ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ കാല്‍ ലക്ഷം കടന്നു, 24 മണിക്കൂറിനിടെ 1990 കേസുകള്‍
ദില്ലി: കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ഇന്ത്യയില്‍ പോസിറ്റീവ് കേസുകളുടെ എണ്ണം കാല്‍ ലക്ഷം കടന്നുയ കേന്ദ്ര ആരോഗ്യമന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം 26496 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിലും 68 ശതമാനവും 27 ജില്ലകളില്‍ നിന്നാണെന്ന് സര്‍ക്കാര്‍ പുറത്തുവിട്ടകണക്കുകളില്‍ വ്യക്തമാകുന്നു. രാജ്യത്ത് രോഗവ്യാപനം വര്‍ദ്ധിക്കുന്നതിനോടൊപ്പം രോഗമുക്തി നേടുന്നരുടെ എണ്ണത്തിലും വര്‍ദ്ധനയുണ്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തി നേടുന്നവര്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും ദില്ലിയിലുമാണെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിലാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. വിശദാംശങ്ങളിലേക്ക്..

24 മണിക്കൂറില്‍
ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിലാണ് ഏറ്റവും കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1990 പോസിറ്റീവ് കേസുകള്‍. ഇതുവരെ 24 മണിക്കൂറില്‍ ഇത്രയധികം കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൂടാതെ 49 പേര്‍ക്കാണ് ഈ മണിക്കൂറില്‍ ജീവന്‍ നഷ്്ടമായത്. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 809 ആയി. രോഗം വ്യാപനം ദിവസേന വര്‍ദ്ധിക്കുന്നതോടെ രാജ്യത്തെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. അതേസമയം, ഇന്നലെ മാത്രം 594 പേര്‍ക്ക് രോഗം ഭേദമായതോടെ ആകെ 5804 പേര്‍ രാജ്യത്ത് രോഗമുക്തരായി.

മഹാരാഷ്ട്ര
ഇന്ത്യയില്‍ ഏറ്റവും കൂട
ുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നാമതായി മഹാരാഷ്ട്ര തന്നെയാണ്. ഇന്ത്യയില്‍ സ്ഥിരീകരിച്ച 13.8 ശതമാനം കേസുകളും മഹാരാഷ്ട്രയില്‍ നിന്ന് മാത്രമാണ്. ഇതുവരെയുള്ള കണക്ക് പ്രകാരം 7628 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 6229 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. 1076 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 22 പേര്‍ മരിച്ചതോടെ ആകെ മരണ സംഖ്യ 323 ആയി.

ഗുജറാത്ത്
ഗുജറാത്തിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. 3071 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 2656 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ തുടരുന്നത്. 282 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടപ്പോള്‍ 133 പേര്‍ക്ക് ജീവന്‍ നഷ്്ടമായി. ഗുജറാത്തില്‍ രോഗം ഭേദമാകുന്നവരുടെ നിരക്കില്‍ വലിയ വര്‍ദ്ധനയുണ്ടാകുന്നില്ല. എന്നാല്‍ വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗം പടര്‍ന്നുപിടിച്ചത്. ഇതോടെ കര്‍ശന നിയന്ത്രണങ്ങളിലേക്ക് കടന്നിരിക്കുകയാണ് സര്‍ക്കാര്‍.

ദില്ലി
ഇന്ത്യയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ദില്ലി. ഇതുവരെ സംസ്ഥാനത്ത് 2625 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 1702 പേരാണ് ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. 869 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 54 പേര്‍ക്ക് ജീവന്‍ നഷ്ടമായി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ദില്ലിയില്‍ മരണനിരക്ക് കുറവും രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധിക്കുന്നുമുണ്ട്. കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മധ്യപ്രദേശ്
രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ നാലാം സ്ഥാനത്താണ് മധ്യപ്രദേശ്. വളരെ പെട്ടെന്നാണ് സംസ്ഥാനത്ത് രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചത്. 2096 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 1787 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ സംസ്ഥാനത്ത് വലിയ വര്‍ദ്ധനയൊന്നുമില്ല. ഇതുവരെ 99 പേര്‍ക്കാണ് സംസ്ഥാനത്ത് ജീവന്‍ നഷ്്ടമായത്.

കേരളം
സംസ്ഥാനത്ത് 7 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ട് പേര്‍ ഷാര്‍ജയില്‍ നിന്നും ഒരാള്‍ മഹാരാഷ്ട്രയില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് 7 പേരാണ് ഇന്ന് രോഗമുക്തി നേടിയത്.ഇതോടെ 338 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 116 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 3 മരണമാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications