കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിൽ 3.37 ലക്ഷം പുതിയ കോവിഡ് കേസുകൾ; പോസിറ്റിവിറ്റി നിരക്ക് 17.22%

ഇന്ത്യയിൽ 3.37 ലക്ഷം പുതിയ കോവിഡ് കേസുകൾ; പോസിറ്റിവിറ്റി നിരക്ക് 17.22%

Google Oneindia Malayalam News

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നു ലക്ഷത്തിലധികം പുതിയ കൊവിഡ് കേസുകൾ. 3,37,704 പേർക്കാണ് രാജ്യത്ത് പുതുതായി രോഗ ബാധ സ്ഥിരീകരിച്ചത്. 488 മരണങ്ങളും 24 മണിക്കൂറിനിടെ സ്ഥിരീകരിച്ചു.

2,42,676 പേർ രോഗമുക്തി നേടി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ കണക്കുകൾ പുറത്തുവിട്ടത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് പ്രതിദിന കൊവിഡ് കണക്കുകളിൽ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

covid

രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി 21,13,365 സജീവ കേസുകളാണ് നിലവിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 17.22 % ആണ്.
അതേസമയം, രാജ്യത്ത് ആകെ 10,050 പേർക്ക് ഒമൈക്രോൺ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ കണക്കുകളെ അപേക്ഷിച്ച് ഒമൈക്രോൺ കേസുകളുടെ എണ്ണം വർദ്ധിക്കുകയാണ്. 3.69 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

അതേ സമയം, രാജ്യത്ത് മഹാരാഷ്ട്ര, കർണാടക, കേരളം എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് രോഗ ബാധ ആശങ്കയായി നിലനിൽക്കുന്നത്. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഈ സംസ്ഥാനങ്ങളിൽ രോഗബാധ ദിനം പ്രതി ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,270 പേർക്ക് മഹാരാഷ്ട്രയിൽ കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചു.

കേരളത്തിൽ 41,668 പേർക്കും കർണാടകയിൽ 48,049 പേർക്കും വീതമാണ് പ്രതിദിനം രോഗം സ്ഥിരീകരിക്കുന്നത്. എന്നാൽ, തമിഴ്നാട്ടിലും ഗുജറാത്തിലും സ്ഥിതി രൂക്ഷമായി വന്നേക്കാ എന്നാണ് വിവരം. ഗുജറാത്തിൽ 21,225 പേർക്കാണ് കോവിഡ് രോഗ ബാധ സ്ഥിരീകരിച്ചത്. എന്നാൽ തമിഴ്നാട്ടിൽ 29,870 പേർക്കാണ് രോഗം ബാധിച്ചത്.

അതേസമയം, ഇന്നലെ രാജ്യത്ത് 3,47,254 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 703 മരണങ്ങളാണ് ഇന്നലെ സ്ഥിരീകരിച്ചത്. ഒമൈക്രോൺ രോഗ വ്യാപനവും രാജ്യത്ത് അതിരൂക്ഷമായിരുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇന്നലെ റിപ്പോർട്ട് ചെയ്ത സജീവ കേസുകൾ 20,18,825 ആയി ഉയർന്നു. ഇത് 235 ദിവസങ്ങളിലെ ഏറ്റവും ഉയർന്ന നിരക്ക് ആയിരുന്നു. വിവരങ്ങൾ പ്രകാരം ആകെ അണുബാധയുടെ 5.23 ശതമാനം സജീവ കേസുകൾ ആണെന്നും മന്ത്രാലയം അറിയിച്ചിരുന്നു.

പറഞ്ഞത് ശാപവാക്കെന്ന് ദിലീപ്, മദ്യലഹരിയിൽ ആയിരുന്നോ എന്ന് ഹൈക്കോടതി, വാദപ്രതിവാദങ്ങൾപറഞ്ഞത് ശാപവാക്കെന്ന് ദിലീപ്, മദ്യലഹരിയിൽ ആയിരുന്നോ എന്ന് ഹൈക്കോടതി, വാദപ്രതിവാദങ്ങൾ

അതേ സമയം, ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,85,66,027 ആയിരുന്നു എന്നാൽ, ആകെ മരണസംഖ്യ 488,396 ആയി. രാജ്യത്ത് റിപ്പോർ്ട് ചെയ്ത ആകെ ഒമൈക്രോൺ കേസുകളുടെ എണ്ണം 9,692 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചിരുന്നു.

Recommended Video

cmsvideo
ഞായറാഴ്ച സമ്പൂര്‍ണ്ണ അടച്ചിടല്‍, സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം | Oneindia Malayalam

ദിവസേനയുള്ള ഒമൈക്രോൺ കേസുകളിൽ 4.36 ശതമാനം വർദ്ധനവ് ഇന്നലെ രേഖപ്പെടുത്തിരുന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 17.94 ശതമാനമായി ഉയർന്നപ്പോൾ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 16.56 ശതമാനമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തിരുന്നു.

English summary
In India, 3,37,704 new cases of covid have been confirmed; Positivity rate 17.22%; The latest report as follows
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X