കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ 24 ശതമാനം സ്ത്രീകള്‍ മാത്രമേ ഫേസ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ എന്ന് പഠനം

  • By Rohini
Google Oneindia Malayalam News

ദില്ലി: ഇന്ത്യയില്‍ 24 ശതമാനം സ്ത്രീകള്‍ മാത്രമേ ഫേസ്ബുക്ക് ഉപയോഗിക്കുന്നുള്ളൂ എന്ന് പഠനം. ഇന്റര്‍നെറ്റ് ഉപയോഗത്തിലും സ്ത്രീകള്‍ പിന്നോട്ടാണ്. പുതിയ സാങ്കേതികതയെ കുറിച്ചും സമൂഹത്തിലെ മാറ്റത്തെ കുറിച്ചും സ്ത്രീകള്‍ ബോധവാന്മാരല്ലാത്തത് പോരായ്മയാണെന്ന് പഠനം ചൂണ്ടികാണിയ്ക്കുന്നു.

കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 125 മില്യണ്‍ ആളുകള്‍ ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപോയഗിക്കുന്നുണ്ട്. സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകള്‍ ഉപയോഗിക്കുന്ന രണ്ടാമത്തെ വലിയ രാജ്യം എന്ന പേര് ഇന്ത്യയ്ക്കായിരുന്നു. എന്നാല്‍ 2016 ലെ കണക്കുകള്‍ പ്രകാരം ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. 2015 മാര്‍ച്ചിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ 23 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കളുടെ എണ്ണം കൂടിയിട്ടുണ്ട്.

 female-using-facebook

76 ശതമാനം പുരുഷന്മാരാണ് ഇന്ത്യയില്‍ ഫേസ്ബുക്ക് ഉപയോഗിയ്ക്കുന്നത്. ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ (IAMAI) ഈ വര്‍ഷം നടത്തിയ കണക്കുകള്‍ പ്രകാരം 35 ശതമാനം സ്ത്രീകള്‍ മാത്രമേ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവരുള്ളൂ. സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ 62 ശതമാനം പുരുഷന്മാര്‍ മൊബൈലില്‍ ഇന്റര്‍നെറ്റ് ഉപയോഗിയ്ക്കുന്നു.

വരാന്‍ പോകുന്ന ഡിജിറ്റല്‍ യുഗത്തെ കുറിച്ച് സ്ത്രീകള്‍ ഒട്ടും ബോധവാന്മാരല്ല എന്നാണ് പഠനം തെളിയിയ്ക്കുന്നത്. കുട്ടിക്കാലം മുതല്‍ പെണ്‍കുട്ടികളെയും ആണ്‍കുട്ടികളെയും വേര്‍തിരിച്ച് വളര്‍ത്തുന്നതാണ് ഇതിന് കാരണം എന്ന് കേന്ദ്ര സോഷ്യല്‍ റിസേര്‍ച്ച് ഡയറക്ടര്‍ രഞ്ജന കുമാരി പറയുന്നു. ഫോണ്‍ കുട്ടികളുടെ കൈയ്യില്‍ കൊടുക്കുമ്പോള്‍ ആണ്‍കുട്ടി അവനല്ലേ, പെണ്‍കുട്ടിയ്ക്ക് എന്തിനാ ഫോണ്‍ എന്ന മനോഭാവമാണ് രക്ഷിതാക്കള്‍ക്ക്. ഇത് മാറണം എന്ന് രഞ്ജിന പറഞ്ഞു.

English summary
Only 24% of Facebook users in India are female. This skewed gender ratio on the social networking site falls in line with most other trends of internet usage in the country . Experts say this only illustrates the barriers women in India face in accessing technology and information.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X