കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എക്‌സ്പ്രസ് വേയും തിരഞ്ഞെടുപ്പും; മോദിയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്!! എന്തിനീ തിടുക്കം

Google Oneindia Malayalam News

ഗുഡ്ഗാവ്: കുണ്ടില്‍-മനേസര്‍-പല്‍വാള്‍ എക്‌സ്പ്രസ് വേ (കെഎംപി) പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഹരിയാനയിലെ ഗുഡ്ഗാവിലായിരുന്നു ഉദ്ഘാടനം. സംസ്ഥാനത്തിന് സുപ്രധാന ദിനമാണിതെന്ന് മോദി പ്രസംഗത്തില്‍ എടുത്തുപറഞ്ഞു.

സംസ്ഥാനത്ത് ഗതാഗത വിപ്ലവമാണ് നടക്കാന്‍ പോകുന്നതെന്നു പറഞ്ഞ മോദി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. 10 വര്‍ഷം മുമ്പ് നടപ്പാക്കാന്‍ സാധിക്കുമായിരുന്ന എക്‌സ്പ്രസ് വേ യുപിഎ സര്‍ക്കാരിന്റെ അഴിമതി മൂലമാണ് വൈകിയതെന്ന് തുറന്നടിച്ചു. എന്നാല്‍ മോദിയുടെ തിടുക്കത്തിലുള്ള ഉദ്ഘാടനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയരിക്കുകയാണ് കോണ്‍ഗ്രസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വൈകിച്ചത് യുപിഎ സര്‍ക്കാര്‍

വൈകിച്ചത് യുപിഎ സര്‍ക്കാര്‍

പദ്ധതി വൈകിച്ചത് യുപിഎ സര്‍ക്കാരാണെന്ന് മോദി പറയുന്നു. യുപിഎ സര്‍ക്കാരിന്റെ പിടിപ്പുകേട് കാരണം സമയവും പണവും രാജ്യത്തിന് നഷ്ടമായി. പദ്ധതിയുടെ മൂന്നിരട്ടി പണമാണ് നഷ്ടം വന്നത്. പദ്ധതി കൃത്യമായി നടപ്പാക്കിയിരുന്നെങ്കില്‍ ദില്ലിയിലെ തിരക്ക് എത്രയോ കുറയ്ക്കാമായിരുന്നുവെന്നും മോദി പറഞ്ഞു.

തിടുക്കത്തില്‍ ഉദ്ഘാടനം

തിടുക്കത്തില്‍ ഉദ്ഘാടനം

അതേസമയം, പണി പൂര്‍ത്തിയാകും മുമ്പ് മോദി തിടുക്കത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചതിന് പിന്നില്‍ രാഷ്ട്രീയമാണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല കുറ്റപ്പെടുത്തി. വിശദമായ പരിശോധന കഴിഞ്ഞിട്ടില്ല. എന്‍ജിനിയര്‍മാരുടെ പരീക്ഷണ ഓട്ടം കഴിഞ്ഞിട്ടില്ല. അതിനെല്ലാം മുമ്പ് മോദി തിടുക്കത്തില്‍ ഉദ്ഘാടനം നിര്‍വഹിച്ചത് അഞ്ച സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.

അനുമതി ലഭിക്കുംമുമ്പ്

അനുമതി ലഭിക്കുംമുമ്പ്

ഹരിയാന അടിസ്ഥാന സൗകര്യ വികസന കോര്‍പറേഷന്റെ അനുമതി ലഭിക്കുംമുമ്പാണ് എക്‌സ്പ്രസ് വേ ഉദ്ഘാടനം നിര്‍വഹിച്ചതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു. തിരഞ്ഞെടുപ്പില്‍ ലാഭം കൊയ്യാനും സ്വകാര്യ ഓപറേറ്റര്‍ക്ക് നേട്ടം കൊയ്യാനുമാണ് മോദിയുടെ ഉദ്ഘാടനമെന്ന് സുര്‍ജേവാല കുറ്റപ്പെടുത്തി.

 പദ്ധതിയുടെ ചെലവ് ഇങ്ങനെ

പദ്ധതിയുടെ ചെലവ് ഇങ്ങനെ

6400 കോടി രൂപ ചെലവിട്ടാണ് എക്‌സ്പ്രസ് വേ നിര്‍മിച്ചിരിക്കുന്നത്. 3846 ഏക്കര്‍ ഭൂമി ഏറ്റെടുക്കേണ്ടിവന്നു. ഈ ഏറ്റെടുക്കലിന് മാത്രം 2788 കോടി രൂപ ചെലവായി. 83 കിലോമീറ്റര്‍ ദൂരത്തിലുള്ള കുണ്ടില്‍-മനേസര്‍ പാതയില്‍ 14 പാലങ്ങളും 56 അണ്ടര്‍ പാസേജുകളുമുണ്ട്. ഏഴ് ടോള്‍ പ്ലാസകളും. ഹരിയാനയില്‍ നിന്നും സമീപ സംസ്ഥാനങ്ങളിലേക്ക് വളരെ എളുപ്പം എത്താന്‍ സാധിക്കുന്ന പാതയായിക്കും ഇത്.

അമിത്ഷാ ശബരിമലയിലേക്ക്; കേന്ദ്രമന്ത്രിമാരും! ബിജെപി നേതാക്കള്‍ കൂട്ടത്തോടെ, സര്‍ക്കാരിന് വെല്ലുവിളിഅമിത്ഷാ ശബരിമലയിലേക്ക്; കേന്ദ്രമന്ത്രിമാരും! ബിജെപി നേതാക്കള്‍ കൂട്ടത്തോടെ, സര്‍ക്കാരിന് വെല്ലുവിളി

English summary
PM Opens Expressway; "Incomplete, Dangerous," Alleges Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X