Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍പ്രദേശിലൊന്നും നില്‍ക്കില്ല: 224ല്‍ 150 സീറ്റുമായി കര്‍ണാടകയും മോദിയുടെ ബിജെപി ഭരിക്കും!!

ഉത്തര്‍പ്രദേശിലൊന്നും നില്‍ക്കില്ല: 224ല്‍ 150 സീറ്റുമായി കര്‍ണാടകയും മോദിയുടെ ബിജെപി ഭരിക്കും!!
ബെംഗളൂരു: 403 അംഗ അസംബ്ലിയില്‍ 312 സീറ്റുകളുമായിട്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നായ ഉത്തര്‍ പ്രദേശ് ബി ജെ പി പിടിച്ചടക്കിയത്. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവവും അമിത് ഷായുടെ തന്ത്രങ്ങളും ഒരുമിച്ചപ്പോള്‍ എതിരാളികള്‍ക്ക് എത്തിപ്പിടിക്കാന്‍ പോലും പറ്റാത്ത ഉയരത്തിലായി ബി ജെ പി. ഉത്തര്‍ പ്രദേശിനൊപ്പം ഉത്തരാഖണ്ഡിലും ഗോവയിലും മണിപ്പൂരിലും സര്‍ക്കാരുണ്ടാക്കാനൊരുങ്ങുകയാണ് ബി ജെ പി.

Read Also: തള്ളിത്തള്ളി മൂപ്പനെയും തോല്‍പ്പിച്ച് മമ്മൂട്ടിയുടെ മകള്‍.. ഗ്രേറ്റ് ഫാദര്‍ ടീസറിന് ട്രോളിന്റെ പെരുമഴ, എന്റെ പൊന്നോ!!!

Read Also: പാക് സൈന്യത്തില്‍ ചേരണോ.. സാമുവല്‍സ് പെണ്ണുപിടിയനെന്ന്.. ചിത്രങ്ങള്‍ തെളിവുകള്‍... ഒന്നും വെറുതെയല്ല!!!

Read Also: സുചിലീക്‌സിന് പിന്നില്‍ ചിമ്പു? ധനുഷിന് മാത്രമല്ല നയന്‍താരയ്ക്കും പണി കിട്ടാന്‍ ഇരിക്കുന്നതേയുള്ളൂ, വീഡിയോ!!

എന്നാല്‍ ഇതുകൊണ്ടും കഴിയുന്നില്ല ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പടയോട്ടം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഏറ്റവും വലിയ സംസ്ഥാനമായ കര്‍ണാടകയാണ് ബി ജെ പിയുടെ ലക്ഷ്യം. അടുത്തതായി തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയില്‍ ബി ജെ പി ഒറ്റക്ക് മൃഗീയഭൂരിപക്ഷം നേടുമെന്നാണ് ബി ജെ പി സര്‍വ്വേ പറയുന്നത്. വിശദമായി കാണൂ...

ആകെ സീറ്റുകള്‍ 224

ആകെ സീറ്റുകള്‍ 224

ആകെ 224 നിയമസഭ സീറ്റുകളാണ് കര്‍ണാടകയില്‍ ഉള്ളത്. ഇതില്‍ 122 സീറ്റുകളുമായിട്ടാണ് കോണ്‍ഗ്രസ് ഭരിക്കുന്നത്. പ്രതിപക്ഷത്ത് 40 സീറ്റ് വീതമുള്ള ബി ജെ പിയും ജനതാദളും. 80 ല്‍ നിന്നാണ് കോണ്‍ഗ്രസ് 122 ലെത്തിയത്. ബി ജെ പിയാകട്ടെ 110 ല്‍ നിന്നും 40ലേക്ക് വീണു. ഇതാണ് 2013ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സംഭവിച്ചത്.

ഇത്തവണത്തെ പ്രവചനം

ഇത്തവണത്തെ പ്രവചനം

എന്നാല്‍ 2018 ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ ബി ജെ പി പൂര്‍വ്വാധികം ശക്തിയായി തിരിച്ചുവരുമെന്നാണ് സര്‍വ്വേ പറയുന്നത്. ആരാണ് സര്‍വ്വേ എടുത്തത് എന്ന് ചോദിച്ചാല്‍ ബി ജെ പി തന്നെ എന്നുത്തരം. ബി ജെ പിയാണ് സര്‍വ്വേ നടത്തിയത് എന്നത് കൊണ്ട് ഫലത്തെ ചെറുതാക്കി കാണേണ്ട കാര്യമില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ ബി ജെ പി ഭരണത്തില്‍ തിരിച്ചെത്താനുള്ള എല്ലാ സാധ്യതയും കര്‍ണാടകയിലുണ്ട്.

മോദി ഇഫക്ട് തന്നെ

മോദി ഇഫക്ട് തന്നെ

2014 ലോക്‌സഭ തിരഞ്ഞെടുപ്പ് മുതല്‍ അലയടിക്കുന്ന മോദി തരംഗത്തിന്റെ ബലത്തിലാണ് ഇങ്ങനെ ഒരു ഫലം ബി ജെ പി സ്വപ്‌നം കാണുന്നത്. 129 മുതല്‍ 150 സീറ്റുകള്‍ വരെയാണ് ബി ജെ പി സര്‍വ്വേയില്‍ കണക്കുകൂട്ടുന്നത്. 150 നും 160 നും ഇടയില്‍ സീറ്റുകള്‍ കിട്ടണമെന്ന ലക്ഷ്യത്തോടെയാകും ബി ജെ പിയുടെ പ്രവര്‍ത്തനങ്ങള്‍ എന്നറിയുന്നു.

കോണ്‍ഗ്രസും ജെ ഡി എസും

കോണ്‍ഗ്രസും ജെ ഡി എസും

നിലവില്‍ 122 സീറ്റുകളുമായി സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസിന് 50 സീറ്റുകളാണ് ബി ജെ പി സര്‍വ്വേ പ്രവചിക്കുന്നത്. ജനതാദളിന് 22ഉം. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എസ് എം കൃഷ്ണ ബി ജെ പിയില്‍ എത്തുന്നത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസിന് വലിയ നഷ്ടമാകുമെന്നും കരുതപ്പെടുന്നു.

കര്‍ണാടകയിലെ കോണ്‍ഗ്രസ്

കര്‍ണാടകയിലെ കോണ്‍ഗ്രസ്

എന്നാല്‍ ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും പോലെ അത്ര എളുപ്പമാകില്ല ബി ജെ പിക്ക് കര്‍ണാടക പിടിക്കല്‍. ഒന്നാമത് സിദ്ധരാമയ്യ എന്ന മികച്ചൊരു മുഖ്യമന്ത്രിയാണ് കര്‍ണാടകത്തില്‍ ഉള്ളത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി സംവിധാനം ഇവിടെ ശക്തമാണ്. കഴിഞ്ഞ ബി ജെ പി സര്‍ക്കാരിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ അഴിമതിയുടെ കാര്യത്തിലും സിദ്ധരാമയ്യയ്ക്ക് ഭേദപ്പെട്ട റെക്കോര്‍ഡാണുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+