കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് 22 ജില്ലകളില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു; ആശങ്കാജനകം, ഏഴെണ്ണവും കേരളത്തില്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ചില സംസ്ഥാനങ്ങളിലെ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ആശങ്കാജനകമാണ്. കേരളത്തിലും മഹാരാഷ്ട്രയിലും മാത്രമാണ് കൊവിഡ് കേസുകള്‍ ഉയരുന്നതെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രാജ്യത്ത് 22 ജില്ലകളിലാണ് കൊവിഡ് കേസുകള്‍ ആശങ്കാജനകമായി വര്‍ദ്ധിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവികദേഷ്യം വന്നാല്‍ സ്വയം നിയന്ത്രണം നഷ്ടപ്പെടുമായിരുന്നു, മുകേഷിന് മേല്‍ ചളി വാരിയെറിയാനില്ല: മേതിൽ ദേവിക

1

കേന്ദ്രം പുറത്തുവിട്ട 22 ജില്ലകളുടെ പട്ടികയില്‍ ഏഴെണ്ണവും കേരളത്തിലാണ്. പത്തനംതിട്ട, എറണാകുളം, വയനാട്, തൃശൂര്‍, മലപ്പുറം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളാണ് കേരളത്തിലുള്ളത്. ഈ ജില്ലകളില്‍ കേസുകള്‍ വര്‍ദ്ധിക്കുകയാണെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.

2

ഈ ജില്ലകളില്‍ കേസ് വര്‍ദ്ധിക്കുന്നതിനാല്‍ അതാത് സംസ്ഥാന സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തുമെന്ന് ലവ് അഗര്‍വാള്‍ വ്യക്തമാക്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ കൊവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ രാജ്യത്തെ 12 സംസ്ഥാനങ്ങളിലെ 52 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 10ന് മുകളിലാണ്.

3

22 സംസ്ഥാനങ്ങളില്‍ എട്ട് ജില്ലകളില്‍ പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ഇപ്പോള്‍ കോവിഡ് കേസുകളുടെ വര്‍ദ്ധനവ് കാണുന്നു. കേരളത്തിലെ പത്ത് ജില്ലകളിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ അധികമാണെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. ദിവസേനെ 100 കൊവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന 62 സംസ്ഥാനങ്ങളാണുളളത്.

4

ഇന്ത്യയില്‍ കൊവിഡ് വാക്‌സിനേഷന് പൊതുവെ ക്ഷാമമുണ്ടെന്ന് ലവ് അഗര്‍വാള്‍ സമ്മതിച്ചിട്ടുണ്ട്. കേരളത്തില്‍ വാക്‌സിന്‍ സ്റ്റോക്ക് തീര്‍ന്നെന്ന് ചൂണ്ടിക്കാണിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ മേഖലകളില്‍ കൊവിഡ് വാക്‌സിനേഷന്‍ ഭാഗികമായി നിലച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.

5

അതേസമയം, കേരളത്തില്‍ ഇന്ന് 22,129 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചത്. മലപ്പുറം 4037, തൃശൂര്‍ 2623, കോഴിക്കോട് 2397, എറണാകുളം 2352, പാലക്കാട് 2115, കൊല്ലം 1914, കോട്ടയം 1136, തിരുവനന്തപുരം 1100, കണ്ണൂര്‍ 1072, ആലപ്പുഴ 1064, കാസര്‍ഗോഡ് 813, വയനാട് 583, പത്തനംതിട്ട 523, ഇടുക്കി 400 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

 കടുത്ത ആശങ്ക; ഇന്ന് 22,129 പേര്‍ക്ക് കോവിഡ്..156 മരണം...271 സ്ഥലങ്ങളിൽ ടിപിആര്‍ 15ന് മുകളിൽ കടുത്ത ആശങ്ക; ഇന്ന് 22,129 പേര്‍ക്ക് കോവിഡ്..156 മരണം...271 സ്ഥലങ്ങളിൽ ടിപിആര്‍ 15ന് മുകളിൽ

സിനിമകഥയെ പോലും ഞെട്ടിക്കും ഈ ജീവിതം; മജീഷ്യൻ അശ്വിന് പറയാനുള്ളത്!സിനിമകഥയെ പോലും ഞെട്ടിക്കും ഈ ജീവിതം; മജീഷ്യൻ അശ്വിന് പറയാനുള്ളത്!

Recommended Video

cmsvideo
IMA gives alert of third wave of pandemic in India

English summary
In India 22 Districts reporting increasing trend in daily Covid cases Says Central Govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X