കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓഹരിവിപണിയില്‍ വന്‍ നേട്ടം, സെന്‍സെക്‌സ് ചരിത്രത്തില്‍ ആദ്യമായി 50000 പിന്നിട്ട് കുതിക്കുന്നു!!

Google Oneindia Malayalam News

മുംബൈ: ഓഹരി വിപണിയില്‍ ചരിത്ര നേട്ടം. സെന്‍സെക്‌സ് വന്‍ കുതിപ്പാണ് നടത്തിയത്. ചരിത്രത്തില്‍ ആദ്യമായി 50000 കടന്ന് വിപണിയില്‍ വ്യാപാരം തുടരുകയാണ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ തന്നെ 335 പോയിന്റാണ് ഉയര്‍ന്നത്. 50126.73ലാണ് എത്തിയത്. നിഫ്റ്റിയിലും നേട്ടമാണ് ഉണ്ടായത്. 14700 പോയിന്റ് രേഖപ്പെടുത്തി. ഇതും ആദ്യമായിട്ടാണ്. രാവിലെ തന്നെ 1034 ഓഹരികളിലാണ് മുന്നേറ്റമുണ്ടായത്. ഇടിവുണ്ടായത് 267 ഓഹരികള്‍ക്കാണ്. 68 ഓഹരികള്‍ക്ക് മാറ്റമില്ല.

1

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ വിജയകരമായി വിതരണ ചെയ്ത് മുന്നോട്ട് പോകുന്നത് ഓഹരി വിപണിക്ക് ഗുമകരമായി എന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് ദിവസമായി 50000ത്തിന്റെ പടിവാതില്‍ക്കലായിരുന്നു സെന്‍സെക്‌സ്. റിലയന്‍സിന്റെ എച്ച്‌സിഎല്ലിന്റെയും ഓഹരികള്‍ക്ക് വന്‍നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ആഗോള ടെക് ഭീമന്മാര്‍ യുഎസ് സ്‌റ്റേക് മാര്‍ക്കറ്റിനും റെക്കോര്‍ഡ് ഉയര്‍ച്ചയുണ്ടാക്കിയിട്ടുണ്ട്. ബജാജ് ഫിസെര്‍വാണ് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. നാല് ശതമാനമാണ് കുതിപ്പുണ്ടാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ലന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നിവരും നേട്ടമുണ്ടാക്കി.

അതിവേഗത്തിലാണ് സെന്‍സെക്‌സ് അരലക്ഷം പിന്നിട്ടത്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് പ്രതിസന്ധിയിലാവുകയും, പോയിന്റുകള്‍ നഷ്ടപ്പെടുകയും ചെയ്തതിന്റെ ക്ഷീണം കൂടി ഇതോടെ തീര്‍ന്നിരിക്കുകയാണ്. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ചില്‍ സെന്‍സെക്‌സ് 25638.90 പോയിന്റ് വരെയാണ് ഇടിഞ്ഞത്. നിരവധി കാരണങ്ങള്‍ സെന്‍സെക്‌സിന്റെ കുതിപ്പിന് പിന്നിലുണ്ട്. ആഗോള വിപണിയിലെ മുന്നേറ്റം തന്നെയാണ് ഇതിന് പ്രധാന കാരണം. യുഎസ്-ചൈന വ്യാപാര യുദ്ധം ബൈഡന്‍ അധികാരമേറ്റതോടെ ഇല്ലാതാവുമെന്ന പ്രതീതി ആഗോള വിപണിയിലുണ്ട്. അതും സെന്‍സെക്‌സിന് നേട്ടമായി.

വിപണിയിലേക്ക് തുടര്‍ച്ചയായി വന്ന വിദേശ നിക്ഷേപം വലിയൊരു ഘടകമായി മാറിയിരിക്കുകയാണ്. ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ട പ്രവര്‍ത്തന ഫലവും സെന്‍സെക്‌സിന്റെ കുതിപ്പിന് പിന്നിലുണ്ട്. കൊവിഡ് താമസിയായതെ നിയന്ത്രണവിധേയമാകുമെന്ന് വിപണിയില്‍ വ്യാപകമായി വിശ്വാസം വരാന്‍ തുടങ്ങി. ഇത് വാക്‌സിനേഷന്റെ ഫലമായി ഉണ്ടായതാണ്. വാഹനങ്ങളുടെ വില്‍പ്പനയിലും വലിയ കുതിപ്പാണ് ഉണ്ടായത്. നേരത്തെ തന്നെ ഉത്സവ സീസണില്‍ മികച്ച വില്‍പ്പന വാഹന വിപണി രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാ സെന്‍സെക്‌സിന്റെ കുതിപ്പിനെ സഹായിച്ചിട്ടുണ്ട്.

Recommended Video

cmsvideo
Climate change may change rainfall patterns in south India, intensify floods: Study

English summary
in history sensex tops 50000 first time, nifty also jumps
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X