കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് പിന്നാലെ രണ്ട് ജെഡിഎസ് എംഎല്‍എമാരും അപ്രത്യക്ഷരായി

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: ഒടുവില്‍ എംഎല്‍എമാരെ സ്വന്തം പാളയത്തിലെത്തിക്കാനുള്ള ബിജെപി നീക്കം ഫലം കണ്ടെന്ന് സൂചന. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയ യോഗത്തിനെത്താതെ നാല് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അപ്രത്യക്ഷരായതിന് പിന്നാലെ രണ്ട് ജെഡിഎസ് എംഎല്‍എമാര്‍ കൂടി അപ്രത്യക്ഷരായതാണ് റിപ്പോര്‍ട്ട്. നേരത്തേ ബിജെപി നേതാക്കള്‍ തങ്ങളെ സമീപിച്ചതായി കോണ്‍ഗ്രസ്-ജെഡിഎസ് എംഎല്‍എമാര്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നാടകീയ നീക്കങ്ങള്‍.

jds con

റെഡ്ഡി സഹോദരന്‍മാരുടെ അടുപ്പക്കാരായ എംഎല്‍എമാരാണ് കാണാതായ രണ്ട് പേര്‍ എന്നാണ് വിവരം. ഇരുവരും മുന്‍ ബിജെപി നേതാക്കള്‍ കൂടിയായിരുന്നു.

Recommended Video

cmsvideo
Karnataka Elections 2018 : ഒരു എംഎല്‍എ ബിജെപി പക്ഷത്തേക്ക് | Oneindia Malayalam

വടക്കൻ കർണാടകയിലെ വിവിധ നിയോജക മണ്ഡലങ്ങളിൽ നിന്ന് വിജയിച്ച ആനന്ദ് സിങ്, രാജശേഖർ പാട്ടിൽ, നാഗേന്ദ്ര, എംവൈ പാട്ടീൽ എന്നീ കോൺഗ്രസ് എംഎൽഎമാരെയാണ് രാവിലെ മുതൽ കാണാതായത്. കോൺഗ്രസ് നേതാക്കൾ എംഎൽഎമാരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ലെന്നാണ് റിപ്പോർട്ട്. രാവിലെ എട്ട് മണിക്ക് കെപിസിസി ഓഫീസിൽ നിയമസഭ കക്ഷി യോഗം ചേരുമെന്ന് എംഎൽഎമാർക്ക് നേരത്തെ വിവരം നൽകിയിരുന്നു. ഇതനുസരിച്ച് 44 എംഎൽഎമാർ മാത്രമാണ് പത്ത് മണിയായിട്ടും കെപിസിസി ഓഫീസിലെത്തിയത്.

English summary
in karnataka jds mla also missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X