കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുദ്ധമുന്നണിയില്‍ പെണ്ണുങ്ങള്‍ മൂത്രപ്പുര ചോദിക്കരുത്... പറയുന്നത് ഇന്ത്യന്‍ ജനറല്‍; സംഗതി ശരിയല്ലേ

ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകളെ യുദ്ധമുന്നണിയില്‍ നിയോഗിക്കുമെന്ന് കഴിഞ്ഞ വര്‍ഷം ആയിരുന്നു രാഷ്ട്രപതി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചത്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: യുദ്ധത്തിനിറങ്ങുന്ന പട്ടാളക്കാരില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസം ഉണ്ടാവില്ല. ശത്രുവിന്റെ വെടിയുണ്ടയ്ക്ക് അത് കൊള്ളുന്നത് സൈനികന്റെ നെഞ്ചിലാണോ സൈനികയുടെ നെഞ്ചിലാണോ എന്ന് നോക്കേണ്ട കാര്യമില്ല.

അത് തന്നെയാണ് ഇപ്പോള്‍ ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് പറയുന്നത്. യുദ്ധമുന്നണിയില്‍ വരുന്ന വനിത സൈനികര്‍ അധിക സൗകര്യങ്ങള്‍ ആവശ്യപ്പെടരുത് എന്നാണ് ജനറല്‍ വ്യക്തമാക്കിയത്.

തുല്യ അവകാശം എന്നത് തുല്യ ഉത്തരവാദിത്തവും ആണ്. അക്കാര്യത്തില്‍ ആണെന്നോ പെണ്ണെന്നോ വേര്‍തിരിവ് പറ്റില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

യുദ്ധമുന്നണിയില്‍ സ്ത്രീകളുണ്ടോ?

ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധമുന്നണിയില്‍ വനിത പട്ടാളക്കാര്‍ ഇല്ലാത്ത സ്ഥിതിയാണ് ഇപ്പോഴുള്ളത്. അവര്‍ക്ക് വേണമെങ്കില്‍ അതിന്റെ ഭാഗമാകാം എന്നാണ് പുതിയ കരസേന മേധാവി പറയുന്നത്.

ആണും പെണ്ണും വ്യത്യാസമില്ല

യുദ്ധമുന്നണിയില്‍ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. പട്രോളിങ്ങിനു പോകുന്ന ടാങ്കുകളിലെ പട്ടാളക്കാര്‍ ഭക്ഷണം പാകം ചെയ്യുന്നതും കിടന്നുറങ്ങുന്നതും ടാങ്കിന്റെ താഴെ തന്നെ ആയിരിക്കും. അവിടെ മറ്റ് സൗകര്യങ്ങള്‍ ഒന്നും തന്നെ ലഭ്യമായിരിക്കില്ല.

പട്രോളിങ്ങിന് പോകുമ്പോള്‍ മൂത്രപ്പുരയുണ്ടാവില്ല

നിലവില്‍ സൈന്യത്തിന്റെ വിവിധ മേഖലകളില്‍ സ്ത്രീ സൈനികരുണ്ട്. എന്നാല്‍ യുദ്ധമുന്നണിയിലേക്ക് സ്ത്രീകളെ അയക്കാറില്ല. പട്രോളിങ്ങിന് പോകുമ്പോള്‍ അവിടെ മൂത്രപ്പുരയുണ്ടാവില്ലെന്ന് സൈനിക മേധാവി ഓര്‍മപ്പെടുത്തി.

യുദ്ധമുന്നണിയില്‍ എല്ലാവരും ഒന്ന്

യുദ്ധമുന്നണിയിലെത്തുമ്പോള്‍ എല്ലാം ഒന്നായിത്തന്നെ കാണണം. യുദ്ധമുന്നണിയില്‍ സ്ത്രീകളെ പോസ്റ്റ് ചെയ്യുമ്പോള്‍ പുരുഷ സൈനികരുടെ എല്ലാ ഉത്തരവാദിത്തങ്ങളും സ്ത്രീകളും ഏറ്റെടുക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. കരസേന മേധാവി ആയി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനല്‍ റാവത്ത്.

സ്ത്രീകള്‍ക്ക് യുദ്ധമുന്നണിയിലേക്ക് വരണോ

എന്തൊക്കെയാണ് പുരുഷ സൈനികര്‍ നേരിടേണ്ടി വരുന്നത് എന്ന് വ്യക്തമാക്കിയതിന് ശേഷം അദ്ദേഹം ഒരു കാര്യം കൂടി പറഞ്ഞു. എല്ലാക്കാര്യങ്ങളും മനസ്സിലാക്കുകയും ഉത്തരവാദിത്തങ്ങള്‍ തുല്യതയോടെ ഏറ്റെടുക്കാന്‍ തയ്യാറാവുകയും ചെയ്ത് സ്ത്രീകള്‍ മുന്നോട്ട് വന്നാല്‍ അവരേയും യുദ്ധമുന്നണിയിലേക്ക് അയക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

നിലവില്‍ സ്ത്രീകള്‍ ഇല്ലേ?

ഇന്ത്യന്‍ സൈന്യത്തില്‍ നിലവില്‍ വനിതകള്‍ ഉണ്ട്. എന്നാല്‍ അവരെ യുദ്ധമുന്നണിയില്‍ നിയോഗിക്കാറില്ല. കോര്‍പ്‌സ് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് സിഗ്നല്‍സിലും ആരോഗ്യമേഖലയിലും ക്ലറിക്കല്‍ രംഗത്തും ആണ് അവര്‍ക്ക് അധികവും പോസ്റ്റിങ് നല്‍കാറുള്ളത്.

കരസേനയില്‍ മാത്രമോ... അതോ?

ഇന്ത്യന്‍ വ്യോമ സേനയില്‍ വനിതകളെ യുദ്ധമേഖലയിലേക്ക് അയക്കാറുണ്ട്. എന്നാല്‍ പ്രധാന മേഖലകളില്‍ ഇത് ചെയ്യാറില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യോമസേനകളില്‍ വനിത ഫൈറ്റര്‍ പൈലറ്റുമാരെ നിയമിക്കാന്‍ തുടങ്ങിയത് 2015 ല്‍ ആണ്

രാഷ്ട്രപതി പ്രഖ്യാപിച്ചത്

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് വനിതകളെ യുദ്ധമുന്നണിയില്‍ നിയമിക്കുന്നത് സംബന്ധിച്ച് സര്‍വ്വ സൈന്യാധിപനായ രാഷ്ട്രപതി പ്രഖ്യാപിച്ചത്. സൈന്യത്തിന്റെ മൂന്ന് മേഖലകളിലും ഇത് നടപ്പാക്കും എന്നായിരുന്നു പ്രഖ്യാപനം.

വെറും 25 വര്‍ഷം മാത്രം

ഇന്ത്യന്‍ സൈന്യത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കാന്‍ തുടങ്ങിയിട്ട് 25 വര്‍ഷം മാത്രമേ ആയിട്ടുള്ളൂ. 1992 ല്‍ ആയിരുന്നു തുടക്കം.

ആശുപത്രിയില്‍ മാത്ര പോരല്ലോ

നിലവില്‍ സൈനിക ആശുപത്രികളിലും എന്‍ജിനീയറിങ്, സിഗ്നല്‍ വിഭാഗങ്ങളിലും സൈനിക വിദ്യാഭ്യാസ മേഖലയിലും ഒക്കെ ആണ് സ്ത്രീകള്‍ക്ക് നിയമനം നല്‍കുന്നത്. എന്നാല്‍ നാവിക സേനയില്‍ അന്തര്‍വാഹിനികളിലൊഴികെ സ്ത്രീകളെ നിയമിക്കാറുണ്ട്.

English summary
Asserting that equal opportunity brings equal responsibility, Army chief General Bipin Rawat on Friday said it's up to women to decide if they they are willing to join men in a frontline combat role without separate and additional facilities.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X