കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണയില്‍ വിറച്ച് ഇന്ത്യ...24 മണിക്കൂറില്‍ 19,906 കേസുകൾ; 410 മരണം; ഏറ്റവും ഉയർന്ന പ്രതിദിന നിരക്ക്

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ഓരോ ദിവസം കഴിയും തോറും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ ഞെട്ടിക്കുന്നതാണ്. ഇതുവരെ ഇന്ത്യയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 528859 കഴിഞ്ഞു. ഇതുവരെ രാജ്യത്ത് 309713 പേരാണ് രോഗം ഭേദമായി ആശുപത്രിവിട്ടത്. 203051 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുമ്പോള്‍ 16095 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ രോഗവ്യാപനം കുറയാത്ത സാഹചര്യം ഉയര്‍ന്നതോടെ ആശങ്കകള്‍ വീണ്ടും ഉയരുകയാണ്. രോഗം വ്യാപനം തടയുന്നതില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച പറ്റിയെന്നാണ് പ്രതിപക്ഷ പാര്‍ട്ടിയടക്കമുള്ളവര്‍ ഇപ്പോള്‍ ആരോപിക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

ഇന്ത്യയില്‍ ഇതിവരെ കണ്ടതില്‍ വച്ച് ഏറ്റവും കൂടതല്‍ കൊറോണ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത്. 19906 പേര്‍ക്കാണ് ഈ സമയപരിധിക്കിടെ രോഗം സ്ഥിരീകരിച്ചത്. ഇത് കൂടുതല്‍ ആശങ്കകള്‍ക്ക് വഴിവയ്്കുന്നു. 13832 പേര്‍ രോഗം ബേധമായി ആശുപത്രിവിടുകയും ചെയ്തിട്ടുണ്ട്. ഇത് വലിയ ആശ്വാസം പകരുന്ന ഒന്നാണ്. 24 മണിക്കൂറില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 410 പേര്‍ക്കാണ് ജീവന്‍ നഷ്ടമായിരിക്കുന്നത്.

Recommended Video

cmsvideo
ഉന്നത ഉദ്യോഗസ്ഥന് കൊവിഡ്, കരിപ്പൂര്‍ വിമാനത്താവളം പ്രതിസന്ധിയില്‍ | Oneindia Malayalam
മഹാരാഷ്ട്ര

മഹാരാഷ്ട്ര

ഇന്ത്യയില്‍ തുടക്കം മുതല്‍ തന്നെ ഏറ്റവും കൂടുതല്‍ കൊറോണ കേസുകല്‍ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയിലാണ്. അതിപ്പോഴും തുടരുകയാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 159133 പേര്‍ക്കാണ് കൊറോണ ബൈധിച്ചത്. ഇന്നലെ മാത്രം 6368 പേരെ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സംസ്ഥാനത്ത് 67615 പേരാണ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നത്. 84245 പേര്‍ക്ക് ഇവിടെ നിന്ന് രോഗമുക്തി നേടിയപ്പോള്‍ 7273 പേര്‍ക്ക് ജീവന്‍ നഷ്ടമായി.

തമിഴ്‌നാട്

തമിഴ്‌നാട്

ഗുരുതരമായ സ്ഥിതിതുടരുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് തമിഴ്‌നാട്. ഇതുവരെ 78335 പേര്‍ക്കാണ് തമിഴ്‌നാട്ടില്‍ രോഗം ബാധിച്ചിരിക്കുന്നത്. 33216 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 44094 പേരാണ് തമിഴ്‌നാട്ടില്‍ നിന്ന് രോഗമുക്തി നേടി ആശുപത്രിവിട്ടത്. അന്നലെ മാത്രം 2737 പേര്‍ രോഗമുക്തി നേടി. ഇതുവരെ സംസ്ഥാനത്ത് 1025 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.

ദില്ലി

ദില്ലി

രോഗം സ്ഥിരീകരിച്ച ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ രണ്ടാം സ്ഥാനത്ത് ദില്ലിയാണ്. 80188 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ഇവരില്‍ 28329 പേര്‍ ഇപ്പോഴും ആശുപത്രിയില്‍ തുടരുകയാണ്. 49301 പേരാണ് ഇവിടെ നിന്നും രോഗമുക്തി നേടി ആശുപത്രിവിട്ടത്. 2558 പേര്‍ക്ക് ദില്ലിയില്‍ നിന്നും ജീവന്‍ നഷ്ടമായി.

 കേരളം

കേരളം

കേരളത്തില്‍ ഇന്നലെ 195 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 118 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 62 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയിലെ 10 പേര്‍ക്കും, കൊല്ലം ജില്ലയിലെ 2 പേര്‍ക്കും, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 102 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 1939 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2108 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,67,978 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?മുഖ്യമന്ത്രി ആ പണം എന്റേതാണ്...എനിക്ക് തിരിച്ചുതരണം; അപേക്ഷയുമായി അലി അക്ബര്‍; സംഭവിച്ചതെന്ത്?

ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്ഷംന കാസിം ബ്ലാക്ക്‌മെയില്‍ കേസ്; യുവതികളെ വിളിച്ചുവരുത്തിയ ഇടുക്കിക്കാരി മീര ആര് ? നിര്‍ണായക തെളിവ്

English summary
In India, Reported 19,906 New Covid cases during the last 24 hours
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X