2003 മുതല്‍ 2013 വരെ കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തത് 122 പോലീസുകാര്‍
ബെംഗളൂരു: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കര്‍ണ്ണാടകയില്‍ ആത്മഹത്യ ചെയ്തത് നൂറ്റി ഇരുപത്തി രണ്ടോളം പോലീസുകാരെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ പുറത്ത് വിട്ട വിവരപ്രകാരമാണിത്. 2003 നും 2013 നും ഇടയിലുള്ള പത്ത് വര്‍ഷത്തെ കണക്കാണിത്.
ഓരോ വര്‍ഷവും പന്ത്രണ്ടോളം പോലീസ് ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്നുവെന്ന് കണക്കാക്കപ്പെടുന്നു. 2007 ലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാര്‍ മരിച്ചത്. ഇരുപത്തേഴോളം പേരാണ് 2007ല്‍ ജീവനൊടുക്കിയത്. 35നും 45 നും ഇടയില്‍ പ്രായമുള്ളവരാണ് അധികവും ആത്മഹത്യ ചെയ്തത്.

2003ല്‍ ഒന്‍പതും 2013 ല്‍ പതിനഞ്ചും പോലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കിയിട്ടുണ്ട്. രാഷ്ട്രീയ പീഡനവും മാനസിക പീഡനവും സഹിക്കവയ്യാതെയാണ് പോലീസ് ഉദ്യോഗസ്ഥര്‍ ജീവനൊടുക്കുന്നതെന്നാണ് സൂചന. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കര്‍ണ്ണാടകയില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ആത്മഹത്യ ചെയ്തിരുന്നു.
കൊടക് ജില്ലയിലെ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് എംകെ ഗണപതിയും ബെലഗാവി ടൗണിലെ ഡെപ്യൂട്ടി സൂപ്രണ്ട് കല്ലപ്പ ഹാന്തിബാഗുമാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ ആത്മഹത്യ കര്‍ണ്ണാടക സര്‍ക്കാറിനെയാകെ പ്രതിരോധത്തിലാക്കുകയായിരുന്നു. കര്‍ണ്ണാടക രാഷ്ട്രീയത്തിലും പോലീസുകാരുടെ ആത്മഹത്യകള്‍ വന്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.












Click it and Unblock the Notifications