കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 60 % വിദ്യാര്‍ത്ഥികളും സ്‌ക്കൂളിലെത്തുന്നത് കാല്‍നടയായി; സര്‍വ്വേ ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 59.7 ശതമാനം വിദ്യാര്‍ത്ഥികളും സ്‌ക്കൂളിലേക്ക് പോകുന്നത് കാല്‍നടയായിട്ടാണെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലയില്‍ നിരക്ക് താരതമ്യേന കൂടൂതലാണെന്നും ദേശിയ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍ ഏറ്റവും ഒടുവില്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?ഡികെ ശിവകുമാർ പണി തുടങ്ങി; മുൻ ജെഡിഎസ് നേതാവ് കോൺഗ്രസിലേക്ക്, കൂടുതൽ പേർ എത്തും?

ഇത്തരത്തില്‍ കാല്‍നടയായി സ്‌ക്കൂളിലേക്ക് പോകുന്നത് പെണ്‍കൂട്ടികള്‍ 62 ശതമാനവും ആണ്‍കൂട്ടികള്‍ 57.9 ശതമാനവുമാണ്. ഗ്രാമത്തിലേയും നഗരത്തിലേയും കണക്ക് പ്രത്യേകം നോക്കുമ്പോഴും ഇതേ പ്രവണത കാണാം. ഗ്രാമ പ്രദേശങ്ങളില്‍ 61.4 ശതമാനം ആണ്‍കുട്ടികള്‍ കാല്‍നടയായി സ്‌ക്കൂളിലേക്ക് പോകുമ്പോള്‍ പെണ്‍കൂട്ടികള്‍ 66.5 ശതമാനമാണ്. നഗരത്തില്‍ യഥാക്രമം ഇത് 57.9 ശതമാനവും 62 ശതമാനവുമാണ്.

school

സ്‌ക്കൂളിലേക്ക് എത്താന്‍ വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നതില്‍ രണ്ടാമത്തേത് പൊതുഗതാഗത സംവിധാനത്തെയാണ്. രാജ്യത്ത് 12.4 ശതമാനം വിദ്യാര്‍ത്ഥികള്‍ പൊതുഗതാഗതത്തെയാണ് ആശ്രയിക്കുന്നത്. ഗ്രാമീണ മേഖലയില്‍ 11.3 ശതമാനം വിദ്യാര്‍ത്ഥികളും നഗരത്തില്‍ 15.3 ശതമാനം വിദ്യാര്‍ത്ഥികളുമാണ് പൊതുഗതാഗത സംവിധാനത്തെ ഉപയോഗിക്കുന്നത്.

പൊതുഗതാഗതം സംവിധാനം ഉപയോഗപ്പെടുത്തുന്ന വിദ്യാര്‍ത്ഥികള്‍ നിരക്കില്‍ ഇളവുകള്‍ ഈടാക്കുന്നത് സംബന്ധിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നതില്‍ 48.3 ശതമാനം വിദ്യാര്‍ത്ഥികളാണ് നിരക്ക് ഇളവുകള്‍ ഈടാക്കുന്നത്. ഗ്രാമീണ മേഖലയാണ് ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നതില്‍ മുന്‍പന്തിയില്‍. ഗ്രാമീണ മേഖലയില്‍ 51.3 ശതമാനം വിദ്യാര്‍ത്ഥികള്‍ ഈ ഇളവുകള്‍ ഉപയോഗപ്പെടുത്തുന്നത്. നഗരത്തില്‍ ഇത് 42.7 ശതമാനമാണ്.

Recommended Video

cmsvideo
1 in 7 Russia’s covid vaccine volunteers report side effects: Russian Minister

ഗ്രാമീണ മേഖലയില്‍ 92.7 ശതമാനം വിദ്യാര്‍ത്ഥികളുടേയും വീടിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ തന്നെ പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള സൗകര്യം ലഭ്യമാണ്. എന്നാല്‍ നഗരത്തില്‍ ഇത് 87.2 ശതമാനമാണ്. അതേസമയം ഇതേ ദൂര പരിധിയില്‍ ഹയര്‍സെക്കണ്ടറി സ്‌ക്കൂളുകളുടെ ലഭ്യത നഗരത്തിലാണ് കൂടുതല്‍. നഗരത്തില്‍ ഇത് 70 ശതമാനവും ഗ്രാമീണ മേഖലയില്‍ ഇത് 38 ശതമാനവുമാണ്.

കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്കൊച്ചിയില്‍ 3 അല്‍ ഖ്വയ്ദ തീവ്രവാദികള്‍ പിടിയില്‍; ലക്ഷ്യമിട്ടത് വന്‍ ആക്രമണം? ബംഗാളിലും അറസ്റ്റ്

വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് മുന്നില്‍ മുട്ട് മടക്കി യോഗി; മുന്നില്‍ തെരഞ്ഞെടുപ്പും;3 ലക്ഷം തൊഴില്‍

പാലാ സീറ്റ് നല്‍കും; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ്, ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍പാലാ സീറ്റ് നല്‍കും; പിസി തോമസിനെ യുഡിഎഫിലെത്തിക്കാന്‍ ജോസഫ്, ജോസിനെ പൂട്ടാന്‍ പുതിയ നീക്കങ്ങള്‍

English summary
In India 59.7 % of students go to school on foot said in National Statistical Organisation’s survey
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X