കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഘര്‍വാപസി പാളി തുടങ്ങി!! ഗുജറാത്തിലെ 94 % ജനങ്ങള്‍ക്ക് ഹിന്ദുമതം ഉപേക്ഷിക്കണമെന്ന് !!

  • By Neethu
Google Oneindia Malayalam News

ഗാന്ധിനഗര്‍: ബിജെപിയുടെ ഘര്‍വാപസി പാളി തുടങ്ങി. അഹിന്ദുകളായവരെ ഹിന്ദു മതത്തിലേക്ക് മാറ്റുന്ന ഘര്‍വാപസി തത്വത്തില്‍ നിന്നും ജനങ്ങള്‍ മാറി ചിന്തിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നാണ് ഗുജറാത്തില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗുജറാത്തിലെ 94.4% ജനങ്ങള്‍ക്കും മതം മാറണം, അതും ഹിന്ദു മതത്തില്‍ നിന്നും മറ്റു മതങ്ങളിലേക്ക്. കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 1838 അപേക്ഷയാണ് മതം മാറുന്നതിന് വേണ്ടി ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചിട്ടുള്ളത്. ഇതില്‍ 1735 അപേക്ഷകളും ഹിന്ദു വിഭാഗക്കാരില്‍ നിന്നും ലഭിച്ചതാണ് എന്നതാണ് ഞെട്ടിക്കുന്ന കാര്യം.

ഹിന്ദുമതം വേണ്ട

ഹിന്ദുമതം വേണ്ട


ഘര്‍വാപസി പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി തുടങ്ങിയതിന്റെ സൂചനയാണ് ഇപ്പോള്‍ കാണുന്നത്. ഗുജറാത്തിലെ ഭൂരിഭാഗം ജനങ്ങള്‍ക്കും ഹിന്ദുമതം വേണ്ടെന്ന്.

ലഭിച്ച അപേക്ഷകള്‍

ലഭിച്ച അപേക്ഷകള്‍


മതം മാറ്റം ആവശ്യപ്പെട്ടുക്കൊണ്ട് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 1838 അപേക്ഷകളാണ് ഗുജറാത്ത് സര്‍ക്കാരിന് ലഭിച്ചത്. ഇതില്‍ 1735 അപേക്ഷകളും ഹിന്ദുകളുടേതായിരുന്നു.

എന്ത് പറ്റി ഹിന്ദുകള്‍ക്ക്?

എന്ത് പറ്റി ഹിന്ദുകള്‍ക്ക്?


ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും മറ്റ് മതത്തില്‍ നിന്നും ഹിന്ദു മതത്തിലേക്ക് ജനങ്ങള്‍ പരിവര്‍ത്തനം ചെയ്യുമ്പോള്‍ ഗുജറാത്തിലുള്ള ഹിന്ദുകള്‍ക്ക് എന്തു പറ്റി എന്നാണ് ചോദ്യം...

 സര്‍ക്കാര്‍ അനുവാദമില്ല

സര്‍ക്കാര്‍ അനുവാദമില്ല

മതം മാറുന്നതിന് ജില്ലാ അതോറിറ്റിയുടെ അനുവാദം ആവശ്യമാണ്. എന്നാല്‍ അപേക്ഷ നല്‍കിയതില്‍ പകുതി ആളുകള്‍ക്ക് പോലും അനുവാദം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാക്കുന്നില്ല.

 എന്തിനു വേണ്ടി?

എന്തിനു വേണ്ടി?

മതം മാറുന്നതിന് പലരും പല കാരണങ്ങളാണ് പറയുന്നത്. വിവാഹം ചെയ്ത പങ്കാളിക്ക് വേണ്ടിയാണ് അധികം പേരും മതം മാറുന്നത്. സ്വന്തം മതത്തിലുള്ള വിവേചനങ്ങളാണ് താഴ്ന്ന ജാതിക്കാരെ ഹിന്ദു മതത്തില്‍ നിന്നും മാറുന്നതിന് പ്രേരിപ്പിക്കുന്നത്.

ബുദ്ധമതത്തിലേക്ക് മാറിയാലും ക്രിസ്ത്യാനിയാകരുത്

ബുദ്ധമതത്തിലേക്ക് മാറിയാലും ക്രിസ്ത്യാനിയാകരുത്


ഹിന്ദു മതത്തില്‍ നിന്നും ബുദ്ധമതം സ്വീകരിക്കുന്നത് സര്‍ക്കാരിന് പ്രശ്‌നമില്ല, എന്നാല്‍ ഇവര്‍ ക്രിസ്ത്യാനികള്‍ ആകുന്നതാണ് പ്രശ്‌നം.

ഇതും ഘര്‍വാപസി തന്നെ

ഇതും ഘര്‍വാപസി തന്നെ


ഒരു തരത്തില്‍ പറഞ്ഞാന്‍ ഇതും ഘര്‍വാപസി തന്നെയാണ്. ജനങ്ങള്‍ ഏത് മതം തിരഞ്ഞെടുക്കണം എന്ന് തീരുമാനിച്ചുള്ള തിരിച്ച് വരവ്.

English summary
Gujarat state government received 1,838 applications from people of various religions to convert to another religion. Of them, 1,735 applications (94.4%) were filed by Hindus who wanted to renounce the religion of their birth to embrace some other creed.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X