്പൂര്‍ പോലീസിലെ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ നിരസിച്ചതായും ബിപി രാജു പറഞ്ഞു.

big-477325-1516792890-

ഷേഖിന്‍റെ പോക്കറ്റില്‍ നിന്നും ലഭിച്ച മറ്റ് തെളിവുകള്‍ക്ക് രക്തക്കറയുണ്ടായിരുന്നെന്നും എന്നാല്‍ ടിക്കറ്റില്‍ അതില്ലാത്തതും കേസ് കെട്ടിച്ചമച്ചെന്നതിന്‍റെ തെളിവായ് പ്രോസിക്യൂഷന്‍ വാദിക്കുന്നു.അതിനാല്‍ സൂറത്ത് നിന്നും അഹമ്മാദാബാദിലേക്ക് എടുത്ത ടിക്കറ്റ് വ്യാജമാണെന്നും പറയുന്നു.ഫോണ്‍ കോള്‍ വിവരങ്ങളില്ലാത്തതും ഷൊറാബുദ്ദീന്‍ സൂറത്തിന്‍ നിന്നാണ് വരുന്നതെന്നതിനും പോലീസിന് പക്കല്‍ തെളിവില്ലായിരുന്നു.


സമാനമായി 2006ല്‍ കൊല്ലപ്പെട്ട തുളസീറാം പ്രജാപതിയുടേതും വ്യാജഏറ്റുമുട്ടലാണെന്നു പ്രോസിക്യൂഷന്‍ വാദിക്കുന്നു മുളകുപൊടികൊണ്ട് തുളസാറാം രക്ഷപ്പെടാന്‍ ശ്രമിച്ചെന്നത് വ്യാജമാണ്.തുളസീറാമിന്‍റെ വിരലടയാളം തോക്കില്‍ കണ്ടെത്തിയില്ലെന്നും പറയുന്നു.ഒരു വര്‍ഷത്തോളം തുളസീറാം പോലീസ് കസ്റ്റഡിയിലായിരുന്നു.2006 നവമബര്‍ 27നാണ് അദ്ദേഹം പോലീസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടത്.28 ന് രാവിലെ കൊല്ലപ്പെട്ടു,ഇതിനിടയില്‍ എപ്പോഴാണ് ആ തോക്ക് ലഭിച്ചതെന്നതിനും തെളിവില്ല.കേസില്‍ പ്രതിഭാഗത്തിന്റെ വാദം തുടങ്ങി.ഉടന്‍ തന്നെ കേസില്‍ വിധിയുണ്ടാകുമെന്നാണ് സൂചന.

English summary
In final argument of Shorabuddin case CBI special branch prosecuter argues that the encounter was fake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X