കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ സ്ഥിതി അതീവ ഗുരുതരം; കഴിഞ്ഞ 24 മണിക്കൂറിൽ 28000 കൊവിഡ് കേസുകള്‍, ഉയർന്ന പ്രതിദിന നിരക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനയാണ് സംഭവിക്കുന്നത്. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 849553 പേര്‍ക്കാണ് ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ലോകത്ത് കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 22674 ആയി. ഇന്ത്യയിലും രോഗികളുടെ എണ്ണം മരണനിരക്കും ഉയരുന്നത് കൂടുതല്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. അതേസമയം, 534621 പേരുടെ പരിശോധനഫലമാണ് നെഗറ്റീവായത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകള്‍ ഞെട്ടിക്കുന്നതാണ് 28637 പേര്‍ക്കാണ് ഈ സമയത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനയാണിത്. ഈ സമയത്ത് തന്നെ 551 മരണവും റിപ്പോരര്‍ട്ട് ചെയ്തിട്ടുണ്ട്. 19235 പേര്‍ക്കാണ് ഈ സമയത്തിനുള്ളില്‍ രോഗമുക്തി നേടിയത്. ഇന്ത്യയില്‍ രോഗമുക്തി നേടുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശ്വാസം പകരുന്ന ഒന്നാണ്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനമായി മഹാരാഷ്ട്ര തുടരുകയാണ്. 246600 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 99499 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. 136985 പേര്‍ക്കാണ് സംസ്ഥാനത്ത് നിന്ന് രോഗമുക്തി നേടിയത്. 10116 പേര്‍ക്ക് ജീവന്‍ നഷ്ടമാകുകയും ചെയ്തു. ഇവരില്‍ 223 പേര്‍ക്കും ജീവന്‍ നഷ്ടമായത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്.

തമിഴ്‌നാട്

തമിഴ്‌നാട്

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനം തമിഴ്‌നാടാണ്. സംസ്ഥാനത്ത് 134226 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 46413 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളില്‍ തുടരുകയാണ്. 89915 പേരാണ് ഇവിടെ നിന്ന് രോഗമുക്തി നേടിയത്. 1898 പേര്‍ക്ക് തമിഴ്‌നാട്ടില്‍ നിന്ന് ജീവന്‍ നഷ്ടമായി. ഇവരില്‍ 69 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളുല്‍ മരിച്ചവരാണ്. സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ദില്ലി

ദില്ലി

ദില്ലിയിലെ സ്ഥിതിയും ഗുരുതരമായി തുടരുകയാണ്. സംസ്ഥാനത്ത് ഇതുവരെ 110921 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 19895 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. 87692 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 3334 പേര്‍ക്കാണ് ദില്ലിയില്‍ നിന്ന് ജീവന്‍ നഷ്ടമായത്. ഇവരില്‍ 34 പേരും മരണപ്പെട്ടത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിലാണ്.

കേരളം

കേരളം

കേരളത്തില്‍ ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 167 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 234 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് 143 ചികിത്സയിലായിരുന്ന പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.ഇതോടെ 3,442 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,965 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,82,050 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

സ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍; പുലര്‍ച്ചെ വീട്ടുമുറ്റത്ത് അന്വേഷണ സംഘംസ്വര്‍ണക്കടത്ത് കേസില്‍ മലപ്പുറത്ത് ഒരാള്‍ കസ്റ്റഡിയില്‍; പുലര്‍ച്ചെ വീട്ടുമുറ്റത്ത് അന്വേഷണ സംഘം

മലപ്പുറത്ത് നാല് ക്ലസ്റ്ററുകളില്‍ കൊവിഡ് ആശങ്ക; പൊന്നാനിയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍മലപ്പുറത്ത് നാല് ക്ലസ്റ്ററുകളില്‍ കൊവിഡ് ആശങ്ക; പൊന്നാനിയില്‍ ഇന്ന് സമ്പൂര്‍ണ ലോക്ക്ഡൗണ്‍

ഐശ്വര്യ റായ്, ആരാധ്യ, ജയ ബച്ചന്‍ എന്നിവരുടെ കൊവിഡ് പരിശോധനഫലം പുറത്ത്; മൂന്ന് പേര്‍ക്കും നെഗറ്റീവ്ഐശ്വര്യ റായ്, ആരാധ്യ, ജയ ബച്ചന്‍ എന്നിവരുടെ കൊവിഡ് പരിശോധനഫലം പുറത്ത്; മൂന്ന് പേര്‍ക്കും നെഗറ്റീവ്

English summary
In India 28000 Covid cases in the last 24 hours, highest single day rate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X