കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവസാന നിമിഷം എൻസിപിയും കാലു വാരി!!! മാറ്റത്തിനു പിന്നിൽ ചാണക്യ തന്ത്രമോ? !!! ആശങ്കയിൽ കോൺഗ്രസ്!!!

ഗുജറാത്തില്‍ കോണ്‍ഗ്രസിനൊപ്പമുള്ള നാല്‍പ്പത്തിനാല് എംഎല്‍എമാര്‍ നിയമസഭയിലെത്തി വോട്ട് രേഖപ്പെടുത്തി.

  • By Ankitha
Google Oneindia Malayalam News

അഹമ്മദാബാദ്: ഗുജറാത്തിൽ രാജ്യസഭ തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കി എൻസിപി. ഇന്നലെ രാത്രിയോടെ എൻസിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ അഹമ്മദ് പട്ടേലിനു ഏറെ വെല്ലുലിളിയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഭയന്നതു സംഭവിച്ചു!!! പുതിയ രാഷ്ട്രീയ പാർട്ടിയുമായി സെയ്ദ്!!! ആശങ്കയിൽ പാകിസ്താനും!!!ഭയന്നതു സംഭവിച്ചു!!! പുതിയ രാഷ്ട്രീയ പാർട്ടിയുമായി സെയ്ദ്!!! ആശങ്കയിൽ പാകിസ്താനും!!!

bjp- congress

എൻസിപി നേരത്തെ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇന്നലെ രാത്രി എൻസിപി നേതാവ് പ്രഫുൽ പട്ടേൽ ബിജെപിയെ പിന്തുണക്കാൻ എംഎല്‍എമാര്‍ക്ക് നിർദേശം നൽകുകയായിരുന്നു. ഇത് അഹമ്മദ് പട്ടേലിനെ വളരെ പ്രതികൂലമായിതന്നെ ബാധിക്കും

പട്ടോലിന്റെ രാജ്യസഭ അംഗത്വം

പട്ടോലിന്റെ രാജ്യസഭ അംഗത്വം

രാജ്യസഭയിൽ ആകെയുള്ള 176 എംഎല്‍എമാരും വോട്ടുചെയ്താല്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് ജയിക്കാന്‍ വേണ്ടത് 45 വോട്ടാണ്. കോണ്‍ഗ്രസിന്റെ ആകെയുളള 51 എംഎല്‍എമാരില്‍ ഏഴുപേര്‍ ഇടഞ്ഞ് നില്‍ക്കുകയുമാണ്. ഇവര്‍ക്ക് കോണ്‍ഗ്രസ് വിപ്പ് നല്‍കിയിട്ടുണ്ട്. ഇവരാരും അഹമ്മദ് പട്ടേലിന് വോട്ട് ചെയ്യില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. അപ്പോൾ ഒരു വോട്ടിന്റെ കുറവ് പട്ടേലിന് വരും. എന്‍സിപിക്ക് രണ്ടും, ജെഡിയുവിന് ഒരു എംഎല്‍എയുമാണ് പ്രതിപക്ഷത്ത് പിന്നെയുളളത്. കൂടാതെ ബിജെപിയോട് ഇടഞ്ഞുനില്‍ക്കുന്ന ഒരു എംഎല്‍എയുമുണ്ട്.ഇതില്‍ എന്‍സിപി ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ മറ്റുളള രണ്ടുവോട്ടുകളില്‍ ഏതെങ്കിലും ഒരെണ്ണം ലഭിച്ചാലും അഹമ്മദ് പട്ടേലിന് വിജയം ഉറപ്പിക്കാം.

44 എംഎൽഎ മാരുടെ വോട്ട്

44 എംഎൽഎ മാരുടെ വോട്ട്

ബിജെപിയുടെ കുതിരക്കച്ചവടത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് കര്‍ണാടകയില്‍ ഒളിവില്‍ പാര്‍ച്ചിച്ച എംഎല്‍എമാരെ ഇന്നലെ ഗുജറാത്തിലെത്തിച്ചിരുന്നു. റിസോര്‍ട്ടില്‍ താമസിപ്പിച്ചിരിക്കുന്ന ഈ 44 എംഎല്‍എമാരെ ഗാന്ധി നഗറിലേക്ക് ഇന്ന് വോട്ടെടുപ്പിനായി നേരെ കൊണ്ടുവരും. ഇവരുടെ 44 വോട്ടുകളും പട്ടേലിനു ലഭിക്കുമെന്നാണ് പ്രതിക്ഷ.

കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത് രാജി

കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയത് രാജി

ഗുജറാത്തിൽ കോൺഗ്രസിന് 57 എംഎൽഎമാരാണ് ഉണ്ടായിരുന്നത്. അതിൽ പ്രധാന നേതാവായ ശങ്കര്‍ സിങ് വഗേല പാര്‍ട്ടി വിട്ടതോടെ അദ്ദേഹത്തിന്റെ വിശ്വസ്തൻമാരായ 6 എംഎല്‍എമാര്‍ കൂടി കോണ്‍ഗ്രസ് വിട്ടിരുന്നു. ബാക്കി എംഎല്‍എമാര്‍ കൂടി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കോണ്‍ഗ്രസ് എംഎല്‍എമാരെ സംസ്ഥാനത്ത് നിന്ന് മാറ്റിയത്.

രാജിക്കു പിന്നിൽ ചാണക്യ തന്ത്രം

രാജിക്കു പിന്നിൽ ചാണക്യ തന്ത്രം

ബിജെപിയ ദേശീയ അധൃക്ഷൻ അമിത് ഷായുടെ തന്ത്രങ്ങളാണ് കോൺഗ്രസിൽ ഇപ്പോൾ ഉണ്ടായ രാഷ്ട്രീയ മാറ്റത്തിന് പിന്നിലെന്ന് കോൺഗ്രസ് അരോപിച്ചിരുന്നു. പണവും സമ്മര്‍ദവും ചെലുത്തിയാണ് കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമിക്കുന്നു. എന്നാല്‍ എംഎല്‍എമാരെ ചാക്കിട്ടു പിടിക്കാന്‍ തങ്ങള്‍ ശ്രമിച്ചിട്ടില്ലെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു.

രാജ്യസഭ തിരഞ്ഞെടുപ്പ്

രാജ്യസഭ തിരഞ്ഞെടുപ്പ്

ഗുജറാത്തിൽ ഒഴിവുവന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കോണ്‍ഗ്രസില്‍ നിന്നും കൂറുമാറി വന്ന മുന്‍ ചീഫ് വിപ്പ് ബല്‍വന്ത്‌സിങ് രാജ്പുത് എന്നിവരാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥികള്‍.

വിജയം ഉറപ്പിച്ച് ബിജെപി

വിജയം ഉറപ്പിച്ച് ബിജെപി

ഗുജറാത്തില്‍ രാജ്യസഭയിൽ ബിജെപി വിജയം ഉറപ്പിച്ചിരിക്കുകയാണ്. നിയമസഭയിലെ അംഗബലമനുസരിച്ച് ബിജെപിക്ക് രണ്ടും, കോണ്‍ഗ്രസിന് ഒരു സീറ്റിലും അനായാസം ജയിക്കാം. ബി.ജെ.പിയുടെ രണ്ട് സീറ്റുകളില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷായും, കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുമാണ് മത്സരിക്കന്നത്. ഫലം വരുന്നതിനു മുൻപ് ഇവരുടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് നേതൃത്വം

English summary
JP chief Amit Shah met his party's 121 legislators for over four-and-a-half hours in Gujarat capital Gandhinagar on Monday, overseeing voting practice to ensure no votes are invalidated in today's crucial Rajya Sabha election to three seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X