ഇന്ത്യയിൽ കൊവിഡ് പരിശോധനാ നിരക്ക് കുറയുന്നു: റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഉയരുന്നു
ദില്ലി: കൊവിഡ് രോഗനിർണ്ണയത്തിൽ റാപ്പിഡ് ആന്റിജൻ ടെസ്റ്റ് വർധിക്കുന്നത് ഭീഷണിയാവുമെന്ന് സൂചന. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ചെയ്യുന്നത് മൂലം കൂടുതൽ കൊവിഡ് കേസുകൾ തിരിച്ചറിയപ്പെടാതെ പോകുമെന്നാണ് ആശങ്ക. ഐസിഎംആർ പ്രോട്ടോക്കോൾ അനുസരിച്ച് റാപ്പിഡ് ആന്റിജൻ ടെസ്റ്റ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ ഇത് കൊവിഡ് സ്ഥിരീകരിച്ച കേസുകളായാണ് കണക്കാക്കുന്നത്. ഫലം നെഗറ്റീവാകുന്ന സാഹചര്യത്തിൽ ആർടിപിസിആർ പരിശോധന നടത്താനും നിർദേശിക്കും. എന്നാൽ വീണ്ടും ടെസ്റ്റ് ചെയ്യാനുള്ള ഐസിഎംആറിന്റെ പ്രോട്ടോക്കോൾ എത്ര സംസ്ഥാനങ്ങൾ പിന്തുടരുന്നുണ്ടെന്ന് വ്യക്തമല്ല.

എന്തുകൊണ്ട് റാറ്റ്?
പരിശോധന നടത്തി 30 മിനിറ്റിനുള്ളിൽ ഫലം ലഭിക്കുന്നുവെന്നതുകൊണ്ടാണ് പല സംസ്ഥാനങ്ങളും റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നടത്തുന്നത്. ലബോറട്ടറിയിൽ നിന്നല്ലാതെ ഈ പരിശോധന നടത്താനും സാധിക്കും. ആർടിപിസിആർ പരിശോധനയുടെ ഫലം ലഭിക്കാൻ എട്ട് മണിക്കൂർ സമയമാണ് എടുക്കുന്നത്. എന്നാൽ തിരക്കുള്ള സമയങ്ങളിൽ ഫലം ലഭിക്കാൻ ദിവസങ്ങളും എടുക്കും.

പരിശോധനയിൽ ഇടിവ്
ഇന്ത്യയിൽ ഇപ്പോൾ ദിവസേന ഒമ്പത് ലക്ഷത്തിനടുത്ത് പരിശോധനകളാണ് നടത്തിവരുന്നത്. ഒരാഴ്ച മുമ്പ് ഇത് 11 ലക്ഷമായിരുന്നു. ഒക്ടോബറിലെ അവസാന ആഴ്ചയോടെ ടെസ്റ്റ് ചെയ്യുന്ന സാമ്പിളുകളുടെ എണ്ണത്തിൽ കുറവ് വന്നിട്ടുണ്ട്. ഒക്ടോബർ 22ന് പരിശോധിക്കുന്ന കൊവിഡ് സാമ്പിളുകൾ 9.1 ശതമാനമായിരുന്നു എങ്കിൽ ഇപ്പോൾ അത് 4.2 ശതമാനമാണ്.

13 ശതമാനം
പരിശോധനയുടെ തോത് കുറച്ചതുകൊണ്ടാണ് കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കുറയുന്നതെന്ന് പല സംസ്ഥാനങ്ങളും കണക്കാക്കിയിട്ടില്ല. കൂടുതൽ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടുതൽ പരിശോധനകൾ നടത്തണം എന്ന സൂചനകൾ നൽകുന്നതാണ്. രാജസ്ഥാൻ, ദില്ലി എന്നിങ്ങനെ കേസുകൾ കൂടുതലുള്ളതും വലിയതുമായ സംസ്ഥാനങ്ങളിൽ പരിശോധനാ നിരക്ക് 13 ശതമാനം മാത്രമാണ്. പത്ത് ലക്ഷം പേരിൽ 2,300നും 2700നും ഇടയിൽ ആളുകളെയാണ് ദില്ലിയിൽ ഇപ്പോൾ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ദില്ലി പരിശോധനയുടെ നിരക്ക് വർധിപ്പിച്ചെങ്കിലും ഇതിൽ 70 ശതമാനത്തോളവും റാപ്പിഡ് ആക്ഷൻ ടെസ്റ്റുകളാണ്.

കേസുകൾ കുറയുന്നു
സെപ്റ്റംബർ പകുതിയോടെ ഇന്ത്യയിലെ പ്രതിദിന കൊറോണ വൈറസ് അണുബാധ 97,000 ത്തിൽ നിന്ന് പകുതിയായിട്ടുണ്ട്.
മൊത്തം 9 ദശലക്ഷം അണുബാധകളാണ് ഇതുവരെയും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ദിവസേന ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുന്ന രാജ്യമെന്ന നിലയിൽ ആഴ്ചകളായി ഇന്ത്യ പ്രതിദിനം 50,000 ൽ താഴെ പുതിയ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം അമേരിക്കയിലുടനീളം റിപ്പോർട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം വർധിച്ച് വരികയാണ്.

പരിശോധന കുറവ്
1.4 ബില്യൺ ജനസംഖ്യയുള്ള രാജ്യത്ത് ദിവസേനയുള്ള കൊവിഡ് പരിശോധന ഏകദേശം 1 മില്ല്യൺ ആണ്. എന്നാൽ ഇത് ഇപ്പോഴും ഉയർന്ന അണുബാധയുള്ള മിക്ക രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണ്. പ്രാധാന്യമർഹിക്കുന്നതുപോലെ, ഇതിൽ പകുതിയോളവും റാപ്പിഡ് ആന്റിജൻ ടെസ്റ്റുകളാണ്. ഈ പരിശോധനയിൽ തെറ്റായി നെഗറ്റീവ് ഫലം കാണിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇന്ത്യയിൽ വിവാഹം, ഹിന്ദു ഉത്സവങ്ങൾ, എന്നീ കാരണങ്ങളാണ് രോഗവ്യാപനത്തിന്റെ തോത് ഉയർത്തുന്നതെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. മഞ്ഞുള്ള കാലത്ത് താരതമ്യേന ജനസാന്ദ്രത കൂടുതലുള്ള ഇന്ത്യയിലും രോഗവ്യാപനം വേഗത്തിലാവുകയും ചെയ്യുന്നു.

ന്യൂനത ബാക്കി
റാപ്പിഡ് ആന്റിജൻ പരിശോധനകൾ വിശ്വസനീയവും സെൻസിറ്റീവുമല്ല, രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ല," ദില്ലിയിലെ പ്രോഗ്രസീവ് മെഡികോസ് & സയന്റിസ്റ്റ് ഫോറത്തിൽ പ്രവർത്തിക്കുന്ന പ്രസിഡന്റ് ഹർജിത് സിംഗ് ഭട്ടി പറഞ്ഞു. പകർച്ചവ്യാധി ആരംഭിച്ചു. കൊവിഡ് വ്യാപനം സംബന്ധിച്ച് വരാനിരിക്കുന്ന മാസങ്ങൾ അപകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒന്നും രണ്ടുമല്ല....500 കോടി; യൂട്യൂബര്‍ക്കെതിരെ മാനനഷ്ട കേസുമായി ബോളിവുഡ് നടന് അക്ഷയ്കുമാര്‍
ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്
കൊവിഡ് വാക്സിന് 2021 ന്റെ പകുതിക്ക് മുമ്പ് ലഭ്യമായേക്കില്ല: പൂനം ഖേത്രപാൽ സിംഗ്
മുസ്ലിം ലീഗിനെതിരെ വിമതനെ കളത്തിലിറക്കി ഇടതുപക്ഷം; ചോക്കാട് ഇത്തവണ കളിമാറുമോ?