ജമ്മു കാശ്മീരിൽ ബിജെപി മത്സരിക്കുന്നത് 19 ഇടത്ത് മാത്രം; അന്തിമ പട്ടികയായി
ശ്രീനഗർ: ജമ്മു കാശ്മീരിൽ മത്സരചിത്രം തെളിയുന്നു. തിരഞ്ഞെടുപ്പിൽ 19 സീറ്റുകളിൽ മാത്രമായിരിക്കും ഇത്തവണ ബി ജെ പി മത്സരിക്കുക. കൂടുതൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നില്ലെന്ന് വാർത്താക്കുറിപ്പിൽ നേതൃത്വം അറിയിച്ചു.
'കാശ്മീർ താഴ്വരയിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ച് അന്തിമ തീരുമാനമായി. മേഖലയിലെ 47 സീറ്റുകളില്‍ ഇടത്ത് ബിജെപി മത്സരിക്കും', നേതൃത്വം വാർത്താകുറിപ്പിൽ പറഞ്ഞു. ജമ്മു കാശ്മീരിൽ 90 സീറ്റുകളിലും ബിജെപി മത്സരിക്കുമെന്നായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തേ വ്യക്തമാക്കിയത്. ഇത്തവണ അധികാരം പിടിക്കുമെന്നായിരുന്നു അവകാശവാദം.

അതേസമയം സ്ഥാനാർത്ഥി പട്ടികയെ ചൊല്ലി വലിയ പൊട്ടിത്തെറിയാണ് ബിജെപിയിൽ ഉയർന്നത്. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചിട്ടും തങ്ങളെ തഴഞ്ഞുവെന്ന് ആരോപിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. തങ്ങളുടെ 'ത്യാഗങ്ങള്‍' അവഗണിക്കപ്പെട്ടുവെന്നും ഇനി പാര്‍ട്ടിയില്‍ ഭാവി കാണുന്നില്ലെന്നും പല നേതാക്കളും നേതൃത്വത്തോട് പരാതി അറിയിച്ചുണ്ട്.
'ഞങ്ങളിൽ പലരും കടുത്ത അമർഷത്തിലും വേദനയിലുമാമ്. ജീവിതത്തിലെ നിർണായക വർഷങ്ങൾ തന്നെ ബിജെപിക്ക് വേണ്ടി മാറ്റി വെച്ചിട്ടുണ്ട്. ആരും പാർട്ടിക്കൊപ്പം നിൽ്ക്കാൻ തയ്യാറാകാതിരുന്ന കാലത്ത് അടക്കം ഞങ്ങൾ ബിജെപിക്ക് വേണ്ടി നിലകൊണ്ടിട്ടുുണ്ട്. ഞങ്ങളെ പരിഗണിക്കേണ്ട സമയം ആയപ്പോൾ നേതൃത്വം ഞങ്ങളെ വിശ്വസിച്ചില്ല', ശ്രീനഗറിലെ ഒരു മുതിർന്ന ബിജെപി നേതാവ് ആരോപിച്ചു.
ഇക്കഴിഞ്ഞ മെയിൽ ലോക്സഭ തിരഞ്ഞെടുപ്പിൽ കാശ്മീരിൽ മൂന്ന് സീറ്റുകളിൽ മത്സരിക്കാതിരുന്നതിൽ അമിത് ഷാ ഖേദം പ്രകടിപ്പിച്ചിരുന്നു. അന്ന് ജമ്മുവിലെ രണ്ട് സീറ്റിൽ ബി ജെ പിക്ക് ജയിക്കാൻ കഴിഞ്ഞിരുന്നു. അതേസമയം എന്തുകൊണ്ടാണ് കാശ്മീരിൽ വെറും 19 സീറ്റിൽ മാത്രം മത്സരിക്കുമെന്ന് ബിജെപി പ്രഖ്യാപിച്ചതെന്നാണ് ഇപ്പോൾ ഉയരുന്ന ചോദ്യം. നിലവിൽ ദക്ഷിണ കശ്മീരിലെ 16 സീറ്റുകളില്‍ എട്ടെണ്ണത്തിലും മധ്യ കശ്മീരിലെ 15 സീറ്റുകളില്‍ ആറെണ്ണത്തിലും ഉത്തര കശ്മീരിലെ 16 സീറ്റുകളില്‍ അഞ്ചെണ്ണത്തിലുമാണ് ബി ജെ പി മത്സരിക്കുന്നത്.
പാർട്ടി കശ്മീരിൽ അത്ഭുതങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും 19 സ്ഥാനാർത്ഥികളെ മാത്രം മത്സരിപ്പിക്കാനുള്ള തീരുമാനം തന്ത്രപരമായ നീക്കമാണെന്നുമാണ് നേതാക്കൾ പറയുന്നത്. സ്വതന്ത്രരെ കൂടി പിന്തുണയ്ക്കുകയാണ് നേതൃത്വത്തിന്റെ ലക്ഷ്യമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. വലിയ മുന്നേറ്റം കാഴ്ച വെയ്ക്കുന്ന നേതാക്കൾക്ക് പിന്തുണ നൽകാൻ നേതൃത്വം തയ്യാറായേക്കുമെന്നും ഇവർ പറഞ്ഞു.












Click it and Unblock the Notifications