കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയിലെ സ്ഥിതി ആശങ്കാജനകം; രോഗബാധിതര്‍ 20000 അടുക്കുന്നു, 24 മണിക്കൂറില്‍ 50 മരണം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടക്കുന്നതിനിടെയിലും രോഗബാധിതരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. രോഗബാധിരരുടെ എണ്ണം തുടര്‍ച്ചയായി വര്‍ദ്ധിക്കുന്നതോടെ സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 20000ത്തോട് അടുക്കുകയാണ്.ഔദ്യോഗിക കണക്ക് പ്രകാരം ഇതുവരെ 19984 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂരില്‍ മാത്രം ഇന്ത്യയില്‍ 50 പേരാണ് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ ആകെ മരിച്ചവരുടെ എണ്ണം 640ആയി. 4000 പേരാണ് നിലവില്‍ രോഗമുക്തി നേടിയിട്ടുള്ളത്. വിശദാംശങ്ങളിലേക്ക്.

24 മണുക്കൂറില്‍

24 മണുക്കൂറില്‍

കഴിഞ്ഞ 24 മണിക്കൂറില്‍ 50 മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതാദ്യമായാണ് ഇത്രയും മരണം ഈ സമയത്തിനുളളില്‍ നടക്കുന്നത്. ഇതോടൊപ്പം ഇന്നലെ മാത്രം 618 രോഗികള്‍ക്ക് രോഗം ഭേദമായി. രോഗ ഭേദമാവുന്നവരില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഇതുവരെ ഇത്രയും അധികം പേര്‍ക്ക് ഓരു ദിവസം രോഗം ഭേദമായിട്ടില്ല. കൊറോണയ്‌ക്കെതിരെ രാജ്യം ശക്തമായി പോരാടുന്നു എന്നതിനുള്ള തെളിവാണിത്.

മഹാരാഷ്ട്ര

മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും ഭീകമായ അവസ്ഥ നിലനില്‍ക്കുന്നത് മഹാരാഷ്ട്രയിലാണ്. 5218 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാധിച്ചിരിക്കുന്നത്. ഇവരില്‍ 4245 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 722 പേര്‍ക്കാണ് രോഗമുക്തി നേടിയത്. ഇവരില്‍ 150 പേര്‍ ഇന്നലെയാണ് രോഗം ഭേദമായത്. 251 പേര്‍ക്കാണ് സംസ്ഥാനത്ത് കൊറോണ വൈറസ് ജീവന്‍ നഷ്ടമായത്.

ഗുജറാത്ത്

ഗുജറാത്ത്

ഗുജറാത്തിലെ അവസ്ഥയും മഹാരാഷ്ട്രയിലേത് സമാനമാണ്. രാജ്യത്ത് രണ്ടാമതായി ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത് ഗജറാത്തിലാണ്. 2178 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം ബാദിച്ചിരി്കുന്നത്. 1949 പേര്‍ ഇപ്പോഴും വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. 139 പേര്‍ക്ക് മാത്രമാണ് രോഗമുക്തി നേടിയിട്ടുള്ളത്. 90 പേര്‍ക്ക് സംസ്ഥാനത്ത് ജീവന്‍ നഷ്്ടമായി.

ദില്ലിയും രാജസ്ഥാനും

ദില്ലിയും രാജസ്ഥാനും

ദില്ലിയും രാജസ്ഥാനുമാണ് രോഗികളുടെ എണ്ണത്തില്‍ മൂന്നും നാലും സ്ഥാനത്തുള്ളത്. ദില്ലിയില്‍ 2156 പേര്‍ക്ക് രോഗം ബാധിച്ചപ്പോള്‍ രാജസ്ഥാനില്‍ 1659 പേര്‍ക്കാണ് രോഗം പോസിറ്റീവായത്. ദില്ലിയില്‍ 611 പേര്‍ക്കാണ് രോഗം ഭേദമായത്. 230 പേര്‍ രാജസ്ഥാനിലും ദില്ലിയില്‍ 47 പേര്‍ മരിച്ചപ്പോള്‍ രാജസ്ഥാനില്‍ 25 പേരാണ് മരിച്ചത്.

കേരളത്തില്‍ 19 കേസുകള്‍

കേരളത്തില്‍ 19 കേസുകള്‍

കേരളത്തില്‍ ഇന്നലെ 19 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും പാലക്കാട് ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും കാസര്‍ഗോഡ് ജില്ലയിലുള്ള 3 പേര്‍ക്കും കൊല്ലം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കും വീതമാണ് രോഗം സ്ഥിരീകരിച്ചത്. 307 പേരാണ് ഇതുവരെ സംസ്ഥാനത്ത് കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്. 117 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 36,667 പേരാണ് നിരീക്ഷണത്തിലുള്ളത്.

Recommended Video

cmsvideo
Nobel winner says virus is china maded
റാപ്പിഡ് ടെസ്റ്റ്

റാപ്പിഡ് ടെസ്റ്റ്

റാപ്പിഡ് ടെസ്റ്റ് പരിശോധന ഫലങ്ങളില്‍ കൃത്യതയില്ലായെന്ന പരാതി ഉയര്‍ന്നതിന് പിന്നാലെ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിക്കുന്നത് രണ്ട് ദിവസത്തേക്ക് നിര്‍ത്തിവെക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ പരിശോധിച്ച് രണ്ട് ദിവസത്തിനകം മാര്‍ഗ നിര്‍ദേശം നല്‍കുമെന്നും ഐസിഎംആര്‍ വക്താവ് രമണ്‍ ആര്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു.ഇത് ഉപയോഗിച്ചുള്ള പരിശോധനയില്‍ വലിയ അന്തരം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അടുത്ത രണ്ട് ദിവസം കൊണ്ട് ഇത് പരിശോധിച്ച് വ്യക്തതവരുത്തും.'രമണ്‍ ആര്‍ ഗംഗാഖേദ്ക്കര്‍ പറഞ്ഞു.

English summary
In India Coronavirus Infect Around 20000 People, 50 Deaths In 24 Hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X