കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം ബിജെപി നേടും!! അവസാന ലാപ്പില്‍ സാധ്യതകള്‍ ഇങ്ങനെ

  • By
Google Oneindia Malayalam News

ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരഞ്ഞ മണ്ണില്‍ ഇത്തവണയും ബിജെപി തന്നെ വിജയിക്കുമെന്ന് പ്രവചനം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എന്‍ഡിടിവി എക്സിക്യൂട്ട് ചെയര്‍പേഴ്സണുമായി പ്രണോയ് റോയ് ആണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകത്തില്‍ ബിജെപി വിജയം ആവര്‍ത്തിക്കുമെന്ന് പ്രവചിച്ചത്.

<strong>മോദി പ്രസംഗിച്ച് തുടങ്ങി, ആളുകള്‍ കൂട്ടത്തോടെ സദസ് വിട്ടു!! കട്ട പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ</strong>മോദി പ്രസംഗിച്ച് തുടങ്ങി, ആളുകള്‍ കൂട്ടത്തോടെ സദസ് വിട്ടു!! കട്ട പരിഹാസവുമായി സോഷ്യല്‍ മീഡിയ, വീഡിയോ

ഇഞ്ചോടിഞ്ച് പോരാട്ടമാണ് കര്‍ണാടകത്തില്‍ പ്രണോയ് പ്രവചിച്ചത്. അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിനെ തള്ളി ബിജെപി തന്നെ വിജയം നേടുമെന്ന് പ്രണോയ് പറയുന്നു. സര്‍വ്വേയിലെ മറ്റ് കണ്ടെത്തലുകള്‍ ഇങ്ങനെ

 വന്‍ അട്ടിമറികള്‍

വന്‍ അട്ടിമറികള്‍

വന്‍ അട്ടിമറികള്‍ അവസാനം സംഭവിക്കുന്ന ചരിത്രമാണ് കര്‍ണാകയ്ക്ക് അവകാശപ്പെടാന്‍ ഉള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഇത്തരത്തില്‍ ഒരു അട്ടിമറിയിലൂടെയാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം സംസ്ഥാനത്ത് അധികാരത്തില്‍ ഏറിയത്.

 ഒരുമിച്ച്

ഒരുമിച്ച്

കേവലഭൂരിപക്ഷം ലഭിച്ചിട്ടും അവസാന നിമിഷം കോണ്‍ഗ്രസ് പുറത്തെടുത്ത ചില തന്ത്രങ്ങളാണ് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയിത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം ഒരുമിച്ചാണ് ലോക്സഭാ തിരഞ്ഞെടുപ്പിനേയും നേരിടുന്നത്.

ബിജെപിക്കൊപ്പം

ബിജെപിക്കൊപ്പം

സഖ്യം ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്തുമെന്ന പ്രവചനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം ബിജെപിക്കൊപ്പമാകുമെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്.

 സീറ്റുകള്‍

സീറ്റുകള്‍

കര്‍ണാടകത്തില്‍ ആകെ 28 സീറ്റുകളാണ് ഉള്ളത്. ഇതില്‍ 13 സീറ്റുകള്‍ വരെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് നേടാനാകുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. 2014 ല്‍ ലഭിച്ചതിനേക്കാള്‍ രണ്ട് സീറ്റ് അധികം.

 കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ജെഡിഎസും തനിച്ചാണ് മത്സരത്തിനിറങ്ങിയത്.
കോണ്‍ഗ്രസ് 9 സീറ്റുകള്‍ നേടിയപ്പോള്‍ ജെഡിഎസിന് 2 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

 സാധ്യത തള്ളാതെ

സാധ്യത തള്ളാതെ

അതേസമയം ബിജെപി 17 സീറ്റുകള്‍ 2014 ല്‍ നേടിയിരുന്നു. ഇത്തവണ പക്ഷേ രണ്ട് സീറ്റുകള്‍ ബിജെപിക്ക് നഷ്ടമായേക്കുമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നു. അവസാന നിമിഷത്തില്‍ ഒരു അട്ടിമറി സാധ്യതയും സര്‍വ്വേ തള്ളുന്നില്ല.

 അനുകൂലമാകും

അനുകൂലമാകും

അങ്ങനെയെങ്കില്‍ ബിജെപി 20 സീറ്റുകള്‍ വരെ നേടാന്‍ സാധ്യത ഉണ്ടെന്നാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ ഒരുപരിധി വരെ ബിജെപിക്ക് അനുകൂലമായെന്നാണ് സര്‍വ്വേ വിലയിരുത്തുന്നത്.

 തര്‍ക്കങ്ങള്‍

തര്‍ക്കങ്ങള്‍

സര്‍ക്കാര്‍ രൂപീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് തര്‍ക്കങ്ങള്‍ ഒഴിഞ്ഞിരുന്നില്ല. ബിജെപി വോട്ടര്‍മാരെ സ്വാധീനിക്കാനായി വലിയ രീതിയില്‍ പണം ഒഴുക്കിയതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 മോദി തന്നെ

മോദി തന്നെ


2014 പോലെ മോദി തരംഗങ്ങള്‍ ഇല്ലേങ്കിലും നരേന്ദ്ര മോദിക്ക് കര്‍ണാടകത്തില്‍ ജനപ്രീതി കൂടുതല്‍ ആണെന്നും സര്‍വ്വേ പ്രവചിക്കുന്നു. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ ബിജെപിക്കാണ് സ്വാധീനം.

 പിന്തുണ

പിന്തുണ

അതേസമയം കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് മുതിര്‍ന്ന ആളുകളുടെ പിന്തുണയാണ് കൂടുതല്‍. നഗര പ്രദേശങ്ങളില്‍ ബിജെപി ആധിപത്യം നേടുമ്പോള്‍ ഗ്രാമപ്രദേശങ്ങളില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം.

English summary
In Karnataka, Tiny Swing Can Make Huge Difference: Prannoy Roy's Analysis
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X