കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ ആശങ്ക ഒഴിയുന്നില്ല; 24 മണിക്കൂറിനിടെ 73 മരണം, ആകെ മരണം 1000 കവിഞ്ഞു, രോഗബാധിതര്‍ 31000

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അവസാനിക്കാന്‍ നാല് ദിവസം മാത്രം ശേഷിക്കെ ഇന്ത്യയില്‍ കൊറോണ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക പ്രകാരം ഇന്ത്യയില്‍ 31000 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 1007 പേരാണ് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്. അതേസമയം, രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തില്‍ ഈ ആവശ്യം ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ മേയ് 3 വരെയാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്...

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 73 പേരാണ് മരിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഈ മണിക്കൂറിനുള്ളില്‍ ഇത്രയധികം പേര്‍ രോഗം ബാധിച്ച് മരിക്കുന്നത്. ഇതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 1007 ആയി. കഴിഞ്ഞ 24 മണിക്കൂറില്‍ 1000ല്‍ അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22629 പേര്‍ നിലവില്‍ രാജ്യത്തിന്റെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. 7696 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയിട്ടുള്ളത്. ഇന്നല മാത്രം 827 പേര്‍ക്കാണ് രോഗമുക്തി നേടിയത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗം ബാധിച്ചിരിക്കുന്നതും മരണപ്പെട്ടതും മഹാരാഷ്ട്രയിലാണ്. സംസ്ഥാനത്ത് ഇതുവരെ 9318 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 400 പേരും മരണപ്പെട്ടു. നിലവില്‍ 7530 പേര്‍ സംസ്ഥാനത്ത് ചികിത്സയില്‍ കഴിയുമ്പോള്‍ 1388 പേര്‍ രോഗം ഭേദമായി ആശുപത്രിവിട്ടു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 31 പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തില്‍ രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത്് ഇതുവരെ 3744 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 3129 പേര്‍ ഇപ്പോള്‍ സംസ്ഥാനത്തിലെ വിവിധ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നു. 434 പേര്‍ക്കാണ് രോഗമുക്തി നേടിയിട്ടുള്ളത്. 181 പേര്‍ സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചു. 19 പേര്‍ ഇന്നലെ മാത്രം മരിച്ചു.

ദില്ലി

ദില്ലി

ദില്ലിയുടെ രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. സംസ്ഥാനത്തെ സിആര്‍പിഎഫ് ക്യാമ്പിലെ 47 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് 3314 പേര്‍ക്കാണ് ദില്ലിയില്‍ രോഗം ബാധിച്ചിരിക്കുന്നത്. 2182 പേര്‍ ചികിത്സയില്‍ കഴിയുമ്പോള്‍ 1078 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടു. 54 പേരാണ് സംസ്ഥാനത്ത് രോഗം ബാധിച്ച് മരിച്ചിരിക്കുന്നത്.

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനും മധ്യപ്രദേശും

രാജസ്ഥാനിലും മധ്യപ്രദേശിലും രോഗവ്യാപനം വര്‍ദ്ധിക്കുകയാണ്. രാജസ്ഥാനില്‍ 2364 പേര്‍ക്കാണ് രോഗം ഹബാധിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ 2387 പേര്‍ക്കും രോഗം ബാധിച്ചു. മധ്യപ്രദേശില്‍ 377 പേര്‍ രോഗം ഭേദമയാപ്പോള്‍ രാജസ്ഥാനില്‍ 768 പേര്‍ക്ക് രോഗം ഭേദമായി. 120 പേരാണ് മധ്യപ്രദേശില്‍ മരിച്ചത്. രാജസ്ഥാനില്‍ 51 പേരും.

Recommended Video

cmsvideo
ഇന്ത്യയില്‍ സ്ഥിതി അതീവഗുരുതരം | Oneindia Malayalam
കേരളം

കേരളം

സംസ്ഥാനത്ത് ഇന്ന് 4 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയിലുള്ള 3 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലെ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലെ രണ്ട് പേര്‍ വിദേശത്തു നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ഒരോരുത്തര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതോടെ 359 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 123 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 20,773 പേര്‍ നിരീക്ഷണത്തിലാണ്.

English summary
In India 73 Deaths Reported Within 24 Hours And 31000 Total Cases
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X