കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ വരട്ടെ കൈകാര്യം ചെയ്യും... എന്തിനും തയ്യാര്‍!! സേനകളുടെ സംയുക്ത പ്രസ്താവന!!

Google Oneindia Malayalam News

ദില്ലി: പ്രശ്‌നങ്ങള്‍ കലുഷിതമായ സാഹചര്യത്തില്‍ കര, വ്യോമ, നാവിക സേനകളുടെ തലവന്‍മാര്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പാകിസ്താന് മുന്നറിയിപ്പ്. ഫെബ്രുവരി പാകിസ്താന്‍ വ്യോമസേന അതിര്‍ത്തി ലംഘിച്ച് കടന്നെന്ന് വ്യോമസേന വൈസ് എയര്‍ മാര്‍ഷല്‍ ആര്‍ജികെ കപൂര്‍ പറഞ്ഞു. പാകിസ്താന്റെ യുദ്ധവിമാനം ഇന്ത്യ വെടിവെച്ചിട്ടുണ്ട്. നമുക്കും ഒരു മിഗ് വിമാനം നഷ്ടമായി. ഇതിനിടയിലാണ് പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ പാകിസ്താനില്‍ എത്തിപ്പെട്ടതെന്നും ആര്‍ജികെ കപൂര്‍ പറഞ്ഞു.

1

പാകിസ്താന്‍ നമ്മുടെ സൈനിക ഉപകരണങ്ങളെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍ അതിജാഗ്രതയോടെ പ്രവര്‍ത്തിച്ചതിനാല്‍ ഒന്നും നടന്നില്ല. പാകിസ്താന്‍ നുണകള്‍ പ്രചരിപ്പിക്കുകയാണ്. സത്യത്തില്‍ അവര്‍ പറഞ്ഞതില്‍ ഭൂരിഭാഗവും കള്ളമാണെന്നും കപൂര്‍ പറഞ്ഞു. അതേസമയം പാകിസ്താന് മറുപടി നല്‍കാന്‍ ഇന്ത്യ ഒരുക്കമാണ്. അവര്‍ എങ്ങനെ വന്നാലും തകര്‍ക്കാനുള്ള ശേഷി ഇന്ത്യക്കുണ്ട്. എല്ലാ കാര്യങ്ങളും സുസജ്ജമാണ്. ഇന്ത്യന്‍ പൗരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ നാവിക സേന മുന്നില്‍ നില്‍ക്കുമെന്ന് നാവി റിയര്‍ അഡ്മിറല്‍ ഡിഎസ് ഗുജറാല്‍ പറഞ്ഞു.

പാകിസ്താന്‍ പറഞ്ഞത് അവര്‍ മന:പ്പൂര്‍വം ഒഴിഞ്ഞ സ്ഥലത്തേക്ക് വെടിവെച്ചുവെന്നാണ്. എന്നാല്‍ അവര്‍ സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടത്. അവര്‍ സൈനിക മേഖലയില്‍ ബോംബിട്ടു. എന്നാല്‍ ഒരു നഷ്ടവും ഇതുകൊണ്ടുണ്ടായിട്ടില്ല. തിരിച്ചടി മികച്ച രീതിയിലായിരുന്നു. അഭിനന്ദന്റെ മോചനം സാധ്യമായിരിക്കുകയാണ്. അദ്ദേഹത്തിന് മികച്ച സ്വീകരണമൊരുക്കുമെന്നും മേജര്‍ ജനറല്‍ സുരേന്ദ്ര സിംഗ് മഹല്‍ പറഞ്ഞു. അതേസമയം ബാലാക്കോട്ടിലെ ആക്രമണത്തില്‍ എത്ര ഭീകരര്‍ കൊല്ലപ്പെട്ടുവെന്ന് പറയുന്നത് ബാലിശമാണ്. പക്ഷേ ഇന്ത്യക്ക് ലക്ഷ്യം നേടാന്‍ സാധിച്ചെന്നും ആര്‍ജികെ കപൂര്‍ പറഞ്ഞു.

പാകിസ്താന്‍ പ്രകോപനമില്ലാതെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കെതിരെ ആക്രമണം നടത്തുകയാണ്. ഇതിനെിരെ തിരിച്ചടിക്കുമെന്ന് ജനറല്‍ സുരേന്ദ്ര സിംഗ് മഹല്‍ പറഞ്ഞു. തങ്ങള്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് തെളിവുണ്ട്. അതുകൊണ്ട് ഇല്ലാത്ത കഥകള്‍ പറയേണ്ട ആവശ്യമില്ല. അതേസമയം നാവികസേന സജ്ജമായി നില്‍ക്കുകയാണ്. എല്ലാ മേഖലയിലും യുദ്ധത്തിന് തയ്യാറായാണ്. ഏതെങ്കിലും തരത്തിലുള്ള ആക്രമണം നടന്നാല്‍ തിരിച്ചടി ഉറപ്പാണെന്ന് നാവികസേന അഡ്മിറല്‍ ദല്‍ബീര്‍ സിംഗ് ഗുജറാള്‍ പറഞ്ഞു.

മസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവുംമസൂദ് അസ്ഹറിനെ യുഎന്‍ വിലക്കിയാല്‍ എന്ത് സംഭവിക്കും? 3 കടുത്ത തീരുമാനങ്ങളുണ്ടാവും

English summary
in first tri services press meet india debunks pakistans lie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X