കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇനി ഫ്ലൈറ്റിലും നിങ്ങള്‍ക്ക് ലൈവ് വരാം, പക്ഷേ 30% അധിക ചാര്‍ജ്ജ് നല്‍കേണ്ടി വരുമെന്ന് മാത്രം

  • By Desk
Google Oneindia Malayalam News

ചെന്നൈ: ഇനി മുതല്‍ ഫ്ളൈറ്റുകളിലും വൈഫൈ സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുകയാണ് വിമാന കമ്പനികള്‍. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആലോചനയിലാണെന്നാണ് റിപ്പോ‍ര്‍ട്ട്.അതേസമയം സര്‍വ്വീസിന് 30 മുതല്‍ 50 ശതമാനം വരെ തുക അധികമായി നല്‍കേണ്ടി വരും.ഫ്ളൈറ്റുകളിലും വൈഫൈ സംവിധാനം നടപ്പാക്കാമെന്ന ട്രായ് നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് വിമാനകമ്പനികളുടെ പുതിയ നീക്കം.എന്നാല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വ്വീസുകളിലെ ബിസിനസ് ക്ലാസിലുള്ള യാത്രക്കാര്‍ക്ക് മാത്രമേ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കൂ.

flight

അരമണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നേരത്തേക്ക് വൈഫൈ ഉപയോഗിക്കണമെങ്കില്‍ ഏകദേശം 500 മുതല്‍ 1000 രൂപ വരെയാകും കമ്പനികള്‍ ഈടാക്കുക. അതിനാല്‍ എക്ണോമിക് ക്ലാസിലെ യാത്രക്കാര്‍ക്ക് ഇത് ചെലവേറിയതാകും. വൈഫൈ ചാര്‍ജ്ജുകളെ സംബന്ധിച്ച് കൃത്യമായ ധാരണയില്‍ എത്തിയ ശേഷം മാത്രമേ നടപടി പ്രാബല്യത്തില്‍ വരുത്താന്‍ സാധിക്കൂവെന്ന് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കുന്നു.

നിലവില്‍ വിദേശ എയര്‍ലൈന്‍ കമ്പനികള്‍ വൈഫൈ നല്‍കുന്നുണ്ടെങ്കിലും ഇന്ത്യന്‍ എയര്‍സ്പേസില്‍ എത്തുമ്പോള്‍ ഓഫ് ചെയ്യുകയാണ് പതിവ്. ഇത് പുതിയ രീതി നടപ്പാക്കുന്നതോടെ വേണ്ടി വരില്ലെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആഭ്യന്തര സര്‍വ്വീസുകളില്‍ വൈഫൈ നടപ്പാക്കുന്നതോടെ സേവനദാതാക്കള്‍ക്ക് എയര്‍ലൈന്‍ കമ്പനികളും ഒരു തുക നല്‍കേണ്ടി വരും. ഇതിന് അനുസരിച്ചാകും യാത്രക്കാരില്‍ നിന്ന് തുക ഈടാക്കുകയെന്നും കമ്പനികള്‍ വ്യക്തമാക്കുന്നു.

English summary
Travellers could soon be able to post a selfie on social media while on board a plane, but may have to shell out at least 20-30% of the fare to avail of in-flight data connectivity.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X