ഗാന്ധിജി ആത്മഹത്യ ചെയ്തത് എങ്ങനെ? വിവാദമായി ഗുജറാത്തിലെ ചോദ്യപ്പേപ്പർ, സംഭവത്തിൽ അന്വേഷണം തുടങ്ങി
Recommended Video
അഹമ്മദാബാദ്: വിവാദ ചോദ്യവുമായി ഗുജറാത്തിൽ പരീക്ഷാ ചോദ്യപ്പേപ്പർ. രാഷ്ട്രപിതാവ് ഗാന്ധി ആത്മഹത്യ ചെയ്തത് എങ്ങനെയാണന്നാണ് സ്കൂൾ ചോദ്യപ്പേറിലെ ചോദ്യം. സുഫലാം ശാലാ വികാസ് ശാൻഗൂലിന്റെ കീഴിലുള്ള 9ാക്ലാസ് വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപ്പേപ്പറിലാണ് വിവാദ ചോദ്യം പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതോടെ ചോദ്യപ്പേപ്പർ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഗാന്ധിനഗറിൽ സർക്കാർ ആനുകൂല്യങ്ങൾ സ്വീകരിച്ച് പ്രവർത്തിക്കുന്നതാണ് സുഫലാം ശാലാ വികാസ് ശാൻഗൂലിന്റെ സ്കൂൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപങ്ങൾ. ശനിയാഴ്ച നടത്തിയ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപ്പേറാണ് ഇത്തരത്തിൽ വിവാദമായിട്ടുള്ളത്. സംഭവം നടന്നതായി സ്കൂൾ അധികൃതരും സ്ഥിരീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് ലഭിക്കുന്നതോടെ സംഭവത്തിൽ നടപടി സ്വീകരിക്കുമെന്നാണ് സർക്കാർ നിലപാട്. ഗാന്ധിനഗർ ജില്ലാ വിദ്യാഭ്യാസ ഓഫീസർ ഭാരത് വധേറാണ് ഇത് സംബന്ധിച്ച് പ്രതികരിച്ചിട്ടുള്ളത്. അതേമസയം പരീക്ഷക്കുള്ള ചോദ്യങ്ങൾ മാനേജ്മെന്റാണ് തയ്യാറാക്കുന്നതെന്ന നിലപാടിലാണ് അധികൃതർ.

12 ക്ലാസ് പരീക്ഷയുടെ മറ്റൊരു ചോദ്യപ്പേപ്പറിൽ മദ്യവിൽപ്പന വർധിച്ചുവരുന്ന സാഹചര്യത്തിലും മദ്യക്കടത്തുകാരുടെ ശല്യം കൂടിവരുന്ന സാഹചര്യത്തിലും ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതാനും ആവശ്യപ്പെടുന്നുണ്ട്. അതേസമയം മദ്യനിരോധനം നിലവിലുള്ള സംസ്ഥാനത്ത് ഇത്തരം ചോദ്യമുയർന്നതും വിവാദത്തിന് വഴിതെളിച്ചിട്ടുണ്ട്.












Click it and Unblock the Notifications