മന്ത്രവാദിയുടെ ഉപദേശം; ലക്ഷ്യപ്രാപ്തിക്കായി അഞ്ച് മക്കളെ കൊലപ്പെടുത്തി പിതാവ്, ഒടുവിൽ സംഭവിച്ചത്..!
ഗുരുഗ്രാം: മന്ത്രവാദിയുടെ ഉപദേശത്തെ തുടര്‍ന്ന് അഞ്ച് മക്കളെ കൊലപ്പെടുത്തിയ പിതാവിന് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ജിണ്ഡിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. കുട്ടികളുടെ പിതാവായ 38കാരന് ജുമ്മായെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രിവാദിയുടെ ഉപദേശത്തെ തുടര്‍ന്ന് ഇയാള്‍ അഞ്ച് വര്‍ഷത്തിനിടെ ഇയാള്‍ അഞ്ച് മക്കളെയും കുരിതിക്ക് കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ...

മക്കളെ കാണാതായി
കഴിഞ്ഞ ആഴ്ച ഇയാളുടെ അഞ്ചും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളെ കാണാതായിരുന്നു. മക്കളെ കാണാനില്ലെന്ന് പറഞ്ഞ് ഇയാള്‍ പൊലീസിന് പരാതി നല്കാന് സ്റ്റേഷനില്‍ എത്തിയിരുന്നു. തുടര്‍ന്ന് വീടിന് സമീപത്തെ കനാലില്‍ നിന്ന് ജൂലായ് 20ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി.

ദൂരൂഹത
ഇയാളുടെ മൂന്ന് മക്കള്‍ നേരത്തെ ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ട വിവരം പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതുമായി ചേര്‍ന്ന് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തറിയുന്നത്. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി എല്ലാ കുറ്റവും സമത്തിക്കുകയായിരുന്നു.

പരാതി നല്കാന്
രണ്ട് മക്കളെ കാണാതായതുമായി ബന്ധപ്പെട്ട് പരാതി നല്കാന് പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ തന്റെ മൂന്ന് മക്കള്‍ നേരത്തെ വിവരിച്ച കാര്യം പറഞ്ഞിരുന്നു. ഗര്‍ഭിണിയായ ഭാര്യയോടൊപ്പമാണ് ഇയാള്‍ പരാതി നല്കാന് എത്തിയത്. എന്നാല്‍ ഇതില്‍ ആദ്യം പൊലീസിന് സംശയമൊന്നും തോന്നിയിരുന്നില്ല. എന്നാല്‍ മക്കളുടെ മൃതദേഹം കനാലില്‍ നിന്ന് കണ്ടെടുത്തതോടെയാണ് സംശയം ഉയര്‍ന്നത്.

അഞ്ച് വര്‍ഷത്തിനിടെ
അഞ്ച് വര്‍ഷത്തിനിടെയാണ് ഇയാളുടെ മക്കളെല്ലാം മരിച്ചത്. അഞ്ച് വര്‍ഷം മുമ്പ് മൂത്തമകന് ഉറക്കത്തിനിടെ മരിച്ചു. രണ്ട് വര്‍ഷത്തിന് ശേഷം മകള്‍ കളിക്കുന്നതിനിടെ മരിച്ചു. രണ്ടാമത്തെ മകന് ഛര്‍ദിച്ച് അവശനായാണ് മരിച്ചതെന്നും ഇയാള്‍ പൊലീസിന് പറഞ്ഞിരുന്നു. കാനാലില്‍ നിന്ന് മരിച്ച കുട്ടികളുടെ സാധാരണ മുങ്ങിമരണമല്ലെന്ന് വ്യക്തമായതോടെയാണ് പൊലീസിന് സംശയം തോന്നിയത്.
Recommended Video

പോസ്റ്റ് മോര്‍ട്ടം പോലും ചെയ്യാതെ
നേരത്തെ നടന്ന മരണങ്ങളില്‍ പോസ്റ്റ് മോര്‍ട്ടം പോലും ചെയ്യാതെ മൃതദേഹം അടക്കം ചെയ്തത് പൊലീസിന് സംശയം വര്‍ദ്ധിപ്പിച്ചു. രണ്ട് കുട്ടികളുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മുങ്ങിമരണമല്ലെന്ന് വ്യക്തമായതോടെ പിതാവിനെ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു..

കുറ്റം സമ്മതിച്ചു
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പിതാവ് എല്ലാം വെളിപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലക്കി നല്കി കനാലിലേക്ക് വലിച്ചെറിയുകയായിരുന്നെന്ന് ഇയാള്‍ വെളിപ്പെടുത്തി. ഇതോടൊപ്പം തന്റെ മൂന്ന് മക്കളെയും കൊലപ്പെടുത്തിയതും താനാണെന്നും ഇയാള്‍ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി
ഇയാള്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഈ പ്രതിസന്ധി മാറുന്നതിനായി ഇയാള്‍ ഒരു മന്ത്രവാദിയെ സമീപിക്കുകയുണ്ടായി. ഇയാളുടെ ഉപദേശത്തെ തുടര്‍ന്നാണ് മക്കളെ ഓരോന്നായി കുരുതി കൊടുത്തത്. കുട്ടികളെ ബലി കൊടുത്താല്‍ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന് ഇയാള്‍ പറഞ്ഞിരുന്നു,
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications