കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ ഞെട്ടിച്ച് കൊവിഡ് കേസുകള്‍..! രോഗികള്‍ ഒരു ലക്ഷം കടന്നു, മഹാരാഷ്ട്രയില്‍ സ്ഥിതി ഗുരുതരം

Google Oneindia Malayalam News

ദില്ലി: രാജ്യത്ത് ലോക്ക് ഡൗണിന്റെ നാലം ഘട്ടത്തിന് തുടക്കം കുറിച്ച ഇന്നുതന്നെ ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ആരോഗ്യമന്ത്രാലയം ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം 100293 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചുരാജ്യത്ത് ഇതുവരെ 39206 പേര്‍ക്ക് രോഗമുക്തി നേടിയപ്പോള്‍ 3155 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇന്ത്യയില്‍ ദിവസങ്ങള്‍ പിന്നിടുമ്പോള്‍ രോഗ വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 3900 കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ന് രാവിലെ എട്ട് മണിക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം 96169 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടന്ന പ്രവാസികളെ നാട്ടിലെത്തിച്ചതും രോഗ വ്യാപനം വര്‍ദ്ധിക്കാന്‍ കാരണമായിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്..

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂര്‍

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 3900 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലും പതിവിലും റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഇരട്ടിയിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യം തുടര്‍ന്നാല്‍ രാജ്യത്തെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ് ഉയരുന്നത്. ഈ സാഹചര്യമാണ് ഇനിയും തുടരുന്നതെങ്കില്‍ കൊറോണയില്‍ നിന്ന് മുക്തമകാന്‍ രാജ്യം ഇനിയും സമയമെടുക്കും.

ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട്

ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട്

തമിഴ്‌നാട്ടിലെ സ്ഥിതിയും സമാനമായ അവസ്ഥയില്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ആ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ന് 536 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 11760 ആയി. 7272 പേരാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ കഴിയുന്നത്. 4406 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 82പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണ നിരക്ക് വളരെ കുറവാണ്.

 ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട്

ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട്

തമിഴ്‌നാട്ടിലെ സ്ഥിതിയും സമാനമായ അവസ്ഥയില്‍ തുടരുകയാണ്. രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഗുജറാത്തിനെ മറികടന്ന് തമിഴ്‌നാട് ആ സ്ഥാനത്തേക്ക് വന്നിരിക്കുകയാണ്. ഇന്ന് 536 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 11760 ആയി. 7272 പേരാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ആശുപത്രിയില്‍ കഴിയുന്നത്. 4406 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടപ്പോള്‍ 82പേര്‍ മരണത്തിന് കീഴടങ്ങി. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ മരണ നിരക്ക് വളരെ കുറവാണ്.

ഗുജറാത്ത്

ഗുജറാത്ത്

രോഗികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഗുജറാത്ത്. ഇതുവരെ സംസ്ഥാനത്ത് 11746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് മാത്രം 366 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 6248 പേര്‍ ഇപ്പോഴും സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ തുടരുകയാണ്. 4804 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 694 പേര്‍ മരണത്തിന് കീഴടങ്ങി. ഇന്ന് മാത്രം സംസ്ഥാനത്ത് 34 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

കേരളം

കേരളം

ഇന്ന് കേരളത്തില്‍ 29 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊല്ലം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 4 പേര്‍ക്കും തിരുവനന്തപുരം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 3 പേര്‍ക്ക് വീതവും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 21 പേര്‍ വിദേശത്തു നിന്നും (യു.എ.ഇ.-13, മാലി ദ്വീപ്-4, സൗദി-2, കുവൈറ്റ്-1, ഖത്തര്‍-1) 7 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-6, തമിഴ്നാട്-1) വന്നവരാണ്. കണ്ണൂര്‍ ജില്ലയിലെ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.

English summary
In India total covid cases cross 1 lakh and Tamilnadu replaces Gujrat on second spot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X