സ്വന്തം നഗ്നചിത്രം ഫോണിലൂടെ അയച്ചത് 100 ഓളം സ്ത്രീകൾക്ക്; 54കാരന് മുട്ടന്‍പണി, സംഭവിച്ചത്
ബംഗളൂരു : സോഷ്യല്‍ മീഡിയയ്ക്ക് കൂടതല്‍ പ്രചരണം നേടിയതോടെ അതിലൂടെയുള്ള കുറ്റകൃത്യങ്ങളും ക്രമാധീതമായി വര്‍ദ്ധിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ നിന്നും പല രീതിയിലുള്ള കുറ്റ കൃത്യങ്ങളുടെ വാര്‍ത്തകളാണ് സ്ഥിരമായി പുറത്തു വരുന്നത്. അങ്ങനയൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ ബംഗളൂരില്‍ നിന്നും പുറത്തുവരുന്നത്. ഫോണിലൂടെ സ്ത്രീകളടക്കം നിരവധി പേര്‍ക്ക് നഗ്ന ചിത്രം അയച്ചു കൊടുത്ത 54 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെന്ന റിപ്പോര്‍ട്ടാണത്. ബംഗളൂരുവിലെ ചല്ലക്കരെ എന്ന സ്ഥലത്താണ് സംഭവം.

പൊലീസില്‍ പരാതി
പരിചയമില്ലാത്ത നമ്പറില്‍ നിന്ന് നഗ്ന ചിത്രങ്ങള്‍ ലഭിക്കുന്നുണ്ടെന്ന് ദിവസങ്ങള്‍ക്ക് മുമ്പ് ചല്ലക്കരെ സ്വദേശികളായ ചിലര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ചിത്രത്തിലുണ്ടായിരുന്ന ആളെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.

ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച്
ചിത്രങ്ങള്‍ അയച്ച ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഒ രാമകൃഷ്ണ എന്ന 54കാരനാണ് ഇതിന് പിന്നില്‍. ഇയാളെ വെള്ളിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫോണ്‍ സ്വിച്ച് ഓഫ്
ആദ്യം നടത്തിയ അന്വേഷണത്തില്‍ ഇയാളുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഇയാള്‍ ഫോണ്‍ ഓണാക്കിയപ്പോള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ ലോക്കേഷന്‍ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കുറ്റം സമ്മതിച്ചു
പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. പരിചയമില്ലാത്ത നമ്പര്‍ ഡയല്‍ ചെയ്തതിന് ശേഷം അതിലേക്ക് നഗ്നചിത്രങ്ങള്‍ അയക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഏകദേശം 120 ഓളം സ്ത്രീകള്‍ക്കാണ് ഇയാള്‍ നഗ്ന ചിത്രം അയച്ചത്. പലരും പരാതി നല്‍കാന്‍ മടിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തിയെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications