ഇനി ഫ്ലൈറ്റിലും നിങ്ങള്‍ക്ക് ലൈവ് വരാം, പക്ഷേ 30% അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് മാത്രം
ചെന്നൈ: ഇനി മുതല്‍ ഫ്ളൈറ്റുകളിലും വൈഫൈ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വിമാന കമ്പനികള്‍. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആലോചനയിലാണെന്നാണ് റിപ്പോര്‍ട്ട്.അതേസമയം സര്‍വ്വീസിന് 30 മുതല്‍ 50 ശതമാനം വരെ തുക അധികമായി നല്‍കേണ്ടി വരും.ഫ്ളൈറ്റുകളിലും വൈഫൈ സംവിധാനം നടപ്പാക്കാമെന്ന ട്രായ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനകമ്പനികളുടെ പുതിയ നീക്കം.എന്നാല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളിലെ ബിസിനസ് ക്ലാസിലുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തേക്ക് വൈഫൈ ഉപയോഗിക്കണമെങ്കില്‍ ഏകദേശം 500 മുതല്‍ 1000 രൂപ വരെയാകും കമ്പനികള്‍ ഈടാക്കുക. അതിനാല്‍ എക്ണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് ഇത് ചെലവേറിയതാകും. വൈഫൈ ചാര്‍ജ്ജുകളെ സംബന്ധിച്ച് കൃത്യമായ ധാരണയില്‍ എത്തിയ ശേഷം മാത്രമേ നടപടി പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കൂവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു.
നിലവില്‍ വിദേശ എയര്‍ലൈന്‍ കമ്പനികള്‍ വൈഫൈ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ എയര്‍സ്പേസില്‍ എത്തുമ്പോള്‍ ഓഫ് ചെയ്യുകയാണ് പതിവ്. ഇത് പുതിയ രീതി നടപ്പാക്കുന്നതോടെ വേണ്ടി വരില്ലെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ വൈഫൈ നടപ്പാക്കുന്നതോടെ സേവനദാതാക്കള്‍ക്ക് എയര്‍ലൈന്‍ കമ്പനികളും ഒരു തുക നല്‍കേണ്ടി വരും. ഇതിന് അനുസരിച്ചാകും യാത്രക്കാരില്‍ നിന്ന് തുക ഈടാക്കുകയെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications