Get Updates
Get notified of breaking news, exclusive insights, and must-see stories!

ദമ്പതികളെ വധിച്ചു, സഹോദരിമാരെ കൂട്ടമാനഭംഗത്തിനിരയാക്കി മോഷ്ടാക്കളുടെ ക്രൂരത

ചണ്ഡിഗഡ്: ഹരിയാനയില്‍ നാടിനെ നടുക്കി മോഷ്ടാക്കളുടെ ക്രൂരത. മോഷ്ടാക്കള്‍ ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ ബന്ധുക്കളായ സഹോദരിമാരെ ബലാത്സംഗത്തിനിരയാക്കി. ഹരിയാന മേവത്തിലെ ദിഗെര്‍ഹെദിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

ഇവരെ കൂടാതെ കുടുംബത്തിലെ മറ്റ് ആറ് പേരെയും ഇവര്‍ മാരകമായി മുറിവേല്‍പ്പിച്ചു. വീടിനുള്ളില്‍ കടന്ന മോഷ്ടാക്കള്‍ ആദ്യം ദമ്പതികളെ വധിക്കുകയായിരുന്നു. മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. തുടര്‍ന്ന വീട്ടിലുണ്ടായിരുന്ന 18ഉം 19ഉം വയസ്സുള്ള പെണ്‍കുട്ടികളെ അക്രമി സംഘം കൂട്ടമാനഭംഗത്തിന് ഇരയാക്കുകയായിരുന്നു.

Crime

അക്രമികള്‍ തങ്ങളുടെ ദുപ്പട്ട വലിച്ച് കീറിയെന്നും കട്ടിലിനോട് ചേര്‍ത്ത് കെട്ടിയിട്ട ശേഷം പീഡിപ്പിക്കുകയായിരുന്നെന്നും പെണ്‍കുട്ടികള്‍ പരാതിപെട്ടു. നാടന്‍ തോക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഇവരുടെ പക്കലുണ്ടായിരുന്നു. സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി മേവത്ത് എസ്പി കുല്‍ദീപ് സിംഗ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+