വ്യാജഡോക്ടര്‍മാരെ കൂട്ടുപിടിച്ച് ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയ പരിശോധന: രണ്ടു പേര്‍ പിടിയില്‍
പുനെ:ഭാര്യമാരെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണ്ണയ പരിശോധനയ്ക്കു വിധേയമാക്കിയ കേസില്‍ ഭര്‍ത്താക്കന്മാര്‍ അറസ്റ്റില്‍. പൂനെയിലാണ് സംഭവം. വ്യാജ ഡോക്ടറുടെ സഹായത്തോടെയാണ് ഇവര്‍ ശിശുവിന്റെ ലിംഗപരിശോധന നടത്തിയിരുന്നത്. കാറില്‍ വെച്ച് പരിശോധന നടത്തുന്നതിനിടെ പിടിയിലാവുകയായിരുന്നു.
സംശയാതീതമായ സാഹചര്യത്തില്‍ രണ്ടു മണിക്കൂറിലേറെ റോഡരികില്‍ പാര്‍ക്ക് ചെയ്ത കാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. സംഭവത്തില്‍ വിലാസ് ദാംഗെ, പൊപ്പട്ട് ചവാന്‍,ഡോ. ഹനുമന്ത് മോര്‍ ,ഡോ. തുഷാര്‍ ഗേഡ് എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധന നടത്തുന്നതായി അന്വേഷണത്തില്‍ തെളിഞ്ഞു.

ഇതിനായി ലക്ഷങ്ങള്‍ കൊടുത്ത് വാങ്ങിയ ചൈനീസ് നിര്‍മ്മിത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. ദില്ലിയില്‍ നടന്ന ചൈനീസ് നിര്‍മ്മിത ഉത്പ്പന്നങ്ങളുടെ എക്‌സിബിഷനില്‍ നിന്നാണ് ഒന്നേകാല്‍ ലക്ഷം രൂപ കൊടുത്ത് ഉപകരണം വാങ്ങിയതെന്നു പ്രതികള്‍ പോലീസിനോടും പറഞ്ഞു.
ലിംഗ നിര്‍ണ്ണയ പരിശോധനയ്ക്ക് ഇവര്‍ 8000 മുതല്‍ 1000 രൂപവരെയാണ് ചാര്‍ജ്ജു ചെയ്തിരുന്നത്. പ്രതികളെ ഇന്ദുപുര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ വിലാസ് ദാംഗെയ്ക്ക് മൂന്നു പെണ്‍കുട്ടികളും ചവാനു അഞ്ചു പെണ്‍കുട്ടികളുമുണ്ട്.












Click it and Unblock the Notifications