എക്സ്പ്രസ് വേയും തിരഞ്ഞെടുപ്പും; മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്!! എന്തിനീ തിടുക്കം
ഗുഡ്ഗാവ്: കുണ്ടില്‍-മനേസര്‍-പല്‍വാള്‍ എക്സ്പ്രസ് വേ (കെഎംപി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തിന് സുപ്രധാന ദിനമാണിതെന്ന് മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.
സംസ്ഥാനത്ത് ഗതാഗത വിപ്ലവമാണ് നടക്കാന്‍ പോകുന്നതെന്നു പറഞ്ഞ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ സാധിക്കുമായിരുന്ന എക്സ്പ്രസ് വേ യുപിഎ സര്‍ക്കാരിന്റെ അഴിമതി മൂലമാണ് വൈകിയതെന്ന് തുറന്നടിച്ചു. എന്നാല്‍ മോദിയുടെ തിടുക്കത്തിലുള്ള ഉദ്ഘാടനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വൈകിച്ചത് യുപിഎ സര്‍ക്കാര്‍
പദ്ധതി വൈകിച്ചത് യുപിഎ സര്‍ക്കാരാണെന്ന് മോദി പറയുന്നു. യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം സമയവും പണവും രാജ്യത്തിന് നഷ്ടമായി. പദ്ധതിയുടെ മൂന്നിരട്ടി പണമാണ് നഷ്ടം വന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ ദില്ലിയിലെ തിരക്ക് എത്രയോ കുറയ്ക്കാമായിരുന്നുവെന്നും മോദി പറഞ്ഞു.

തിടുക്കത്തില്‍ ഉദ്ഘാടനം
അതേസമയം, പണി പൂര്‍ത്തിയാകും മുമ്പ് മോദി തിടുക്കത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി. വിശദമായ പരിശോധന കഴിഞ്ഞിട്ടില്ല. എന്‍ജിനിയര്‍മാരുടെ പരീക്ഷണ ഓട്ടം കഴിഞ്ഞിട്ടില്ല. അതിനെല്ലാം മുമ്പ് മോദി തിടുക്കത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അഞ്ച സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

അനുമതി ലഭിക്കുംമുമ്പ്
ഹരിയാന അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷന്റെ അനുമതി ലഭിക്കുംമുമ്പാണ് എക്സ്പ്രസ് വേ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാനും സ്വകാര്യ ഓപറേറ്റര്‍ക്ക് നേട്ടം കൊയ്യാനുമാണ് മോദിയുടെ ഉദ്ഘാടനമെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി.

പദ്ധതിയുടെ ചെലവ് ഇങ്ങനെ
6400 കോടി രൂപ ചെലവിട്ടാണ് എക്സ്പ്രസ് വേ നിര്‍മിച്ചിരിക്കുന്നത്. 3846 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നു. ഈ ഏറ്റെടുക്കലിന് മാത്രം 2788 കോടി രൂപ ചെലവായി. 83 കിലോമീറ്റര്‍ ദൂരത്തിലുള്ള കുണ്ടില്‍-മനേസര്‍ പാതയില്‍ 14 പാലങ്ങളും 56 അണ്ടര്‍ പാസേജുകളുമുണ്ട്. ഏഴ് ടോള്‍ പ്ലാസകളും. ഹരിയാനയില്‍ നിന്നും സമീപ സംസ്ഥാനങ്ങളിലേക്ക് വളരെ എളുപ്പം എത്താന്‍ സാധിക്കുന്ന പാതയായിക്കും ഇത്.
-
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്











Click it and Unblock the Notifications