കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്ത്രി ശങ്കറിന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കും; വിമതര്‍ക്ക് മൂക്ക്കയറിടാന്‍ കോണ്‍ഗ്രസ് തന്ത്രം

Google Oneindia Malayalam News

ബെംഗളൂരു: സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബിജെപി ശ്രമങ്ങള്‍ക്ക് തടയിടുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കുമാരസ്വാമി മന്ത്രിസഭയിലേക്ക് രണ്ട് അംഗങ്ങളെക്കൂടി ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസും ജെഡിഎസും തീരുമാനിച്ചത്. സ്വതന്ത്ര എംഎല്‍എ എച്ച് നാഗേഷ്, കര്‍ണാടക പ്രജ്ഞാവന്ത ജനതാ പാര്‍ട്ടി നേതാവ് ആര്‍ ശങ്കര്‍ എന്നിവരാണ് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാര്‍.

<strong>ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി; പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസ് നഷ്ടമായേക്കും</strong>ദയനീയ പരാജയത്തിന് പിന്നാലെ സിപിഎമ്മിന് വീണ്ടും തിരിച്ചടി; പാര്‍ലമെന്‍റ് ഹൗസിലെ ഓഫീസ് നഷ്ടമായേക്കും

ശങ്കറിനും നാഗേഷിനും മന്ത്രിസ്ഥാനം നല്‍കിയതിലൂടെ താല്‍ക്കാലികമായി ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ സഖ്യ സര്‍ക്കാറിന് കഴിയുമെങ്കിലും തീരുമാനത്തില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ക്ക് അതൃപ്തിയുണ്ട്. മന്ത്രിയായതിന് പിന്നാലെ ആര്‍ ശങ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന റിപ്പോര്‍ട്ടുകളും കര്‍ണാടകയില്‍ നിന്നും പുറത്തുവരുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..

പുനഃസംഘടനയില്‍ പുറത്ത്

പുനഃസംഘടനയില്‍ പുറത്ത്

കുമാരസ്വാമി മന്ത്രിസഭയില്‍ ആദ്യം അംഗമായിരുന്നെങ്കിലും 2018 ഡിസംബറിലെ പുനഃസംഘടനയില്‍ ഒഴിവാക്കപ്പെട്ടയാളാണ് ആര്‍ ശങ്കര്‍. തീരുമാനത്തില്‍ പ്രതിഷേധിച്ച് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച് സ്പീക്കര്‍ക്ക് കത്തുനല്‍കുകയും ബിജെപിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഈ നീക്കത്തില്‍ ശങ്കറിനൊപ്പും നാഗേഷും ചേര്‍ന്നിരുന്നു.

വീണ്ടും മന്ത്രിസഭയില്‍

വീണ്ടും മന്ത്രിസഭയില്‍

കോണ്‍ഗ്രസിലെ വിമതശല്യം രൂക്ഷമാവുകയും രമേഷ് ജര്‍ക്കിഹോളി ഏറെക്കുറെ ബിജെപി പാളയത്തില്‍ എത്തുകയും ചെയ്തതോടെ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ഇരുവരുമായി വീണ്ടും കോണ്‍ഗ്രസും ജെഡിഎസും ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ഇതേതുടര്‍ന്ന് നാഗേഷിനേയും ശങ്കറിനേയും വീണ്ടും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനമായത്.

224 അംഗ സഭയില്‍

224 അംഗ സഭയില്‍

ഇരുവരും തിരിച്ചെത്തിയതോടെ 224 അംഗ സഭയില്‍ സര്‍ക്കാറിനെ പിന്തുണയ്ക്കുന്നവരുടെ എണ്ണം 117 ല്‍ നിന്ന് 119 ആയി ഉയര്‍ന്നു. കോണ്‍ഗ്രസിന് 79 ദളിന് 37 ഉം അംഗങ്ങളാണ് സഭയില്‍ ഉള്ളത്. ഏക ബിഎസ്പി അംഗത്തിന്‍റേയും പിന്തുണ സര്‍ക്കാറിനുണ്ട്. 105 അംഗങ്ങളാണ് ബിജെപിക്കുള്ളത്.

കോണ്‍ഗ്രസ് വിഹിതത്തില്‍

കോണ്‍ഗ്രസ് വിഹിതത്തില്‍

കോണ്‍ഗ്രസിന്‍റെയും ദളിന്‍റെയും ക്വേട്ടയില്‍ ഒഴിവുള്ള ഓരോ മന്ത്രിസ്ഥാനമാണ് നാഗേഷിനും ശങ്കറിനും നല്‍കിയത്. 34 അംഗമന്ത്രിസഭയില്‍ ദള്‍ വിഹിതത്തിലുള്ള ഒരു മന്ത്രിസ്ഥാനം മാത്രമാണ് ഇനി ഒഴിഞ്ഞു കിടക്കുന്നത്. കോണ്‍ഗ്രസ് വിഹിതത്തില്‍ നിന്ന് മന്ത്രിയായ ആര്‍ ശങ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്ന് സൂചനയുണ്ട്.

കോണ്‍ഗ്രസില്‍ ലയിക്കും

കോണ്‍ഗ്രസില്‍ ലയിക്കും

ശങ്കറിന്‍റെ പാര്‍ട്ടിയായ കെപിജെപി കോണ്‍ഗ്രസില്‍ ലയിക്കുമെന്ന ഉറപ്പ് വാങ്ങിയതിന് ശേഷമാണ് ആര്‍ ശങ്കറിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് തയ്യാറായതെന്നാണ് കര്‍ണാടകയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലയനം സംബന്ധിച്ചുള്ള ഉറപ്പ് ശങ്കര്‍ രേഖാമൂലം തന്നെ കോണ്‍ഗ്രസിന് നല്‍കിയിട്ടുണ്ടെന്നാണ് സൂചന.

സിദ്ധരാമയ്യക്ക് നല്‍കിയ കത്തില്‍

സിദ്ധരാമയ്യക്ക് നല്‍കിയ കത്തില്‍

മന്ത്രിസഭാ പ്രവേശനത്തിന് പിന്നാലെ തന്‍റെ പാര്‍ട്ടി കോണ്‍ഗ്രസില്‍ ലയിക്കുമെന്നും താന്‍ കോണ്‍ഗ്രസില്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി ചേരുമെന്ന ഉറപ്പുമാണ് സിദ്ധരാമയ്യക്ക് നല്‍കിയ കത്തില്‍ ശങ്കര്‍ പറഞ്ഞിരിക്കുന്നതെന്ന് സംസ്ഥാനത്തെ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പ് മറികടക്കാനാണ് ഇത്തരത്തിലൊരു നീക്കത്തിന് കോണ്‍ഗ്രസ് തയ്യാറായത്.

സമ്മര്‍ദ്ദവും ഭീഷണിയും

സമ്മര്‍ദ്ദവും ഭീഷണിയും

മന്ത്രിസഭാ പ്രവേശനം ആഗ്രഹിക്കുന്ന ഒട്ടേറെ നേതാക്കള്‍ ഇപ്പോവും സമ്മര്‍ദ്ദവും ഭീഷണിയുമായി രംഗത്തുണ്ട്. രാമലിംഗ റെഡ്ഡി, ബിസി പാട്ടില്‍, റോഷന്‍ ബെയ്ഗ എന്നിങ്ങനെ അസംതൃപ്തറുടെ നിര നീളുകയാണ്. ശങ്കറിന് മന്ത്രിസഭാംഗത്വം നല്‍കിയതില്‍ ഇവര്‍ക്കെല്ലാം കടുത്ത അതൃംപ്തിയുണ്ട്.

അവസരവാദി

അവസരവാദി

ശങ്കര്‍ അവസരവാദിയാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ പാര്‍ട്ടി പ്രവേശനത്തെക്കുറിച്ച് സംസാരിക്കവെ കോണ്‍ഗ്രസ് നേതാവും മുന്‍സ്പീക്കറുമായ കെബി കൊളീവാഡ് അഭിപ്രായപ്പെട്ടത്. റാണിചബെന്നൂരില്‍ കൊളീവാഡിനെ പരാജയപ്പെടുത്തിയാണ് ശങ്കര്‍ പരാജയപ്പെട്ടത്.

English summary
in karnataka; kpjp may merge with congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X