Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹരിയാനയിൽ നയാബ് സിംഗ് സൈനി തന്നെ മുഖ്യമന്ത്രി, രണ്ട് ഉപമുഖ്യമന്ത്രിമാർ; സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് ബിജെപി

ഹരിയാനയിൽ സർക്കാർ രൂപീകരണ ചർച്ചകളിലേക്ക് കടന്ന് ബി ജെ പി. കൂറ്റൻ ഹാട്രിക് വിജയത്തിന്റെ ആവേശത്തിലാണ് നിലവിൽ ബി ജെ പി ക്യാമ്പ്. നയാബ് സിംഗ് സൈനി തന്നെയായിക്കും മുഖ്യമന്ത്രി. രണ്ട് ഉപമുഖ്യമന്ത്രിമാരേയും നിയമിക്കും. സൈനിയെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയായിരുന്നു ബിജെപി പ്രചരണം നടത്തിയത്.

സർക്കാർ രൂപീകരണം സംബന്ധിച്ച് ബി ജെ പി ദേശീയ നേതൃത്വം ഉടൻ ചർച്ച നടത്തുമെന്നാണ് വിവരം. എംഎൽഎമാരുമായി ചർച്ച നടത്താൻ നിരീക്ഷകരെ സംസ്ഥാനത്തേക്ക് അയക്കും. ജാതി സമവാക്യങ്ങൾ കൂടി പരിഗണിച്ചായിരിക്കും മന്ത്രിമാരെ തീരുമാനിക്കുക. ദളിത് വിഭാഗത്തിൽ നിന്നുള്ള നേതാവാണ് സൈനി. ഉപമുഖ്യമന്ത്രിമാരായി യാദവ സമുദായത്തിൽ നിന്നുള്ള നേതാവിനെയായിരിക്കും നിയമിക്കുക. യാദവർക്ക് ശക്തമായ സ്വാധീനമുള്ള അഹിർവാൽ മേഖലയിൽ നിന്നും കൂറ്റൻ വിജയം നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് തീരുമാനം. അതേസമയം ഒരു ഉപമുഖ്യമന്ത്രി ദളിത് വിഭാഗത്തിൽ നിന്നും ആയേക്കുമെന്ന സൂചനയും ഉണ്ട്.

bjp2-1

ജാട്ട് വിഭാഗത്തിൽ നിന്നുള്ള പാനിപത് റൂറൽ എംപി മഹിപാൽ ദണ്ഡയെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.അതേസമയം മുതിർന്ന നേതാവും ആറ് തവണ എംഎൽഎയുമായ അനിൽ വിജിന് നേതൃത്വം എന്ത് പദവിയായിരിക്കും നൽകുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. നേരത്തേ മുഖ്യമന്ത്രി കസേരയ്ക്കായി അനിൽ വിജ് ശക്തമായ ആവശ്യം ഉയർത്തിയിരുന്നു. തന്റെ മണ്ഡലത്തിലെ ജനങ്ങൾ അത് ആഗ്രിക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. നേരത്തേ മനോഹർ ലാൽ ഖട്ടർ മന്ത്രിസഭയിൽ അംഗമായിരുന്നു വിജ്. പിന്നീട് സൈനിയെ മുഖ്യമന്ത്രിയാക്കി മന്ത്രിസഭ പുനഃസംഘടിപ്പിച്ചപ്പോൾ അദ്ദേഹത്തെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയിരുന്നു.

ജാട്ട് സമുദായത്തിന് സ്വാധീനമുള്ള ഉചന കല്യാൺ മണ്ഡലത്തിൽ നിന്നും ജയിച്ച ദേവന്ദർ അത്രിയേയും മന്ത്രിസഭയിൽ ഉൾപ്പെടുത്തിയേക്കും. ബ്രാഹ്മണ സമുദായാംഗമാണ് അത്രി. ഇത് ആദ്യമായാണ് ഈ മണ്ഡലത്തിൽ നിന്നും ബി ജെ പി ജയിക്കുന്നത്. ബിജേന്ദ്ര സിംഗിനെയാണ് അത്രി പരാജയപ്പെടുത്തിയത്. നേരിയ വോട്ടുകൾക്കായിരുന്നു വിജയം. മുതിർന്ന നേതാവ് ബൻസി ലാലിമ്റെ കൊച്ചുമകൾ ശ്രുതി ചൗധരിയേയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചേക്കും.

അട്ടിമറി വിജയമായിരുന്നു ഇത്തവണ സംസ്ഥാനത്ത് ബിജെപി നേടിയത്. ആകെയുള്ള 90 സീറ്റുകളിൽ 48 സീറ്റുകളായിരുന്നു ബി ജെ പിക്ക് ലഭിച്ചത്. 2019 ൽ 42 സീറ്റായിരുന്നു ബി ജെ പിക്ക് നേടാൻ കഴിഞ്ഞത്. കഴിഞ്ഞ 10 വർഷമായി അധികാരത്തിലിരിക്കുന്ന ബി ജെ പിക്കെതിരെ അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിന്നിരുന്നു. ഇതിനെ സമർത്ഥമായി മറികടക്കാനായതാണ് ബി ജെ പിയുടെ ഹാട്രിക് വിജയത്തിലേക്ക് നയിച്ചത്. നയാബ് സിംഗ് സൈനിയെ മുഖ്യമന്ത്രിയായി നിയമിച്ചത് മുതൽ താഴെതട്ടിൽ ആർ എസ് എസ് സഹായത്തോടെ പ്രചരണം ശക്തമാക്കിയത് വരെയുള്ള കാര്യങ്ങൾ ബി ജെ പിയെ തുണച്ചു.

കോൺഗ്രസ് ജാട്ട് വോട്ടുകളിൽ മാത്രം ശ്രദ്ധയൂന്നിയപ്പോൾ ജാട്ട് ഇതര വിഭാഗങ്ങളെ ലക്ഷ്യം വെച്ച് ബി ജെ പി തന്ത്രങ്ങൾ മെനഞ്ഞു. കോൺഗ്രസിലെ ഉൾപ്പാർട്ടി തർക്കങ്ങളെ ആയുധമാക്കാനും ബി ജെ പിക്ക് സാധിച്ചു. കോൺഗ്രസ് വിമതർ സ്ഥാനാർത്ഥികളായ മണ്ഡലത്തിൽ ദുർബലരെ നിർത്തി കോൺഗ്രസ് വോട്ടുകളിൽ ബി ജെ പി വിള്ളൽ വീഴ്ത്തി. ഇത്തരത്തിൽ ബി ജെ പിയുടെ തന്ത്രങ്ങളോരോന്നും ഹരിയാനയിൽ വിജയിച്ചു. അതേസമയം മറുവശത്ത് കോൺഗ്രസ് ആകട്ടെ തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും ഇതുവരെ മുക്തമായിട്ടില്ല. അമിത ആത്മവിശ്വാസമാണ് കോൺഗ്രസിന് തിരിച്ചടിയായതെന്ന വിലയിരുത്തൽ ഉണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+