കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോവയില്‍ ഓപ്പറേഷന്‍ ലോട്ടസ്? ബിജെപിയ്ക്ക് 30 എംഎല്‍എമാരുണ്ടാകാന്‍ ഈ ഒരൊറ്റ കാര്യം മതിയെന്ന് ദേശീയ സെക്രട്ടറി

Google Oneindia Malayalam News

പനജി: ഗോവയില്‍ എം എല്‍ എമാരെ ചാക്കിട്ട് പിടിക്കാന്‍ ബി ജെ പി ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മറ്റ് എം എല്‍ എമാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കേന്ദ്ര നേതൃത്വം അനുമതി നല്‍കിയാല്‍ സംസ്ഥാനത്ത് ബി ജെ പിയ്ക്ക് 30 എം എല്‍ എമാര്‍ ഉണ്ടാകുമെന്നും ബി ജെ പി ഗോവ ഇന്‍ചാര്‍ജ് സി ടി രവി പറഞ്ഞു. നിലവില്‍ 40 അംഗ നിയമസഭയില്‍ 20 എം എല്‍ എമാരാണ് ബി ജെ പിയ്ക്കുള്ളത്.

മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടിയുടെ (എം ജി പി) രണ്ട് എം എല്‍ എമാരും മൂന്ന് സ്വതന്ത്ര എം എല്‍ എമാരും പിന്തുണച്ചതോടെ ബി ജെ പി സര്‍ക്കാരിന് 25 പേരുടെ പിന്തുണയുണ്ട്. പനാജിയില്‍ നടന്ന പാര്‍ട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ബി ജെ പി ദേശീയ ജനറല്‍ സെക്രട്ടറി കൂടിയായ രവിയുടെ പ്രതികരണം.

ASD

ബി ജെ പിയുടെ വിജയം ഉറപ്പാക്കിയതിനും ഗോവയില്‍ തുടര്‍ച്ചയായി മൂന്നാം സര്‍ക്കാര്‍ രൂപീകരിച്ചതിനും നിങ്ങളുടെ എല്ലാവരോടും കേന്ദ്ര ബി ജെ പിയുടെ പേരില്‍ ഞാന്‍ നന്ദി പറയുന്നു. നിങ്ങളുടെ തെരഞ്ഞെടുപ്പ് മുദ്രാവാക്യം 2022 ല്‍ 22 എന്നായിരുന്നു. മറ്റ് എം എല്‍ എമാരില്‍ നിന്ന് ലഭിച്ച പിന്തുണയോടെ 2022 ല്‍ നമുക്ക് 25 ആയി. പക്ഷേ വിഷമിക്കേണ്ട; ധാരാളം ആളുകള്‍ ഞങ്ങളുമായി സമ്പര്‍ക്കത്തിലുണ്ട്. 2022ല്‍ 30 കടക്കും.

മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍മാതു മാപ്പ് പറയുക, മാതൃഭൂമിയിലേക്കൊരു മാര്‍ച്ച് പ്രതീക്ഷിക്കാം; മാതു-ലാല്‍കുമാര്‍ തര്‍ക്കത്തില്‍ വിനു വി ജോണ്‍

പാര്‍ട്ടി അനുമതി നല്‍കിയിട്ടില്ലെന്നും അതുകൊണ്ടാണ് തങ്ങള്‍ ഇപ്പോഴും 25 എന്ന അംഗബലത്തില്‍ തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അനുമതി നല്‍കിയാല്‍ 2022ല്‍ തന്നെ നമുക്ക് 30 ആകും എന്നും അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പരഞ്ഞു. മാര്‍ച്ച് 10 നാണ് ഗോവന്‍ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചത്. എം ജി പി നേതാവ് രാംകൃഷ്ണ എന്ന സുദിന്‍ ധവലിക്കര്‍ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ മന്ത്രിസഭയില്‍ മന്ത്രിയാണ്.

ഡ്രെസും ഫാഷനും ഏതുമാകട്ടെ...ഷംന ചുമ്മാ പൊളിയാണ്; വൈറല്‍ ചിത്രങ്ങള്‍

നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസുമായിതെരഞ്ഞെടുപ്പിന് മുമ്പ് സഖ്യത്തിലാണ് എം ജി പി തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് 11 സീറ്റുകളും എ എ പി രണ്ട് സീറ്റുകളും ഗോവ ഫോര്‍വേഡ് പാര്‍ട്ടിയും റവല്യൂഷണറി ഗോവന്‍സ് പാര്‍ട്ടിയും ഓരോ സീറ്റും നേടി. തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് ഒരു സീറ്റ് പോലും തൃണമൂല്‍ കോണ്‍ഗ്രസിന് നേടാനായിരുന്നില്ല.

English summary
In Goa, the BJP is reportedly trying to sack MLAs in other patry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X